Saturday, December 14, 2024

1334. A Different Man (2024)



Director : Aaron Schimberg

Cinematographer : Wyatt Garfield

Genre : Drama

Country : USA

Duration : 112 Minutes

🔸A24 എന്ന പേരിന്റെ മുകളിൽ ഒരു വിശ്വാസം ഉണ്ട്, സിനിമ മോശമാവില്ല എന്നൊരു വിശ്വാസം. കുറച്ച് നാളുകളായി ഗ്രൗണ്ട് ബ്രെയ്‌ക്കിങ് ആയ സിനിമകൾ ഒന്നും സമ്മാനിച്ചിട്ടില്ല എങ്കിൽ കൂടിയും മോശം ആക്കിയിട്ടുമില്ല അവർ. കൃത്യമായി ഒരു വാചകത്തിൽ ഒതുക്കുക ആണെങ്കിൽ എ ഡിഫ്രണ്ട് മാൻ എന്ന ചിത്രവും അത് തന്നെയാണ്, "ഗ്രൗണ്ട് ബ്രെയ്‌ക്കിങ് ആയി ഒന്നും ഇല്ല എന്നാൽ ഒട്ട് മോശവുമല്ല". സ്ഥിരം ടർഫിൽ ഒതുങ്ങി നിൽക്കാതെ ഡൈവേഴ്‌സ് ആയ ആളുകളെയും കണ്ടന്റുകളെയും ഒക്കെ വിഷയമാക്കുന്ന ആ ഒരു രീതി പ്രസ്തുത സ്റ്റുഡിയോ ഈ സിനിമയിലും സ്വീകരിച്ചിട്ടുണ്ട്.

🔸ന്യൂ യോർക് ആണ് നമ്മുടെ കഥാ പശ്ചാത്തലം എഡ്വർഡ് എന്ന നമ്മുടെ നായക കഥാപാത്രം ഒരു വളർന്ന് വരുന്ന അഭിനേതാവ് ആണ്. ടിയാന് ഒരു പ്രത്യേകത ഉണ്ട്, എന്തെന്നാൽ അദ്ദേഹത്തിന്റെ മുഖം ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം വികൃതമാണ്. ഈ ഒരു കാരണത്താൽ ആവണം ഉൾവലിഞ്ഞ സ്വഭാവമാണ് അയാളുടേത്, ഒരു തരം നാണം കുണുങ്ങിയായ ബഹളങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞ് നിൽക്കുന്ന പ്രകൃതം. തന്റെ തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന യുവതിയോട് ഒരു ഇഷ്ടം നായകന് ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ അയാൾക്ക് കഴിഞ്ഞിട്ടില്ല.

🔸ഇങ്ങനെ പോയി കൊണ്ടിരിക്കുന്ന നമ്മുടെ നായക കഥാപാത്രം ഒരു സർജറിക്ക് തയ്യാർ ആകുന്നതും അതിനെ തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളും, ഒരു പുതിയ കഥാപാത്രത്തിന്റെ വരവും ഒക്കെയായി സിനിമ വേറൊരു തലത്തിലേക്ക് പോവുകയാണ്. നല്ലൊരു സിനിമ ആണ് എ ഡിഫ്രണ്ട് മാൻ, പ്രത്യേകിച്ചും കഥയിൽ കാഴ്ചക്കാരനെ നല്ല രീതിയിൽ തന്നെ ഇൻവസ്റ്റ് ചെയ്യിക്കുന്നുണ്ട്. പ്രത്യേകിച്ചും അവസാന ഭാഗം ഒക്കെ നമ്മുടെ മനസ്സിൽ തങ്ങി നിൽക്കും വിധം മനോഹരമായി ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ വർഷത്തെ നല്ല സിനിമകളിൽ ഒന്നായി തീർച്ചയായും ഉണ്ടാവും ഈ ആരോൺ ഷിംബർഗ് ചിത്രവും.

Verdict : Good

DC Rating : 3.75/5

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...