Sunday, December 24, 2023

1315. Mad Fate (2023)



Director : Cheang Pou Soi

Cinematographer : Cheng Keung

Genre : Thriller

Country : Hong Kong

Duration : 108 Minutes

🔸എവിടെയോ തുടങ്ങി എവിടെയോ അവസാനിച്ചത് എന്നൊക്കെയുള്ള വിശേഷണം അർഹിക്കുന്ന സിനിമയാണ് മാഡ് ഫെയ്റ്റ്. ഒരുപക്ഷെ കണ്ട് തീർത്ത മർഡർ മിസ്റ്ററി സൈക്കോളജിക്കൽ ത്രില്ലർ സിനിമകൾ ഒരുപാട് മനസ്സിൽ കിടപ്പുള്ളത് കൊണ്ടാവാം. പ്രതീക്ഷിച്ച വഴിയോ രീതിയോ ഒന്നും പിന്തുടരാതെ അൺ കൺവെൻഷനൽ ആയ രീതിയിൽ അത്ര തൃപ്തി ഒന്നും തരാതെ അവസാനിക്കുകയാണ് ഈ ഹോങ് കോങ് ത്രില്ലർ ചിത്രം. കഥയിലേക്ക് വരിക ആണെങ്കിൽ ഒരു കൊലയാളി, ഒരു സൈക്കോ, ഒരു പോലീസുകാരൻ, ഒരു ദുർമന്ത്രവാദി തുടങ്ങി നാല് പേരിൽ കൂടിയാണ് പ്ലോട്ട് വികസിക്കുന്നത്.

🔸അൽപ സ്വല്പം ഡാർക്ക് മാജിക് ഒക്കെ പിടിയുള്ള ദുർ മന്ത്രവാദി എന്നൊക്കെ പറയാവുന്ന കഥാപാത്രം ആണ് ഫെങ് ഷുയി. ഒരുനാൾ ഒരു യുവതിയുടെ ഭാവി മാറ്റി മറിക്കാനായി സ്മാശാനത്തിൽ അയാൾ നടത്തി കൊണ്ടിരിക്കുന്ന ആഭിചാര ക്രിയകൾ കാണിച്ച് കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. എന്നാൽ ടിയാൻ ഉദ്ദേശിച്ചിടത്ത് ഒന്നുമല്ല കാര്യങ്ങൾ നിൽക്കുന്നത്. തുടർന്നുള്ള അയാളുടെ സഞ്ചാരം ടിയാനെ ഒരു അപാർട്ട്മെന്റിൽ എത്തിക്കുകയാണ്, അവിടെ വെച്ച് ഇയാൾ ക്രൂരമായ ഒരു കൊലപാതകത്തിന് ദൃക്‌സാക്ഷി ആവുകയാണ്. കുറച്ച് അധികം നാളുകളായി നഗരത്തിൽ അരങ്ങേറി കൊണ്ടിരിക്കുന്ന കൊലപാതക പറമ്പരകളിൽ അവസാനത്തേത് ആണ് ഈ കൊല.

🔸എന്നാൽ കൊല ചെയ്യപ്പെട്ട യുവതിയും, കൊലയാളിയും, ദുർ മന്ത്രവാദിയും അല്ലാതെ ഒരാൾ കൂടി അവിടെ ഉണ്ടായിരുന്നു. ചെറുപ്പം തൊട്ടേ മാനസിക പ്രശ്നങ്ങൾ ഉള്ള, ആളുകൾ വേദനിക്കുന്ന കാഴ്ചയിൽ ഉന്മാദം കണ്ടെത്തുന്ന ഒരു ഡെലിവറി ബോയിയും. ഈ കുറ്റവാളിയുടെ പിറകെ വരുന്ന, ഡെലിവറി ബോയിയുമായി പൂർവ കാല പരിചയം ഉള്ള ഒരു പോലീസുകാരൻ കൂടി കടന്ന് വരുമ്പോൾ കോളം ഫിൽ ആവുകയാണ്. സ്ഥിരം മർഡർ മിസ്റ്ററി ത്രില്ലർ ശൈലി പിന്തുടരാതെ പോവുന്ന ഒരു ചിത്രമാണ് മാഡ് ഫെയ്റ്റ്, അത് കൊണ്ട് തന്നെ എല്ലാവർക്കും പറ്റിയ സിനിമ അല്ല മാഡ് ഫെയ്റ്റ്. താല്പര്യം തോന്നുന്നു എങ്കിൽ കണ്ട് നോക്കാം.

Verdict : Watchable

DC Rating : 3/5

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...