Director : Asghar Farhadi
Cinematographer : Ali Loqmani
Genre : Drama
Country : Iran
Duration : 101 Minutes
🔸അപാരമായ ഒരു ഫിലിമോഗ്രാഫി സ്വന്തമായി ഉള്ള സംവിധായകനാണ് അസ്‌കർ ഫർഹാദി. സെയ്ൽസ്മാൻ, എബൌട്ട് എല്ലി പോലുള്ള സിനിമകൾക്ക് ഇടയിൽ ബിയുട്ടിഫുൾ സിറ്റി പോലുള്ള സിനിമകൾ വിസ്മരിക്കപ്പെട്ട് പോയാൽ തെറ്റ് പറയാനാവില്ല. ഒരു കാരണവശാലും പക്ഷെ അങ്ങനൊരു വിധി ഈ സിനിമ അർഹിക്കുന്നില്ല എന്നത് മറ്റൊരു കാര്യം, വളരെ കൊമ്പ്ളക്സ് ആയ ഒരു കൂട്ടം കഥാപാത്രങ്ങളെ ഗതി കെട്ട ഒരവസ്ഥയിൽ പ്രതിഷ്ടിച്ച് കാഴ്ചക്കാരനെ ആഴത്തിൽ സ്പർശിക്കുന്ന ഒരു ചെയിൻ ഓഫ് ഇവന്റ്സ് സംവിധായകൻ ഇവിടെ സൃഷ്ടിച്ചിട്ടിക്കുകയാണ്. വളരെ അണ്ടർ അപ്രീഷ്യേറ്റഡ് ആയൊരു സിനിമയായാണ് ബ്യൂട്ടിഫുൾ സിറ്റി അനുഭവപ്പെട്ടത്, അത് എന്ത് കൊണ്ടെന്നത് കണ്ട് തന്നെ ബോധ്യപ്പെടാൻ ശ്രമിക്കുക.
🔸അക്ബർ എന്ന കഥാപാത്രത്തെ ചുറ്റി പറ്റിയാണ് സിനിമ പുരോഗമിക്കുന്നത്, എന്തിരുന്നാലും സിനിമയിൽ അയാളുടെ റോൾ സ്ക്രീൻ ടൈം അനുസരിച്ച് ആണെങ്കിൽ കുറവാണ് എന്ന് പറയാം. പതിനെട്ടാം വയസിലേക്ക് കടന്നിരിക്കുകയാണ് അക്ബർ, കുറച്ച് വർഷങ്ങളായി അയാൾ ഒരു ജുവനൈയിൽ ഹോമിലെ അന്തേവാസി ആണ്, കൊലപാതകം ആണ് അയാളുടെ പേരിലുള്ള കുറ്റം. പതിനാറാം വയസിൽ സ്വന്തം കാമുകിയെ മൃഗയമായ രീതിയിൽ കൊല ചെയ്തതിന് വധശിക്ഷ നേരിടുകയാണ് അയാൾ, ഇറാനിലെ നിയമ പ്രകാരം പതിനെട്ടു വയസ്സ് തികയാതെ ഒരാളെ വധശിക്ഷയ്ക്ക് വിധേയനാക്കാൻ പാടില്ല. ചുരുക്കി പറഞ്ഞാൽ മരണം കാത്ത് കിടക്കുന്ന ഒരു കഥാപാത്രം ആണ് അക്ബർ.
🔸അക്ബർ രക്ഷപ്പെടാൻ സാധ്യത വളരെ കുറവാണ്, ആകെ ഉള്ളൊരു പോസിബിലിറ്റി കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ വേണ്ടപ്പെട്ടവർ മാപ്പ് നൽകിയാൽ മാത്രമാണ്, അതിനുള്ള ശ്രമത്തിലാണ് അയാളുടെ ഒരേയൊരു സുഹൃത്ത് എന്ന് പറയാം. ടിയാന്റെ പരിശ്രമങ്ങളും, അതിനിടയിലേക്ക് കടന്ന് വരുന്ന ഒരു പ്രണയവും, ഈ യാത്രയിൽ അയാൾ കാണുന്ന ചില കഥാപാത്രങ്ങളും എല്ലാമാണ് ഈ സിനിമ. പെരുമഴക്കാലം എന്ന മലയാളം സിനിമയുമായി ചെറുതല്ലാത്ത സാമ്യങ്ങൾ ചിലയിടത്ത് തോന്നിക്കുന്നുണ്ട് എങ്കിലും അതൊരു വിഷയമായി മാറുന്നില്ല എന്ന് തന്നെ പറയാം, ഈ കഥയിലെ കഥാപാത്രങ്ങൾ അനുഭവിക്കുന്ന ഡെസ്‌പെറേഷൻ നമ്മളും അനുഭവിക്കുന്നു എന്നിടത്ത് ഈ ചിത്രം ഒരു വിജയമായി മാറുന്നുണ്ട്. കണ്ടിട്ടില്ലാത്തവർ, പ്രത്യേകിച്ചും ഡ്രാമ ജോനറിനോട് താല്പര്യം ഉള്ളവർ കാണാൻ ശ്രമിക്കുക.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment