Tuesday, November 12, 2019

636. Asako 1 & 2 (2018)



Director : Ryusuke Hamaguchi

Genre : Drama

Rating : 6.9/10

Country : Japan

Duration : 119 Minutes


🔸ലവ് ട്രയാങ്കിൾ ഒക്കെ വിഷയമായി ഒരുപാട് ഒരുപാട് സിനിമകൾ പല ഭാഷകളിലായി പുറത്തിറങ്ങിയിട്ടുണ്ട്, എന്തിന് അധികം ഇങ് നമ്മുടെ മലയാളത്തിൽ വരെ കാണാൻ കഴിഞ്ഞേക്കും വ്യത്യസ്ത പശ്ചാത്തലത്തിലും, ബാക്ക്ഗ്രൗണ്ടിലും എല്ലാം പൊതിഞ്ഞു വെച്ച ലവ് ട്രയാങ്കിൾ സിനിമകൾ. ഈ വിഭാഗത്തിൽ പെട്ട ഒന്ന് തന്നെയാണ് അസാക്കോ വൺ ആൻഡ് റ്റു എന്ന പ്രസ്തുത ജാപ്പനീസ് ചിത്രവും. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ അസാക്കോ എന്ന നായികാ കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടങ്ങളിലെ പ്രണയമാണ് ഈ ചിത്രത്തിന്റെ വിഷയം.

🔸വളരെ ലഘുവായ ഒരു പ്ലോട്ട് ആണ് ചിത്രത്തിന്റേത്, അത് തന്നെ രണ്ടായി തിരിക്കാം, രണ്ട് കാലഘട്ടത്തിന്റെ അടിസ്ഥാനത്തിൽ. ഒന്ന്, അസാക്കോ തന്റെ ചെറിയ പ്രായത്തിൽ, അതായത് പക്വതയും പാകതയും എത്തുന്നതിന് മുൻപേ ഉള്ള കാലഘട്ടത്തിൽ അരങ്ങേറിയ പ്രണയം. രണ്ടാമത്തേത്, വർഷങ്ങൾക്ക് ശേഷം, അസാക്കോ സ്വന്തം കാലിൽ നിൽക്കാനും കാര്യങ്ങൾ ഗ്രഹിക്കാനും ചെയ്യാനും പാകത നേടിയതിന് ശേഷമുള്ള പ്രണയം. ഇങ്ങനെ മേൽ സൂചിപ്പിച്ച രണ്ട് പ്രണയങ്ങളും അതിലേക്ക് വഴി വെച്ച കാര്യങ്ങളും, തുടർന്ന് അരങ്ങേറിയ സംഭവങ്ങളുമാണ് ചിത്രം.

🔸അസാക്കോയുടെ ആദ്യ പ്രണയത്തിലെ നായകനാണ് ബാക്കു, മുകളിൽ സൂചിപ്പിച്ച പാകതയും പക്വതയും ഇല്ലായ്മ ബാക്കുവിലും പ്രകടമാണ്, ഒരുപക്ഷെ അസാക്കോയെക്കാൾ അധികം. ജീവിതത്തിൽ അങ്ങനെ വലിയ പ്ലാനൊന്നും ബാക്കുവിനില്ല, ഒരു ഓളത്തിൽ അങ്ങനെ അങ് പോവുക തന്നെ. അതൊക്കെ എന്ത് തന്നെ ആയാലും അസാക്കോയെ സംബന്ധിച്ചിടത്തോളം ലവ് അറ്റ് ഫസ്റ്റ് സൈറ്റ്‌ ആയിരുന്നു ബാക്കുവിന്റെ കേസ്. താമസിയാതെ തന്നെ ബാക്കുവിനും തിരിച്ച് പ്രണയം തോന്നുന്നിടത്ത് കഥ ട്രാക്കിൽ കയറുകയാണ്.

🔸രണ്ടാമത്തെ ഭാഗം, അല്ലെങ്കിൽ പ്രണയം ഉടലെടുക്കുന്നത് കുറച്ച് വർഷങ്ങൾക്ക് ശേഷമാണ്. ഇവിടെ അസാക്കോയോടൊപ്പം കേന്ദ്ര കഥാപാത്രം ആയി വരുന്നത് റിയോഹേ എന്ന ബിസിനസ്കാരൻ ആണ്. ഒരല്പം ഇന്ട്രോവേർട്ട് ആണ് പുള്ളി, വലിയ ബഹളങ്ങൾ ഒന്നുമില്ല, എല്ലാ കാര്യങ്ങളും അർഹിക്കുന്ന ഗൗരവത്തോടെ നോക്കി കാണുന്ന തികഞ്ഞ മാന്യനായ കഥാപാത്രം. ഈ ഒരു കാലഘട്ടത്തിൽ എത്തുമ്പോഴേക്കും അസാക്കോയും ഒരുപാട് മാറി പോയിരുന്നു, അത് അങ്ങനെ പുതിയൊരു പ്രണയത്തിന് വഴി തുറന്നിടുകയാണ്.

🔸വ്യത്യസ്ത കാലഘട്ടത്തിൽ അസാക്കോയുടെ ജീവിതത്തിൽ അരങ്ങേറിയ ഈ രണ്ട് പ്രണയങ്ങളും ഒരു പ്രത്യേക പോയിന്റിൽ വെച്ച് കണ്ട് മുട്ടുകയാണ്. എന്ത്, എങ്ങിനെ, എന്നിട്ട് എന്നതൊക്കെ സിനിമ കണ്ട് തന്നെ അറിയുക. രണ്ട് മണിക്കൂറിൽ താഴെ ദൈർഖ്യം ഉള്ള ചിത്രം ചിലയിടത്ത് ഒരല്പം സ്ലോ ആവുന്നുണ്ട് എങ്കിലും ഒട്ടും മുഷിപ്പിക്കാതെ നല്ല സ്റ്റൈൽ ആയാണ് കഥ പറഞ്ഞ് പോകുന്നത്. നല്ല പ്രകടനങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടേത് എല്ലാം, പ്രത്യേകിച്ചും രണ്ട് കാലഘട്ടങ്ങൾ എന്നത് പരിഗണിക്കുമ്പോൾ. വലിയ കോംപ്ലക്സ് ആയ കഥാഗതി ഒന്നും പ്രതീക്ഷിക്കേണ്ടതില്ല, ഒരു ചെറിയ നല്ല ചിത്രം ആണ് അസാക്കോ വൺ ആൻഡ് റ്റു.

Verdict : Good

DC Rating : 74/100

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...