Director : Vetrimaaran
Cinematographer : R Velraj
Genre : Drama
Country : India
Duration : 146 Minutes
🔸ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമകൾ എന്നത് തമിഴിന്റെ ഒരു മുഖമുദ്ര ആയി മാറിയിട്ട് കുറച്ച് നാളുകൾ ആയി. ഇടക്കാലത്ത് വന്ന നട്ച്ചത്തിരം നഗർഗിരത് പോലുള്ള സിനിമകളിൽ രാഷ്ട്രീയം തിരുകി കേറ്റിയത് അരോചകം ആയി തോന്നി എങ്കിലും ഈ വിഷയത്തിൽ തമിഴിന്റെ പ്രൂവൻ ട്രാക്ക് റെക്കോർഡ് പ്രത്യേക പരാമർശം അർഹിക്കുന്ന ഒന്ന് തന്നെയാണ്. ഈ ഒരു വിഭാഗത്തിലേക്ക് അഭിമാന പുരസ്സരം ചേർക്കാവുന്ന ഒരു സിനിമ ആണ് വിടുതലയ് പാർട്ട് വൺ. സംവിധായകന്റെ തന്നെ വോയിസ് ഓവറോട് കൂടി ആരംഭിക്കുന്ന സിനിമ ഈ പോർഷനിൽ തന്നെ മക്കൾ പടയ് എന്ന വിഭാഗത്തിന്റെ ഉദ്ദേശവും വളർച്ചയും, ഇതുവഴി പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും എല്ലാം തുടക്കത്തിൽ തന്നെ പറഞ്ഞ് ഇടുന്നുണ്ട്.
🔸വളരെ വൈൽഡ് ആയ ഒരു സീനോട് കൂടി ആണ് സിനിമ ആരംഭിക്കുന്നത്, ഒരു ട്രെയിൻ അപകട രംഗം. ഒറ്റ സ്‌ട്രെച്ചിൽ ഷൂട്ട് ചെയ്തത് എന്ന് തോന്നിക്കുന്ന ഈ സീൻ ഒന്ന് കൊണ്ട് തന്നെ കാഴ്ചക്കാരെ കഥയിലേക്ക് ഇൻവെസ്റ്റ് ചെയ്യിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. റെയിൽ പാളത്തിൽ ബോംബ് വെച്ച് അപകടത്തിന് കാരണമായിരിക്കുന്നത് മക്കൾ പടയ് എന്ന ക്രിമിനൽ ഗ്രൂപ്പ് ആണെന്ന അനുമാനത്തിലേക്ക് താമസിയാതെ പോലീസുകാർ എത്തുകയാണ്. ഇവരുടെ നേതാവായ പെരുമാൾ എന്ന കഥാപാത്രത്തെ കുറിച്ച് അനുമാനങ്ങൾ മാത്രമേ ഉള്ളൂ പോലീസിന്, അയാളെ കണ്ട് പിടിക്കാനായി ഓപ്പറേഷൻ ഗോസ്റ്റ് ഹണ്ട് എന്നൊരു പദ്ധതി ഉന്നത ഉദ്യോഗസ്ഥർ ആരംഭിക്കുകയാണ്.
🔸ഇതേ സമയം കുമരേശൻ എന്നൊരു പോലീസുകാരൻ സ്ഥലം മാറി കഥ നടക്കുന്ന പ്രദേശത്തേക്ക് എത്തുകയാണ്, മുകളിൽ സൂചിപ്പിച്ച സംഭവങ്ങൾക്ക് സാമാന്തരമായി ഈ ചിത്രം കുമരേശന്റേത് കൂടിയാണ്. പ്രധാന കഥാപാത്രങ്ങളായി എത്തിയ സൂരിയും, സ്ക്രീൻ ടൈം കുറവ് ആയിട്ട് കൂടി വിജയ് സേതുപതിയും ഗംഭീരം ആയിരുന്നു. ഗൗതം വാസുദേവ മേനോൻ ഉൾപ്പെടെ ഉള്ള മറ്റുള്ളവരും നല്ല പ്രകടനം തന്നെ ആയിരുന്നു. തുടർ ഭാഗം ഉള്ള സിനിമ ആയത് കൊണ്ട് തന്നെ ഒരു ക്ലിഫ് ഹാങ്ങർ എൻഡിങ് പ്രതീക്ഷിച്ചിരുന്നു, തൃപ്തി പെടുത്തുന്ന ഇനി എന്ത് എന്നറിയാൻ കൗതുകം ഉണർത്തുന്ന ഒന്ന് സിനിമയിൽ ഉണ്ട് താനും. ആകെ മൊത്തം നല്ല ഗംഭീരമായ ഒരു തിയേറ്റർ അനുഭവം ആയിരുന്നു ചിത്രം, കണ്ടിരിക്കാൻ അല്പം ബുദ്ധിമുട്ട് ആയിരുന്നെങ്കിൽ കൂടിയും.
Verdict : Very Good
DC Rating : 4.25/5
No comments:
Post a Comment