Wednesday, February 10, 2021

1020. Gumnaami (2019)



Director : Srijit Mukherji

Genre : Drama

Rating : 7.8/10

Country : India

Duration : 137 Minutes


🔸ഇന്ത്യ സ്വതന്ത്രയായ കാലഘട്ടത്തേക്കാൾ പഴക്കമുള്ള വിവാദമാണ് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണവുമായി ബന്ധപ്പെട്ടുള്ളത്, ഇത്രയും വർഷങ്ങൾക്ക് ഇപ്പുറവും ശാസ്ത്ര സാങ്കേതിക ആശയ വിനിമയ മാർഗങ്ങൾ അത്രയ്ക്ക് പുരോഗമിച്ചിട്ട് പോലും ഈ വിഷയത്തിൽ വ്യക്തമായ ഒരുത്തരം നേടാനോ, ചോദ്യങ്ങൾക്ക് മറുപടി നൽകാനോ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല എന്നത് അങ്ങേയറ്റം നിരാശാജനകമായ ഒരു കാര്യം തന്നെയാണ്. ഈ കാര്യങ്ങളെ, മിസ്റ്ററിയെ മറ്റൊരു വ്യൂ പോയിന്റിലൂടെ നോക്കി കാണുകയാണ് ഗുംനാമി എന്ന ബംഗാളി ചിത്രം.

🔸നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് പൊതുവെ മൂന്ന് തിയറികളാണ് കേട്ട് കേൾവി ഉള്ളത്, അതായത് ഒഫീഷ്യൽ ആയി വിശ്വസിക്കപ്പെടുന്ന ആദ്യത്തേത് നമുക്കെല്ലാം പരിചിതമായ ജപ്പാനിൽ നടന്ന, നടന്നു എന്ന് പറയപ്പെടുന്ന വിമാന അപകടവും അതിനെ തുടർന്നുണ്ടായ മരണവുമാണ് ആദ്യ വേർഷൻ. ഗവണ്മെന്റ് തലത്തിൽ ഔദ്യോഗികമായി ലഭിച്ച വിശദീകരണം ആണെങ്കിലും ഇതിൽ ഒരുപാട് പിഴവുകൾ ഒക്കെ ഉള്ളതായാണ് പറയപ്പെടുന്നത്, പിൽക്കാലത്ത് ഗവണ്മെന്റ് നിയമിച്ച മുഖർജി കമ്മീഷനും ഈ വിശദീകരണം പാടെ തള്ളിയിരുന്നു.

🔸ഈ ഔദ്യോഗിക വിശദീകരണം തെറ്റാണെങ്കിൽ അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിൽ നിന്നുമാണ് പിന്നീടുള്ള രണ്ട് തിയറികൾ ഉരുത്തിരിഞ്ഞ് വരുന്നത്. ഇവയിൽ ആദ്യത്തേത് പ്രകാരം നേതാജി തന്റെ മരണം സ്റ്റേജ് ചെയ്ത ശേഷം റഷ്യയിലേക്ക് രക്ഷപ്പെട്ടു എന്നും തുടർന്ന് അവിടത്തെ ജയിലിൽ ആയിരുന്നു എന്നുമൊക്കെ പറയപ്പെടുന്നുണ്ട്, അറുപതുകൾ വരെ അദ്ദേഹം ജീവിച്ചിരുന്നതായും ഈ വേർഷൻ സമര്ഥിക്കുന്നുണ്ട്. ഇതും അല്ലാത്ത മൂന്നാമത്തെ തിയറിയിലേക്കാണ് ഈ ചിത്രം കടന്ന് ചെല്ലുന്നത്.

🔸ഇത് പ്രകാരം നേതാജി തന്റെ പിൽക്കാല ജീവിതം ഗുംനാമി എന്ന പേരുള്ള ഒരു സന്യാസി വര്യനായി ജീവിച്ച് തീർത്തു എന്നാണ് പറയപ്പെടുന്നത്, അതും ഇന്ത്യയിൽ തന്നെ. ഈ തിയറി അടിസ്ഥാനപ്പെടുത്തി അനുജ് ധർ, ചന്ദ്രചൂർ എന്നിവർ നടത്തിയ കണ്ട് പിടിത്തങ്ങളുടെയും മറ്റും ഫിക്ഷനലൈസ്ഡ് വേർഷനാണ് ചിത്രം. ഈ വിഷയവുമായി ബന്ധപ്പെട്ട് ഗവൺമെന്റിന് സംഭവിച്ച പിഴവുകളും, ഇപ്പോഴും കാണിക്കുന്ന നിസ്സംഗ ഭാവവും എല്ലാം ചിത്രം നല്ല തോതിൽ തന്നെ വിമർശിക്കുന്നുണ്ട്. ഒരുപക്ഷെ ഒരുകാലത്തും ഉത്തരം കിട്ടാൻ പോകുന്നില്ലാത്ത ഒരു ചോദ്യം ആയിരിക്കും നേതാജിയുടെ മരണവുമായി ബന്ധപ്പെട്ടുള്ളത്, പക്ഷെ ഇങ്ങനെയൊരു ദുരൂഹാവസ്ഥ അദ്ദേഹം തന്റെ മരണത്തിൽ അർഹിക്കുന്നില്ല എന്ന കാര്യത്തിൽ രണ്ടഭിപ്രായം വരാൻ സാധ്യതയില്ല, എന്നെങ്കിലും ഈ ചോദ്യത്തിന് ഉത്തരം കിട്ടുമായിരിക്കും, അല്ല കിട്ടണം.

Verdict : Very Good

DC Rating : 4/5 

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...