Sunday, February 9, 2025

1337. The Girl With The Needle (2024)



Director : Magnus Von Horn

Cinematographer : Michal Dymek

Genre : Drama

Country : Denmark

Duration : 123 Minutes

🔸ഉദ്ദേശം ആറോ എഴോ വർഷങ്ങൾക്ക് മുന്നേ ആണ് "ലിറ്റിൽ ഗേൾ ഹു വാസ് ടൂ ഫോണ്ട് ഓഫ് മാച്ചസ്" എന്ന കനേഡിയൻ സിനിമ കണ്ടത്, വളരെ ട്രോമാറ്റിക് ആയ ഒരു സിനിമാ അനുഭവം ആയിരുന്നു പ്രസ്തുത ചിത്രം എന്ന് പറയാതെ വയ്യ. ഈ സിനിമയെ പറ്റി ഇവിടെ പറയാൻ കാരണം എന്താണ് എന്നാൽ ഒരുപാട് സാമ്യങ്ങൾ ഈ രണ്ട് ചിത്രങ്ങൾക്കും തമ്മിൽ ഉണ്ട് എന്നത് തന്നെയാണ്. രണ്ടും പീരിയഡ് സിനിമകളാണ്, അത്യാവശ്യം ഡിസ്റ്റര്ബിങ് ആയ കണ്ടന്റുകൾ ആണ്, ബ്ളാക്ക് ആണൻഡ് വൈറ്റ് ആണ്, ഇനി അതൊന്നും പോരെങ്കിൽ ഹോണ്ട് ചെയ്യുന്ന ഡിപ്രസിങ് ആയ ഒരു അനുഭവം കൂടിയാണ്.

🔸കഥയിലേക്ക് വരിക ആണെങ്കിൽ കാലഘട്ടം ഒരു നൂറ് വർഷങ്ങൾക്ക് മുന്നേ ആണ്, കൃത്യമായി പറയുക ആണെങ്കിൽ ഒന്നാം ലോക മഹായുദ്ധത്തിന്റെ കെടുതികളിൽ നിന്നും ലോകം കര കയറി കൊണ്ടിരിക്കുന്ന ആ ഒരു ഭീകര കാലഘട്ടം. സാമ്പത്തികമായും, ആരോഗ്യ പരമായും, ജീവിത സാഹചര്യങ്ങൾ കൊണ്ടായാലും എല്ലാം സാധാരണ ജനങ്ങൾ പൊറുതി മുട്ടി, പുഴുക്കൾക്ക് സമാനമായി ജീവിച്ച് മരിക്കുന്ന ഒരു കലികാലം. കരോളിൻ എന്ന നമ്മുടെ കേന്ദ്ര കഥാപാത്രം ഒരു വിധവയാണ്, അല്ലെങ്കിൽ അങ്ങനെയാണ് കരുതപ്പെടുന്നത്. കരോളിന്റെ ഭർത്താവ് യുദ്ധമുഖത്തേക്ക് പോയതിന് ശേഷം പിന്നീട് മടങ്ങി വരിക ഉണ്ടായില്ല, അവൾ ആണെങ്കിൽ ജീവിക്കാൻ അങ്ങേയറ്റം കഷ്ടപ്പെടുകയുമാണ്.

🔸ഈ ബുദ്ധിമുട്ടുകൾക്ക് ഒരു താത്കാലിക പരിഹാരം എന്ന നിലയിലാണ് കരോളിൻ ഡാഗമർ എന്ന യുവതിയുടെ അടുത്ത്, അവരുടെ കടയിൽ ജോലിക്ക് കയറുന്നത്. പ്രത്യക്ഷത്തിൽ ഒരു കട ആണെങ്കിലും അതിന്റെ മറവിൽ ദാഗ്മർ വേറൊരു പരിപാടി കൂടി നടത്തുന്നുണ്ട്, ഈ ഒരു പോയിന്റിൽ വെച്ചാണ് കഥ വേറൊരു വഴിയിലേക്ക് സഞ്ചരിച്ച് തുടങ്ങുന്നത്. ആദ്യമേ പറഞ്ഞ ആ ഒരു ഡിപ്രസിങ് ഫീൽ സിനിമയിൽ ആദ്യാവസാനം നിലനിർത്തുന്നുണ്ട് ഈ ചിത്രം, അത് തന്നെയാണ് സിനിമയുടെ മനോഹരിതയും. പ്രകടനം ആയാലും, അവതരണം ആയാലും എല്ലാം ടോപ് നോച് എന്നൊക്കെ പറയാവുന്ന ചിത്രമാണ് ദി ഗേൾ വിത്ത് ദി നീഡിൽസ്, തീർച്ചയായും മസ്റ്റ് വാച് എന്നൊക്കെ പറയാവുന്ന ഒരു ചിത്രം.

Verdict : Must Watch

DC Rating : 4.5/5

No comments:

Post a Comment

1337. The Girl With The Needle (2024)

Director : Magnus Von Horn Cinematographer : Michal Dymek Genre : Drama Country : Denmark Duration : 123 Minutes 🔸ഉദ്ദേശം ആറോ എഴോ വർഷങ്ങൾക്...