Director : Santiago Mitre
Cinematographer : Javier Julia
Genre : Drama
Country : Argentina
Duration : 141 Minutes
🔸അർജന്റീന എന്ന രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഒരു ബ്ലാക്ക് മാർക് ആയി കരുതപ്പെടുന്ന സമയമാണ് എഴുപതുകളും എൺപതുകളും. പട്ടാളം അധികാരം പിടിച്ചടക്കിയ ശേഷം ആരാജകത്വം നിറഞ്ഞ് നിന്ന എട്ട് വർഷങ്ങളും അതിന്റെ പരിണിത ഫലങ്ങളും എല്ലാം അത്ര പെട്ടെന്ന് മറക്കാൻ കഴിയുന്ന ഒന്നല്ല, അർജന്റീനിയൻ ജനതയ്ക്ക്. ഈ വർഷത്തെ അർജന്റീനയുടെ ഒഫീഷ്യൽ ഓസ്‌കാർ എൻട്രി കൂടിയായ ഈ ചിത്രം കഥ പറയുന്നത് മുകളിൽ സൂചിപ്പിച്ച ഫാസിസ്റ്റ് ഭരണത്തിന്റെ വീഴ്ചയ്ക്ക് ശേഷമുള്ള കാലത്താണ്, ഒരു കോർട്ട് റൂം ഡ്രാമ പോലെ. വളരെ പ്രശസ്തമായ സീക്രട്ട് ഇൻ തേർ ഐസ്, വൈൽഡ് ടെയിൽസ് ഒക്കെ പോലെയുള്ള സിനിമകളിലൂടെ നമുക്ക് പരിചിതനായ റിക്കാർഡോ മാറിൻ ആണ് ഇവിടെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും.
🔸പട്ടാള ഭരണം അവസാനിച്ചിരിക്കുന്നു, എന്നാൽ മുറിവുകൾ ബേധമായിട്ടില്ല. എണ്ണമില്ലാത്ത അത്രയും ആളുകൾ, പ്രത്യേകിച്ചും യുവാക്കൾ ആണ് കൊല്ലപ്പെട്ടോ കാണാതായോ ഇരിക്കുന്നത്. ഏകാധിപത്യ ഭരണത്തിന് ഇടെ അരങ്ങേറിയ ക്രൂരകൃത്യങ്ങൾക്ക് കയ്യും കണക്കുമില്ല, ഇവയെല്ലാം എല്ലാവർക്കും അറിയുകയും ചെയ്യാം എന്നാൽ ഭയം എന്ന വികാരം ഒരു ചെറു വിരൽ പോലും ഇവരിലേക്ക് നീട്ടിയതെ ഇല്ല. ഇവിടേക്കാണ് സാഹചര്യം പബ്ലിക് പ്രോസിക്യുട്ടർ ആയ ജൂലിയോ സ്ട്രസെറയെ കൊണ്ട് വരുന്നത്. ഒരു കാലത്ത് ഉരുക്ക് മുഷ്ടി ചുരുട്ടി അധികാരം കയ്യാളിയവരെ വിചാരണ ചെയ്യുക എന്നതാണ് അയാളുടെ ദൗത്യം, പറയുന്നത്ര എളുപ്പമല്ല കാര്യങ്ങൾ.
🔸വളരെ വൈകാരികമായ ഒരുപാട് സംഭവങ്ങൾ ഈ വിചാരണ വേളയിൽ വെളിച്ചത്തേക്ക് വരികയാണ്. ഇവ എല്ലാം തന്നെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ച, വെള്ളം ചേർക്കലുകൾ ഇല്ലാത്ത സത്യങ്ങൾ മാത്രമാണ് എന്ന തിരിച്ചറിവ് ഭീകരവുമാണ്. കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ടായാലും, സ്ക്രീനിലെ പെർഫോമൻസുകൾ കൊണ്ടായാലും പവർഫുൾ ആയൊരു സിനിമ ആണ് ഇത്. കണ്ട് ശീലിച്ച കോർട്ട് റൂം ഡ്രാമയുടെ ബ്ലൂ പ്രിന്റ് അത് പോലെ തന്നെ പകർത്തി വെക്കുകയാണ് എങ്കിലും ഗൂസ്ബംപ്സ് മൊമന്റുകളും, കിടിലൻ പേ ഓഫും എല്ലാം നൽകി നല്ലൊരു അനുഭവം സമ്മാനിക്കുന്നുണ്ട് ചിത്രം. ഈ വർഷത്തെ മികച്ച സിനിമകളിൽ ഒന്ന് എന്ന് തീർച്ചയായും പറയാം, കാണാൻ ശ്രമിക്കുക.

Verdict : Very Good
DC Rating : 4.25/5
No comments:
Post a Comment