Director : Cyrus Nowrasteh
Genre : Drama
Country : Iran
Rating : 8.1/10
Duration : 118 Minutes
🔸സിനിമാലോകത്തിന് ഒട്ടനവധി ക്ലാസിക് ചിത്രങ്ങൾ സമ്മാനിച്ച ഇറാനിൽ നിന്നും പ്രതീക്ഷകളും പ്രത്യാശകളും ആഗ്രഹങ്ങളും തച്ചുടയ്ക്കപ്പെട്ട ഒരു ജനതയുടെ കഥയുമായി വന്ന ചിത്രം, അതാണ് ദി സ്റ്റോണിങ് ഓഫ് സോറോയാ.
🔸ഇറാനിലെ അമേരിക്കൻ റിപോർട്ടറാണ് ഫ്രഡോൺ. ഒരിക്കൽ ഇറാനിലെ ഒരു കുഗ്രാമത്തിൽ എത്തിയ ഫ്രെഡോൺ അവിടെവെച്ച് സഹ്‌റ എന്ന യുവതിയെ പരിചയപെടുകയാണ്.
🔸സഹ്റയ്ക്ക് ഫ്രഡോണിനോട് പറയാനുണ്ടായിരുന്നത് സോറോയയുടെ കഥയായിരുന്നു.
🔸സോറോയ, രണ്ട് കുട്ടികളുടെ അമ്മ, ഗ്രാമത്തിലെ എല്ലാ കൊള്ളരുതായ്മയുടെയും അമരത്ത് ഉണ്ടാവാറുള്ള അലിയുടെ ഭാര്യ.
🔸അലിക്ക് സോറോയയെ മടുത്ത് തുടങ്ങിയിരിക്കുന്നു. തന്റെ സഹപ്രവർത്തകന്റെ പതിനാല് വയസുകാരി മകളിൽ അയാൾക്ക് ഒരു കണ്ണുണ്ട്.
🔸തന്റെ ലക്ഷ്യത്തിൽ എത്താൻ അലി ഉപയോഗിക്കുന്ന അപകടകരമായ മാർഗമാണ് ചിത്രം. സോറോയയിലൂടെ രാജ്യത്തെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുറന്ന് കാട്ടുകയാണ് ചിത്രം.
Verdict: Must Watch
No comments:
Post a Comment