Friday, January 24, 2020

678. KD Engira Karuppu Durai (2019)



Director : Madhumitha

Genre : Drama

Rating : 9/10

Country : India

Duration : 112 Minutes


🔸ഈ മെയിന്റസ്ട്രീമിൽ നിന്നും മാറി അധികം ആരുടെയും ശ്രദ്ധയിൽ പെടാതെ പോവുന്ന ചില കിടിലൻ സിനിമകൾ ഉണ്ട്, സിമ്പിൾ സബ്ജെക്റ്റ് മനോഹരമായി അവതരിപ്പിച്ച് കയ്യടി വാങ്ങുന്ന കിടിലൻ ക്രാഫ്റ്റ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ചിത്രങ്ങൾ, കെ ഡി എങ്കിറ കറുപ്പ് ദുരൈ എന്ന ചിത്രത്തെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്. പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ് തമിഴ് സിനിമാ ഇൻഡസ്ട്രി ഇത്തരം ചിത്രങ്ങൾക്ക് ഉള്ള ഈറ്റില്ലം ആണ് എന്നത്, ഈ ഒരു അവകാശ വാദത്തിന് ഉദാഹരണം എന്നവണ്ണം ചൂണ്ടികാണിക്കാൻ ഡസൻ കണക്കിന് സിനിമകളും ഉണ്ട്. ആ ഒരു വിശ്വാസത്തെ ഒന്ന് കൂടി ഊട്ടി ഉറപ്പിക്കുന്നുണ്ട് ഈ ചെറിയ മനോഹരമായ സിനിമ.

🔸ഒരു ടിപ്പിക്കൽ തമിഴ് പശ്ചാത്തലമുള്ള ഗ്രാമത്തിലെ വീട്ടിലാണ് നമ്മുടെ കഥ ആരംഭിക്കുന്നത്, വീട്ടിലാകമാനം ഒരു ഉത്സവ അന്തരീക്ഷമാണ്. ബന്ധു മിത്രാദികൾ എല്ലാം ഒത്ത് ചേർന്നിട്ടുണ്ട്, സ്ഥിരം വെടി വർത്തമാനങ്ങളും തമാശയുമൊക്കെ ആയി ഇവരിലെല്ലാവരിലും കുറച്ച് നേരം ഫോക്കസ് കൊടുത്ത ശേഷമാണ് നമ്മുടെ ടൈറ്റിൽ കഥാപാത്രവും നായകനുമായ കറുപ്പ് ദുരയിലേക്ക് ശ്രദ്ധ മാറുന്നത്. ഈ ബഹളങ്ങളിൽ നിന്നെല്ലാം മാറി ഒരു മൂലയ്ക്ക് കട്ടിലിന്മേൽ അയാൾ കിടപ്പാണ്, കഴിഞ്ഞ ഒരു മൂന്ന് മാസമായി അയാൾ ഇതേ കിടപ്പിലാണ്, ടിയാൻ ഇപ്പോൾ കോമയിലാണ് എന്ന് പറയാം.

🔸മക്കളും മരുമക്കളും ഒക്കെയായി എത്തിയ ബന്ധു ജനങ്ങൾ എല്ലാം തന്നെ കൂലം കഷമായ ചർച്ചയിലാണ്, കാര്യം വേറൊന്നുമല്ല കറുപ്പ് ദുരൈയുടെ ഈ അവസ്ഥ തന്നെ. മൂന്ന് മാസം കഴിഞ്ഞിരിക്കുന്നു കിടപ്പിൽ ആയിട്ട്, പ്രാഥമിക കാര്യങ്ങൾ പോലും കിടപ്പറയിലാണ്, ഇതെല്ലാം നോക്കി ചെയ്ത് മൂത്ത മരുമകൾ ആകെ മടുത്ത അവസ്ഥയിലാണ്, ഇനി അങ്ങോട്ട് തന്നെക്കൊണ്ട് ഇതൊന്നും നടക്കില്ല എന്നവർ തുറന്ന് പറയുന്നുമുണ്ട്. മരുന്നിനും മറ്റ് കാര്യങ്ങൾക്കുമായി വരുന്ന ചിലവ് വേറെ, അതിൽ കറുപ്പ് ദുരൈയുടെ മകനും ഇച്ചിരി ബുദ്ധിമുട്ടിലാണ്, ഇതൊക്കെ കണക്കിലെടുത്ത് കുടുംബം ഒന്നടങ്കം ഒരു തീരുമാനത്തിൽ എത്തിയിരിക്കുകയാണ്.

🔸തീരുമാനം വേറൊന്നുമല്ല അധികം വേദന ഒന്നും ഉണ്ടാകാത്ത രീതിയിൽ കറുപ്പ് ദുരൈയെ അങ് കൊന്ന് കളയാം എന്ന് തന്നെ. അച്ഛനാണ്, അമ്മയില്ലാത്ത മക്കൾക്കായി ജീവിതം മാറ്റി വെച്ച ആളാണ് എന്നതൊക്കെ ശെരി തന്നെ പക്ഷെ പുരയ്ക്ക് മീതെ വളർന്ന് പന്തലിച്ച വൃക്ഷം വെട്ടുക തന്നെ വേണം എന്ന നിലപാടിലാണ് സകലരും. ഈ ചർച്ചകളെല്ലാം നടക്കുമ്പോൾ മറ്റൊരു സംഭവം കൂടി അവിടെ അരങ്ങേറുന്നുണ്ട്, കോമയിൽ നിന്നും കറുപ്പ് ദുരൈ ബോധാവസ്ഥയിലേക്ക് മടങ്ങി വരികയാണ്. ഈ ഒരു സമയം സ്വന്തം മക്കളും ബന്ധുക്കളും തന്നെ കൊല്ലാൻ ഉള്ള പദ്ധതിയെ പറ്റിയൊക്കെ ചർച്ച ചെയ്യുന്നത് കണ്ട് പാവം കണ്ണ് തള്ളി നിന്ന് പോയി.

🔸ആർക്കും ഭാരമാവരുത് എന്ന നിർബന്ധമുള്ള കറുപ്പ് ദുരൈ അന്നേ ദിവസം രാത്രി തന്റെ പഴയ തുണി സഞ്ചിയും എടുത്ത് ആ വീട്ടിൽ നിന്നും ഇറങ്ങുകയാണ്. ഈ യാത്രയിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കഥ, ചിത്രത്തിന്റെ ആദ്യത്തെ ഒരു എട്ട് പത്ത് മിനിറ്റ് അതായത് ടൈറ്റിൽ കാണിക്കുന്നതിന് മുന്നേയുള്ള ഭാഗങ്ങൾ മാത്രമേ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ, ആയതിനാൽ തന്നെ ധൈര്യമായി ബാക്കി കാണാവുന്നതാണ്. പ്രകടനത്തിന്റെ കാര്യത്തിൽ സ്‌ക്രീനിൽ വന്ന ഒരാൾ പോലും മോശമാക്കിയില്ല, നല്ലൊരു കഥയും അതിന് അർഹതപ്പെട്ട മികച്ച അവതരണവുമാണ് ചിത്രത്തിന്റേത്, പിന്നെ കണ്ടവസാനിക്കുമ്പോൾ ഒരു ബിരിയാണി ഒക്കെ തിന്നാൻ നമുക്ക് തോന്നും, കാരണം സിനിമ കണ്ടാൽ മനസിലാവും.

Verdict : Very Good

DC Rating : 85/100

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...