Director : Pat Boonnipat
Cinematographer : Boonyanuch Kraithong
Genre : Drama
Country : Thailand
Duration : 126 Minutes
🔸ഈ വർഷം ഇതുവരെ ഇറങ്ങിയ സിനിമകളിൽ ഗംഭീര അഭിപ്രായം നേടിയ, പല റപ്യുറ്റഡ് സൈറ്റുകളും അവരുടെ ടോപ് ലിസ്റ്റിൽ തന്നെ ഉൾപ്പെടുത്തിയ ചിത്രമാണ് ഹൌ ടു മേക് മില്യൻസ് ബിഫോർ ഗ്രാൻഡ്മാ ഡൈസ്. കണ്ട് കഴിഞ്ഞ വേളയിൽ ഈ പറഞ്ഞ അഭിപ്രായങ്ങളും ഹൈപ്പും ഒക്കെ കുറച്ച് അധികം ആയി പോയില്ലേ എന്നൊരു തോന്നൽ ഉണ്ടാക്കി എങ്കിലും ഒരു മോശം സിനിമ ഒന്നും ആവുന്നില്ല ഈ ചിത്രം, കണ്ടിരിക്കാനുള്ള വക ഒക്കെ തീർച്ചയായും ഉണ്ട്. വളരെ തിൻ ആയ ഒരു പ്ലോട്ട് ലൈൻ ആണ് ചിത്രത്തിന്റേത് എങ്കിലും ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ ഒരു വ്യക്തി അനുഭവിക്കുന്ന ഒറ്റപ്പെടലും മറ്റുമൊക്കെ മനോഹരമായി തന്നെ സിനിമ അവതരിപ്പിച്ചിട്ടും ഉണ്ട്.
🔸അമാ എന്ന വൃദ്ധയായ സ്ത്രീ ഒറ്റയ്ക്കാണ് താമസിക്കുന്നത്, അവർക്ക് പ്രായം എൺപത് കഴിഞ്ഞു. അമായ്ക്ക് ബന്ധുക്കൾ എന്ന് പറയാൻ കിയാങ്, സോയ് എന്നീ ആൺമക്കളും സ്യു എന്ന മകളും ആണ് ഉള്ളത്. കിയങ് സ്വന്തം ജോലിയും മറ്റുമൊക്കെയായി കുടുംബത്തോടൊപ്പം അങ്ങ് ദൂരെ നഗരത്തിൽ ആണ് താമസിക്കുന്നത്. സ്യു എന്ന മകൾ അല്ലറ ചില്ലറ ജോലിയും മറ്റുമൊക്കെയായി കഴിഞ്ഞ് പോവുകയാണ് എങ്കിൽ രണ്ടാമത്തെ മകനായ സോയ് ജീവിതത്തിൽ ക്ലച്ച് പിടിച്ചിട്ടില്ല. ഈയൊരു ഘട്ടത്തിൽ ആണ് അമായ്ക്ക് ക്യാൻസർ ഉണ്ടെന്ന് തിരിച്ചറിയുന്നതും, ഇനി അധിക നാൾ ഇല്ല എന്ന് മനസിലാവുന്നതും.
🔸പിന്നീട് അങ്ങോട്ടുള്ള നാളുകളിൽ മക്കളുടെയും അവരുടെ മക്കളുടെയും ഒക്കെ അമായോടുള്ള സമീപനത്തിൽ ചില മാറ്റങ്ങൾ കണ്ട് വരികയാണ്, അതിന്റെ പിന്നിലെ കാരണങ്ങളും കാര്യങ്ങളും ഒക്കെയായി സിനിമ അങ്ങനെ കഥ പറഞ്ഞ് പോവുകയാണ്. നമ്മളൊക്കെ ഒരുപാട് കണ്ടും കേട്ടും പരിചയിച്ച ഒരു പ്ലോട്ട് ബാക്ക്ഗ്രൗണ്ട് തന്നെയാണ് ഈ ചിത്രത്തിന്റേത് എങ്കിലും എടുത്ത് പറയേണ്ടത് അതിനെ സ്പെഷ്യൽ ആക്കുന്ന ചില ബ്യൂട്ടിഫുൾ മോമെൻറ്സ് തന്നെയാണ്. പ്രത്യേകിച്ചും ക്ലൈമാക്സ് ഉൾപ്പെടുന്ന ഫൈനൽ ആക്റ്റ് ഒക്കെ നന്നായിരുന്നു, ഒരു മെഡിറ്റേറ്റ്റീവ് ഫീൽ ഒക്കെ തരുന്ന സിമ്പിൾ സിനിമ, വേറൊന്നും തന്നെ ഇല്ല.
Verdict : Good
DC Rating : 3.5/5
No comments:
Post a Comment