Friday, January 31, 2020

680. What Did Jack Do ? (2017)



Director : David Lynch

Genre : Short Film

Rating : 6.7/10

Country : USA

Duration : 17 Minutes


🔸വലിയ ബഹളങ്ങളോ കാര്യമോ ഒന്നും തന്നെ ഇല്ലാതെയാണ് ഡേവിഡ് ലിഞ്ചിന്റെ പതിനേഴ് മിനിറ്റ് ഷോർട്ട് ഫിലിം വാട്ട് ഡിഡ് ജാക്ക് ഡു നെറ്റ്ഫ്ലിക്സിൽ എത്തിയത്, ഉദ്ദേശം ഒരു ഒന്നര വർഷം മുന്നേ തന്നെ ഇതിനെ കുറിച്ച് കേട്ടിരുന്നെങ്കിലും ഫെയ്‌സ്ബുക്കിൽ സുഹൃത്തുക്കളിൽ ഒരാൾ കൊളാഷ് അപ്ലോഡ് ചെയ്യുമ്പോഴാണ് പ്രിന്റിന്റെ ലഭ്യതയെ കുറിച്ചും മറ്റും ഒരു ധാരണ കിട്ടിയത്. സംവിധായകനോട് ഒരു സ്പെഷ്യൽ താല്പര്യം ഉള്ളതിനാലും പുള്ളിയുടെ ഒരു ചിത്രം കണ്ടിട്ട് കാലം കുറച്ച് കഴിഞ്ഞതിനാലും ചൂടോടെ തന്നെ കാണുക ആയിരുന്നു എന്ന് പറയാം, പിന്നെ വേറൊരു പ്രത്യേകത എന്ന് പറയാൻ ഉള്ളത് ചിത്രത്തിൽ ഡേവിഡ് ലിഞ്ച് അഭിനേതാവായി തന്നെ എത്തുന്നുണ്ട് എന്നതാണ്, സെൻട്രൽ കഥാപാത്രങ്ങളിൽ ഒന്ന് തന്നെ.

🔸വെറും പതിനേഴ് മിനിറ്റ് മാത്രമുള്ള ഒരു ചിത്രത്തിന്റെ പ്ലോട്ടിനെ കുറിച്ച് സംസാരിക്കുന്നത് എത്രത്തോളം ഫലവത്ത് ആവും എന്ന കാര്യം പിടിയില്ല, അത് കൊണ്ട് പരമാവധി ചുരുക്കാം. ഒരു നോയിർ ബ്ലാക്ക് ആൻഡ് വൈറ്റ് സെറ്റപ്പിലാണ് ചിത്രം നടക്കുന്നത്, ഒരു ഇന്ററോഗേഷൻ അല്ലെങ്കിൽ ചോദ്യം ചെയ്യൽ അവിടെ അരങ്ങേറുകയാണ്. ഈ ചോദ്യം ചെയ്യലിന് കാരണം ഇടക്കാലത്ത് അരങ്ങേറിയ ഒരു കൊലപാതകം ആണെന്ന് ചോദ്യകർത്താവിന്റെ അതായത് ലിഞ്ചിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്, പക്ഷെ ഇവിടെ ഹൈലൈറ്റ് അയാൾ ആരോടാണ് ചോദ്യങ്ങൾ ഉന്നയിക്കുന്നത് എന്നതാണ്, അത് ഒരു കുരങ്ങിനോടാണ്.

🔸ഈ രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള ചോദ്യോത്തരങ്ങളിൽ കൂടിയാണ് ചിത്രം പുരോഗമിക്കുന്നത്, ഇതിനിടെ മറ്റൊരു കഥാപാത്രം വന്ന് പോവുന്നുണ്ട്. ഈ സംഭാഷണങ്ങളിൽ കൂടി വെളിപ്പെടുന്ന കഥയാണ് പതിനേഴ് മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം, പ്ലോട്ടിൽ നിന്ന് തന്നെ അല്പം വെയർഡ് ആണെന്ന സൂചന ലഭിക്കുന്നുണ്ടെങ്കിൽ അത് സംവിധായകനെ പറ്റി പിടിയില്ലാത്തത് കൊണ്ട് മാത്രമാണെന്ന് പറയേണ്ടി വരും. ഒരു പഴകിയ ചിത്രം എന്ന ഫീൽ കിട്ടാനായി ചില പൊടി കൈകൾ നമ്മുടെ സംവിധായകൻ ഇവിടെ കാണിച്ചിട്ടുമുണ്ട്.

🔸പേഴ്സണലി ലിഞ്ചിന്റെ ഇഷ്ട്ട സിനിമകളിൽ ഒന്നാണ് ഇറേസർഹെഡ്, ഈ ചിത്രം ആദ്യം കണ്ട അനുഭവം മറക്കാൻ ഇത്തിരി ബുദ്ധിമുട്ടുള്ള ഒന്നാണ്, മനം മടുപ്പിക്കുന്നത് എന്നൊക്കെയുള്ള വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാവുന്ന പ്രസ്തുത അനുഭവം പോകെ പോകെ മൈൻഡിൽ വളരുകയായിരുന്നു, പിന്നീട് ഇടക്കാലത്ത് എപ്പോഴോ ചിത്രം ഇഷ്ടപ്പെട്ട് തുടങ്ങുകയും ചെയ്തു. വാട്ട് ഡിഡ് ജാക്ക് ഡു എന്ന ചിത്രവും ചില ഇടങ്ങളിൽ ഇറേസർഹെഡിനെ ഓർമിപ്പിക്കുന്നതായിരുന്നു, വിചിത്ര രൂപമുള്ള കുട്ടിയെ പോലെ സ്‌ട്രൈക്കിങ് ആയൊരു ഇമേജ് ഇല്ലെങ്കിൽ കൂടിയും ആ സെറ്റപ്പും ഫീലുമെല്ലാം പഴയ ചിത്രത്തെ പല ആവർത്തി ഓർമിപ്പിച്ചു എന്ന് പറയാം.

🔸എല്ലാ വിധ കാഴ്ചക്കാർക്കും ഇഷ്ട്ടപ്പെടുന്ന അല്ലെങ്കിൽ അക്‌സെപ്റ്റ് ചെയ്യാൻ പറ്റുന്ന ഒന്നല്ല ഈ ചിത്രം എന്ന മുന്നറിയിപ്പ് ഡേവിഡ് ലിഞ്ച് ചിത്രത്തിന് കൊടുക്കുന്നത് പണ്ടാര ക്ളീഷേ ആണ്, എങ്കിലും ശീലം ആയിപോയത് കൊണ്ട് ഒരാവർത്തി കൂടി പറയുന്നു. ഫോട്ടോഗ്രാഫിക് എഫ്ഫക്റ്റ് വെച്ച് മനുഷ്യന്റെ വായ സൂപ്പർ ഇമ്പോസ്‌ ചെയ്താണ് കുരങ്ങ് സംസാരിക്കുന്നതായി കാണിച്ചത് എന്ന് വായിച്ചറിഞ്ഞു, അതെന്തായാലും നന്നായിരുന്നു, ഡിസ്ട്രാക്റ്റിംഗ് ആയി ഒട്ടും തോന്നീല്ല. അപ്പൊ പറഞ്ഞ് വന്നത് വെയർഡ് ചിത്രങ്ങൾ അല്ലെങ്കിൽ സമാന രീതിയിൽ ഉള്ള ചിത്രങ്ങളോട് താല്പര്യമുള്ളവർക്ക് സമീപിക്കാം.

Verdict : Good

DC Rating : 72/100

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...