Sunday, January 23, 2022

1216. Kothanodi (2015)

Director : Bhaskar Hazarika

Cinematography : Vijay Kutty

Genre : Horror

Country : India

Duration : 120 Minutes


🔸ഭാസ്‌കർ ഹസാരിക എന്ന സംവിധായകന്റെ ആമിസ് എന്ന ചിത്രം വളരെ വൈഡ് ആയി ആഘോഷിക്കപ്പെട്ട ഒരു ശ്രമം തന്നെ ആയിരുന്നു, ആ സിനിമ അത് പൂർണമായും അർഹിച്ചിരുന്നു താനും. എന്നാൽ സംവിധായകന്റെ ആദ്യ ചിത്രം ഇതിനിടയിൽ പോലും എങ്ങനെ ഒട്ടും ചർച്ച ചെയ്യപ്പെടാതെ പോയി എന്നത് അമ്പരപ്പിച്ച ഒരു വസ്തുത തന്നെ ആയിരുന്നു, പ്രത്യേകിച്ചും ആമിസിനെക്കാൾ ഒരുപാട് സുപ്പീരിയർ എന്ന് തോന്നിപ്പിച്ച ഒരു ചിത്രം കൂടിയാണ് കൊത്താനോടി എന്ന വസ്തുത കണക്കിൽ എടുക്കുമ്പോൾ. ആമിസ് കണ്ട് ഡിസ്റ്റർബ്ഡ് ആയ ഒരാളാണ് നിങ്ങൾ എങ്കിൽ ഒട്ടും അതിശയോക്തി ഇല്ലാതെ പറയാം കൊത്താനൊടി എന്ന സിനിമയ്ക്ക് നിങ്ങൾ ഒരിക്കലും പ്രിപ്പേർഡ് ആയിരിക്കില്ല, അത്രയും ഡിസ്റ്റർബിങ് ആണ് ഹോന്റിങ് ആണ് മൂഡ് ഷാറ്ററിംഗ് ആണ് ഈ സിനിമ.

🔸നാല് കഥകളാണ് സിനിമ അവയെ കുറിച്ച് ഒരു ഹിന്റ് പോലും തരാൻ ഉദ്ദേശിക്കുന്നില്ല, ഒരു ഇൻട്രോടക്ഷനും ആവശ്യമില്ല, ഒന്നും അറിയാതെ അന്വേഷിക്കാതെ കാണേണ്ട ഒരു വൈൽഡ് എക്സ്പീരിയൻസ് തന്നെയാണ് ചിത്രം. അസാമീസ് ഫോക്ലോർ ബേയ്സ് ചെയ്തുള്ള നാല് കഥകളിൽ നാല് അമ്മമാരാണ് പ്രധാന കഥാപാത്രങ്ങൾ എന്ന് മാത്രം പറഞ്ഞ് വിടാം, ഈ നാല് കഥകളിൽ വളരെ വ്യത്യസ്തമായ നാല് തീമുകൾ കൂടി കടന്ന് വരുന്നുണ്ട്. ഈ ഫോൾക്ക്ലോർ സെറ്റപ്പിന് നോർത്ത് ഈസ്റ്റ് ഇന്ത്യ എന്ന ബാക്ക്ഗ്രൗണ്ട് സത്യത്തിൽ അപാരമായ ഒരു കോമ്പിനേഷൻ ആണെന്ന് തോന്നി, ഒരു വേറിട്ട ഡാർക്ക് ഫീൽ തന്നെ ഈ ആസ്പക്റ്റ് വഴി ചിത്രം തരുന്നുണ്ട്.

🔸കൊത്താണോടി എന്ന സിനിമ തരുന്ന അനുഭവം കുറച്ച് അധികം നാളുകൾ തന്നെ കാഴ്ചക്കാരന്റെ ഒപ്പം ഉണ്ടാവും, ഉദ്ദേശം രണ്ട് വർഷം മുന്നേ കണ്ട ഷോക്ക് തന്നെയാണ് ഇപ്പോൾ ഇതെഴുതുമ്പോൾ ഉള്ളതും. ഓരോ ഷോക്കിങ് റിവേലേഷനും, ഓരോ സ്കെയറുകളും പ്രതീക്ഷിക്കാത്ത പോയിന്റിലേക്കാണ് നമ്മളെ കൊണ്ടുപോവുക. എല്ലാത്തിനും ഉപരി എല്ലാം കണ്ട് കഴിഞ്ഞെന്ന ചിന്തയിൽ ഇരിക്കവേ, പ്രെഡിക്റ്റബിലിറ്റിയുടെ അവസാന സാധ്യതകളും പൊട്ടിച്ചെറിഞ്ഞ് ഈ സിനിമ നിങ്ങളെ പൂർണമായും നിസ്സഹായമായ ഒരവസ്ഥയിലേക്ക് കൊണ്ട് പോയിരിക്കും. തീർച്ചയായും കണ്ടിരിക്കേണ്ട സിനിമാ അനുഭവങ്ങളിൽ ഒന്നാണ് കൊത്താനോടി, കാണാൻ ശ്രമിക്കുക, പേടിക്കാൻ തയ്യാറാവുക, പിന്നീടങ്ങോട്ട് കുറച്ച് നാളുകൾ സ്വകാര്യ നിമിഷങ്ങളിൽ ഉൾപ്പെടെ ഡിസ്റ്റർബ്ഡ് ആവാൻ പ്രിപ്പേർഡ് ആവുക.

Verdict : Very Good

DC Rating : 4.25/5 

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...