Sunday, May 8, 2022

1226. The Golden Dream (2013)

Director : Diego Quemada Diez

Cinematographer : Maria Secco

Genre : Drama

Country : Mexico

Duration : 102 Minutes


🔸ഓരോ മനുഷ്യനും ഭാവിയെ കുറിച്ച് കാണുന്ന സ്വപ്നങ്ങളെ തങ്ങൾ ജനിച്ച് വളർന്ന സാഹചര്യം ആവശ്യത്തിൽ അധികം സ്വാധീനിക്കും എന്നത് മുന്നേ തോന്നിയ ഒരു കാര്യമാണ്, ഗോൾഡൻ ഡ്രീം എന്ന മെക്സിക്കൻ സിനിമ ഈയൊരു ചിന്തയെ ഊട്ടി ഉറപ്പിക്കുകയാണ്, വളരെ ഹാർഷ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു കഥയിലൂടെ. നമ്മൾ അറിയാത്ത അനുഭവിക്കാത്ത കഥകളും ജീവിതങ്ങളും എല്ലാം നമുക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും, ഒരു കൂട്ടപലായനം അല്ലെങ്കിൽ അഭയാർത്ഥികളുടെ ജീവിതം ഒന്നും നമുക്ക് അത്ര പരിചിതമായ ഒരു കാര്യം ആയിരിക്കില്ല, പക്ഷെ അതിനെ കുറിച്ച് അറിയാൻ നല്ലൊരു ഉദാഹരണമായി കാണാം ഈ സിനിമയെ.

🔸ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ പൊതുവെ സാധാരണമായ ജീവിതത്തിന്, സാധാരണക്കാർക്ക് പറ്റിയതല്ല എന്ന് പല പല അനുഭവങ്ങളിൽ കൂടിയും കേട്ടറിഞ്ഞിട്ടുണ്ട്. ഒന്നുകിൽ കായിക മേഖലയിൽ അപാരമായ സ്കിൽ കാണിച്ച് ശ്രദ്ധ നേടുക അല്ലെങ്കിൽ ക്രിമിനൽ സംഘങ്ങളുടെ ഭാഗമായി മാറി ജീവിതം കളയുക എന്നീ രണ്ട് ഓപ്ഷൻ മാത്രമേ തന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ എന്നൊരു പ്രശസ്ത കായിക താരം മുന്നേ പറഞ്ഞത് ഇതോടൊപ്പം ചേർത്ത് വായിക്കാം. പിന്നെ ഉള്ളൊരു സാധ്യത എന്നത് പലായനം ആണ്, ഈ സിനിമയിലെ കഥാപാത്രങ്ങൾ പിന്തുടർന്ന വഴി, അഥവാ ഗ്വാട്ടിമാലയിൽ നിന്നും മെക്സിക്കോ വഴി അമേരിക്കയിലേക്ക് ഉള്ളൊരു പലായനം, അവരെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെ, പ്രത്യാശയുടെ രാജ്യം.

🔸ഈ യാത്രയ്ക്ക് ഇറങ്ങി പുറപ്പെടുന്ന മൂന്ന് കഥാപാത്രങ്ങളെ ആണ് നമ്മൾ കണ്ട് മുട്ടുന്നത്. പിന്നീടുള്ള ഇവരുടെ യാത്രയിൽ ഒരുപാട് വഴിതിരിവുകളും, ഒട്ടും പ്രതീക്ഷിക്കാത്ത ചില കഥാപാത്രങ്ങളും എല്ലാം കടന്ന് വരുന്നുണ്ട്. മുന്നേ സൂചിപ്പിച്ചത് പോലെ തന്നെ വളരെ ടച്ചിങ്‌ ആയൊരു സിനിമയാണ് ഗോൾഡൻ ഡ്രീം, ഒരു ഫുൾസ്റ്റോപ്പ് തരാതെ പോവുന്ന പല കാര്യങ്ങൾ ഉണ്ട് ഈ ചിത്രത്തിൽ, ആ കാര്യങ്ങൾ തരുന്ന വേദന അല്ലെങ്കിൽ ഫ്രസ്ട്രേഷൻ എന്നിവ ചെറുതല്ല. കണ്ടിരിക്കേണ്ട സിനിമയാണ് ഗോൾഡൻ ഡ്രീം, തീർച്ചയായും കാണാൻ ശ്രമിക്കുക.

DC Rating : 4.25/5

Verdict : Very Good 

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...