Sunday, October 30, 2022

1233. Alcarras (2022)

 


Director : Carla Simon

Cinematographer : Daniela Cajias

Genre : Drama

Country : Spain

Duration : 116 Minutes

🔸വളരെ സിമ്പിൾ ആയൊരു സിനിമ ആണ് അൽകാറാസ്, കഥ എന്ന് പറഞ്ഞ് കാണിച്ച് തരാൻ ഉള്ള സംഭവങ്ങൾ ആയാലും അത് അവതരിപ്പിച്ചിരിക്കുന്ന രീതി ആയാലും എല്ലാം ആ സിംപ്ലിസിറ്റി പ്രകടമാണ്. മാറ്റം എന്നതാണ് ഈ സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്ന വിഷയം, അതായത് മാറ്റം എന്നത് ഏത് കാര്യത്തിൽ ആയാലും ഒഴിവാക്കാൻ പറ്റാത്ത ഒരു ഫാക്ടർ തന്നെയാണ്, എത്രയൊക്കെ മാറി നടക്കാനും ഒഴിവാക്കാനും ശ്രമിച്ചാലും അവസാനം മാറ്റത്തെ അംഗീകരിച്ചേ മതിയാവൂ എന്നത് ഒരു സത്യം മാത്രമാണ്. ഈ ഒരു ലളിതം എന്ന് തോന്നുന്ന വാക്യത്തിൽ ആണ് ഈ സിനിമയുടെ ഹൃദയം എന്ന് പറയാം. ബെർലിൻ ഫിലിം ഫെസ്റ്റിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ആദ്യ കറ്റാലൻ ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്ക് ഉണ്ട്.

🔸തലമുറ തലമുറകളായി സ്പെയിനിലെ കാറ്റലൻ ഗ്രാമമായ അൽകാറാസിൽ കൃഷി ചെയ്ത് ജീവിക്കുകയാണ് സോൾ കുടുംബം. ഗൃഹനാഥൻ ആയ ക്വിമെറ്റ് ആണ് ഇന്ന് കുടുംബത്തെ നയിക്കുന്നത്, അച്ഛനും മൂന്ന് മക്കളും ഭാര്യയും അടക്കം വലിയൊരു കുടുംബം തന്നെയാണ് അയാളുടേത്. വർഷങ്ങൾക്ക് മുന്നേ സ്ഥലമുടമയിൽ നിന്നും കൃഷി ചെയ്യാനും താമസിക്കാനും ഒക്കെയായി വാക്കാൽ നൽകിയ ഉടമ്പടി മേൽ പ്രസ്തുത സ്ഥലത്ത് താമസം തുടങ്ങിയതാണ് സോൾ കുടുംബം. വേനൽക്കാലത്ത് നടക്കുന്ന വിളവെടുപ്പ് ആണ് മുന്നോട്ട് ജീവിക്കാനുള്ള കുടുംബത്തിന്റെ ഒരേയൊരു വരുമാന സ്രോതസ്സ്.

🔸ഇന്ന് സ്ഥിതി ഗതികൾ ആകെ മാറിയിരിക്കുന്നു, സ്ഥലമുടമയുടെ മരണത്തിന് പിന്നാലെ ഇന്നത്തെ അവകാശി സോൾ കുടുംബത്തിന്റേത് ഉൾപ്പെടെ ഉള്ള സ്ഥലം സോളാർ പാനൽ സ്ഥാപിക്കാനായി വിട്ട് കൊടുത്തിരിക്കുന്നു. കൃഷിയിടങ്ങൾ നികത്തി കൊണ്ടാണ് ഈ പരിപാടി നടപ്പിലാക്കാൻ പോവുന്നത്, ചുരുക്കി പറഞ്ഞാൽ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല എങ്കിൽ സോൾ കുടുംബത്തിന്റെ അവസാന വിളവെടുപ്പ് ആയിരിക്കും ഇതാവനത്തേത്. ഈ ഒരു ഫാക്റ്റർ നില നിർത്തി കൊണ്ട് അവരോടൊപ്പം ഒരു വിളവെടുപ്പ് കാലം ചിലവഴിക്കാനായി കാഴ്ചക്കരനെയും കൊണ്ട് പോവുകയാണ് ഈ സിനിമ, അത്യാവശ്യം സ്ലോ ആയി തുടങ്ങിയ ചിത്രം സെക്കണ്ട് ആക്റ്റോഡ് കൂടി നല്ലൊരു അനുഭവമായി മാറി, അർഹിച്ച രീതിയിൽ തന്നെ കഥ പറഞ്ഞ് അവസാനിപ്പിക്കുന്നുണ്ട്. ആകെ മൊത്തം തൃപ്തികരമായ ഒരു അനുഭവമാണ് ഈ ചിത്രം, താല്പര്യം തോന്നുന്നു എങ്കിൽ കാണാൻ ശ്രമിക്കുക.


Verdict : Good

DC Rating : 3.75/5


1 comment:

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...