Director : Justin Baldoni
Genre : Romance
Rating : 7/10
Country : USA
Duration : 116 Minutes
🔸ഈ ആശുപത്രി കിടക്കയിലും, രോഗാന്തരീക്ഷത്തിലും എല്ലാമുള്ള പ്രണയ കഥകൾ മിക്കപ്പോഴും ട്രാജിക് ആവാറുള്ളത് കൊണ്ട് പൊതുവെ കാണാൻ താല്പര്യപ്പെടാറില്ല. ദി ഫോൾട് ഇൻ അവർ സ്റ്റാർസ് പോലെയുള്ള ചിത്രങ്ങൾ ഇഷ്ടം ആണെങ്കിലും പൊതുവെ ഈ വിഭാഗം ഒഴിവാക്കാറാണ് പതിവ്, ആ വഴിയേ പോവേണ്ടത് ആയിരുന്നു ഫൈവ് ഫീറ്റ് അപ്പാർട് എന്ന ചിത്രവും. എന്നാൽ ചിത്രം കണ്ട ചില സുഹൃത്തുക്കളുടെ അഭിപ്രായവും നല്ല പോസ്റ്ററും എല്ലാം കാണാൻ പ്രേരിപ്പിക്കുന്നത് തന്നെ ആയിരുന്നു, എന്തായാലും കണ്ട് കഴിഞ്ഞ ഈ സന്ദർഭത്തിൽ വലിയ നഷ്ടം ഒന്നുമില്ല, ഒരു തവണ കാണാൻ ഉള്ളത് ഉണ്ട് ഈ ചിത്രം.
🔸ചിത്രത്തിന്റെ പ്ലോട്ട് ലൈൻ കേൾക്കുമ്പോൾ ചിലപ്പോൾ സില്ലി ആയി തോന്നാം, അത് സ്വാഭാവികമാണ്. ശരീരത്തിൽ അടങ്ങിയിരിക്കുന്ന ഇൻഫെക്ഷൻ പരസ്പരം പകരാതിരിക്കാൻ അഞ്ച് അടി ദൂരത്ത് നില്ക്കാൻ നിർബന്ധിക്കപ്പെടുകയാണ് ഈ ചിത്രത്തിലെ നായകനും നായികയും, അതായത് പരസ്പരം ഒന്ന് തൊടാൻ പോലും കഴിയില്ല. എനിക്കറിയാം ഇത് വായിക്കുമ്പോൾ ചിലപ്പോ എന്തോന്നിത് എന്നൊരു ചിന്ത ഉണ്ടായേക്കാം. ഈ ഒരു ആസ്പെക്റ്റ് അല്പം കൊമെടി ആയി തോന്നിയേക്കാം എന്നതൊഴിച്ചാൽ തികച്ചും നയായീകരിക്കാവുന്ന ബേധപ്പെട്ട ഒരു റൊമാന്റിക് ചിത്രമാണ് ഇത്.
🔸പതിനേഴ് വയസുകാരിയായ സ്റ്റെല്ല ആണ് നമ്മുടെ കേന്ദ്ര കഥാപാത്രം, കുറച്ച് കാലമായി സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗത്തിന് അടിമയായ സ്റ്റെല്ല കൂടുതൽ സമയവും ആശുപത്രി കിടക്കയിലാണ് ചിലവഴിക്കുന്നത്. രോഗത്തിനെ അത്യാവശ്യം പേടിയുള്ള അവൾ ഡോക്ടർമാരും നേഴ്‌സുമാരും തയാറാക്കിയ ചിട്ട വട്ടങ്ങൾക്ക് പുറത്തേക്ക് കടക്കാൻ താല്പര്യപ്പെടുന്നില്ല. വിരസമായ തന്റെ സമയം മുഴുവൻ സോഷ്യൽ മീഡിയയിലും മറ്റും ചെലവഴിക്കാനാണ് അവൾ ആഗ്രഹിക്കുന്നത്. ഇവിടെക്കാണ് നമ്മുടെ നായക കഥാപാത്രമായ വിൽ കടന്ന് വരുന്നത്, സ്റ്റെല്ലയെ പോലെ വില്ലും ഒരു രോഗിയാണ്.
🔸സ്റ്റെല്ലയെ പോലെ അല്ല വിൽ, പുള്ളി ഒരു റിബൽ സ്വഭാവക്കാരനാണ്. ചെയ്യരുത് എന്നൊരു ഉത്തരം ലഭിച്ചാൽ ചെയ്യില്ല എന്ന് പറയുന്ന ആളാണ് സ്റ്റെല്ല എങ്കിൽ അതെന്താ ചെയ്‌താൽ എന്ന് ചോദിക്കുന്ന ആറ്റിറ്റിയൂഡ് ആണ് വില്ലിന്റെത്. ഈ ചട്ടക്കൂടിൽ ഒതുങ്ങി നില്ക്കാൻ അയാൾ താല്പര്യപ്പെടുന്നില്ല. രോഗത്തെയും രോഗാവസ്ഥയെയും അയാൾ മാനിക്കുന്നുണ്ട് എങ്കിലും തന്റെ ജീവിതം എങ്ങിനെ ജീവിക്കണം എന്ന് താൻ തീരുമാനിക്കും എന്നതാണ് അയാളുടെ നിലപാട്, അത് ഇനി ഡോക്ടർ അല്ല ആര് പറഞ്ഞാലും മാറ്റമില്ല. ഇങ്ങനെ വളരെ അന്തരം നില നിൽക്കുന്ന രണ്ട് കഥാപാത്രങ്ങളാണ് ഫൈവ് ഫീറ്റ് അപ്പാർട്ട് എന്ന ചിത്രത്തിലേത്.
🔸സ്വാഭാവികമായും ഈ രണ്ട് കഥാപാത്രങ്ങൾ പ്രണയത്തിലാവുന്നതും അതിനെ തുടർന്ന് ഉണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കഥയിൽ വലിയ പുതുമ ഒന്നും ഉറപ്പ് നൽകുന്നില്ല, എന്തിരുന്നാലും ചിത്രം നൽകുന്നൊരു ഫീൽ എടുത്ത് പറയേണ്ടി ഇരിക്കുന്നു, അത് കണ്ടെത്താനായാൽ ചിത്രം ആസ്വദിക്കാൻ കഴിഞ്ഞേക്കും. നായികയായി എത്തിയ ഹാലി റിച്ചാർഡ്‌സണിനെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു, ഇവർ ഉൾപ്പെടെയുള്ള നടീ നടന്മാരുടെ അഭിനയവും വലിയ ദോഷം ഒന്നും പറയാനില്ല. താല്പര്യം ഉണ്ടെങ്കിൽ കാണുക, വലിയ നഷ്ടം ഒന്നുമില്ല.
DC Rating : 65/100
No comments:
Post a Comment