Director : Jesse Vile
Genre : Doocumentary
Rating : 7.1/10
Seasons : 01
Episodes : 04
Duration : 48 - 50 Minutes
🔸റിപ്പർമാരെ ഒക്കെ പ്രമേയമാക്കി ഒട്ടനവധി സിനിമകളും സീരീസുകളും പല ഭാഷകളിലായി പുറത്തിറങ്ങിയിട്ടുണ്ട്, ബ്രിട്ടനിലെ ജാക്ക് ദി റിപ്പർ എന്ന കുപ്രസിദ്ധി നേടിയ വ്യക്തിയെ ആധാരമാക്കി കുറഞ്ഞത് ഒരു പത്ത് എണ്ണമെങ്കിലും കാണിച്ച് തരാൻ കഴിഞ്ഞേക്കും. എന്നാൽ ഇതുവരെ കേട്ട് കേൾവി ഇല്ലാതിരുന്ന ഒരു റിപ്പറെ കുറിച്ചും അയാളുടെ അഴിഞ്ഞാട്ടത്തെ പറ്റിയും ഒക്കെയാണ് ഈ നാല് എപ്പിസോഡ് ഉള്ള ടീവി സീരീസ് കഥ പറയുന്നത്. നമ്മുടെ കഥാ പശ്ചാത്തലം ബ്രിട്ടനിലെ യോർക്ക്ഷെയറാണ്, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ക്വർട്ടറിലെ യോർക്ക്ഷെയർ.
🔸ഒരു ഡോക്യുമെന്ററി സ്റ്റൈലിലാണ് സീരീസ് കഥ പറയുന്നത്, അതായത് പുതിയ ഫുട്ടേജുകൾ ഇല്ല പകരം പഴയ ആർകൈവ് വേര്ഷനുകളും ഇന്റർവ്യൂവും എല്ലാം ചേർന്നുള്ള അവതരണം. പഴയ റിയൽ ലൈഫ് സംഭവം ജീവിതത്തെ ബാധിച്ചവർ, അതായത് ഇരകൾ ആയവരുടെ ബന്ധുക്കൾ, പരിചയക്കാർ, കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർ, കേസ് കവർ ചെയ്ത മീഡിയ പ്രതിനിധികൾ തുടങ്ങി ഒട്ടനവധി സംഭവങ്ങളുടെ വേർഷൻസ് നമുക്ക് കാണാൻ കഴിയും. ഇവയെല്ലാം തന്നെ അങ്ങേയറ്റം സ്‌ട്രെക്കിങ്ങും ഒരുവേള ഞെട്ടിപ്പിക്കുന്നതുമാണ്.
🔸ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ചിലാണ് സംഭവ പരമ്പരകൾ തുടങ്ങുന്നത്. തീർത്തും അപ്രതീക്ഷിതമായി ഒരുനാൾ ഒരു യുവതിയുടെ ശവശരീരം അവരുടെ വീടിന്റെ പിന്നാമ്പുറത്തെ പാടത്ത് നിന്നും ലഭിക്കുന്നിടത്ത് വെച്ച്. കേവലം ഒരു ഒറ്റപ്പെട്ട സംഭവം എന്ന് കരുതി ഈ ഒരു കുറ്റകൃത്യത്തിന് വലിയ പ്രാധാന്യം ഒന്നും ആരും നൽകിയില്ല എങ്കിലും താമസിയാതെ ഇതിനോട് സാമ്യം ഉള്ള തോതിൽ സംഭവങ്ങൾ ഒരു തുടർ കഥയായി അരങ്ങേറുകയാണ്. ഇവയെ എല്ലാം കൂട്ടിച്ചേർക്കുന്ന ചില ഘടകങ്ങൾ അന്വേഷകർ കണ്ടെത്തുന്നിടത്ത് ഒരു സീരിയൽ കില്ലർ റിപ്പറിന്റെ സാന്നിധ്യം ഉടലെടുക്കുകയാണ്.
🔸പിന്നീടുള്ള അഞ്ച് വർഷക്കാലം റിപ്പറിന്റെ ഭീതി ജനിപ്പിക്കുന്ന വിഹാരം ആയിരുന്നെന്ന് പറയാം, അവസാനം അയാളെ പിടിക്കാൻ പൊലീസിന് പറ്റിയോ അല്ലെങ്കിൽ ഒരു ശേഷിപ്പ് പോലും അവശേഷിപ്പിക്കാതെ അയാൾ അപ്രത്യക്ഷനായോ എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ട് തന്നെ അറിയുക. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൊള്ളരുതായ്മയെയും, കെയർലെസ്സ്നെസ്സിനെയും എല്ലാം സീരീസ് നിശിതമായി വിമർശിക്കുന്നുണ്ട്. ഒരു ഡോക്യുമെന്ററി സീരീസാണ്, അത് മനസ്സിൽ വെച്ച് കൊണ്ട് കാണാൻ ഇരിക്കുക.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment