Monday, May 7, 2018

09. Holy Motors (2012)


Director : Leos Carax

Genre : Fantasy

Rating : 7.1/10

Country : France

Duration : 116 Minutes

🔸ആദ്യ കാഴ്ചയിൽ പ്രേക്ഷകന് മനസ്സിലാക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ചിത്രങ്ങളുടെ പട്ടിക എടുത്താൽ മുന്നിൽ തന്നെ ഉൾപെടുത്താൻ പറ്റിയ ചിത്രം, അതാണ് ഹോളി മോട്ടോർസ്. 

🔸പാരീസിലെ തെരുവോരങ്ങളിൽ ജീവിക്കുന്നയാളാണ് ഓസ്കാർ. വളരെ വിചിത്രമായ ജോലിയാണ് ഓസ്കറിന്റേത്. ദിവസേന പല പല വേഷങ്ങളിലും ഭാവങ്ങളിലും പലയിടങ്ങളിൽ അയാൾക്ക് കയറി ഇറങ്ങേണ്ടി വരുന്നു. 

🔸ഓസ്‌കാറിന്റെ ഭാഷയിൽ പറഞ്ഞാൽ അയാളൊരു അഭിനേതാവാണ്. എന്നാൽ അയാളെ ഷൂട്ട് ചെയ്യാനോ നിർദേശങ്ങൾ നൽകാനോ ആരുമുള്ളതായി കാണിക്കുന്നില്ല. 

🔸വിവിധ വേഷഭാവങ്ങളിലുള്ള ഓസ്‌കാറിന്റെ യാത്രകളിൽ സംഭവിക്കുന്ന ഒമ്പത് സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. 

🔸ഇവയ്ക്ക് പുറമെ പ്രേക്ഷകനെ വട്ടം കറക്കാനായി സംസാരിക്കുന്ന കാറുകളും മനുഷ്യന്റെ മനസിലേക്ക് കയറാനുള്ള ഇടനാഴികളും വിചിത്ര സ്വഭാവക്കാരായ മനുഷ്യരും. 


Verdict: Good

No comments:

Post a Comment

1337. The Girl With The Needle (2024)

Director : Magnus Von Horn Cinematographer : Michal Dymek Genre : Drama Country : Denmark Duration : 123 Minutes 🔸ഉദ്ദേശം ആറോ എഴോ വർഷങ്ങൾക്...