Director : Tarik Saleh
Cinematographer : Pierre Aim
Genre : Drama
Country : Denmark
Duration : 121 Minutes
🔸ആയിരത്തി ഒരുന്നൂറ് വർഷങ്ങൾക്ക് അധികം പഴക്കമുള്ള ഒരു പുണ്യ പുരാതന സ്ഥലമാണ് ഈജിപ്തിലെ കൈറോ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ആൽ അസർ യൂണിവേഴ്സിറ്റി. ഇസ്ലാം മതത്തിന്റെ തന്നെ വളരെ പ്രധാനപ്പെട്ട, പരിപാവനമായ സ്ഥലമായി കണ്ട് കൊണ്ടിരിക്കുന്ന ഇവിടെ നിന്നും എത്രയോ തലമുറകൾ മത പഠനം പൂർത്തിയാക്കി സമൂഹത്തിലേക്ക് ഇറങ്ങി വന്നിരിക്കുന്നു. ഇത്തരത്തിൽ ഉള്ളൊരു സ്ഥലം ഇസ്ലാം എക്സ്ട്രീമിസ്റ്റ് ഗ്രൂപ്പുകളുടെ വളർച്ചയ്ക്ക് കൂടി ഭാഗം ആവുന്നുണ്ട് എന്ന രീതിയിൽ കഥ പറഞ്ഞ് പോവുന്ന ബോയ് ഫ്രം ഹെവൻ എന്ന ചിത്രം എന്ത് കൊണ്ട് വലിയ വിവാദങ്ങൾ ഇതിനോടകം സൃഷ്ടിച്ചില്ല എന്നോർത്ത് ചെറിയൊരു അത്ഭുതം തോന്നിയിരുന്നു.
🔸നൈൽ ഹിൽട്ടൻ ഇൻസിഡന്റ് പോലൊരു ചിത്രം സംവിധാനം ചെയ്ത വ്യക്തി ആയത് കൊണ്ട് തന്നെ ടാരിക് സാലയുടെ സിനിമ വാച്ലിസ്റ്റ് ചെയ്യപ്പെട്ടതിൽ വലിയ അത്ഭുതം ഒന്നും ഇല്ല, അത്യാവശ്യം കൊണ്ട്രാവർസി പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ഒക്കെ ആണെങ്കിലും ആദ്യം സൂചിപ്പിച്ച സിനിമയുടെ അത്രയും തൃപ്തികരമായ ഒരു വ്യൂയിങ് അനുഭവം ഒന്നുമല്ല ഈ ചിത്രം. ഒരു മത്സ്യ തൊഴിലാളിയുടെ മകനായി കൈറോ നഗരത്തിൽ നിന്നും മാറി ഗ്രാമ പ്രദേശത്ത് ജനിച്ച് വളർന്ന ആളാണ് നമ്മുടെ പ്രധാന കഥാപാത്രം ആയ ആദം. അച്ചടക്കത്തിന്റെ കാര്യത്തിൽ കർക്കശക്കാരൻ ആയ ആദമിന്റെ അച്ഛന് അല്പം എങ്കിലും ഭയം ഉള്ളത് ദൈവത്തിൽ മാത്രം ആയിരിക്കണം.
🔸അത് കൊണ്ടാവണം ഗ്രാമത്തിലെ ഇമാം പറഞ്ഞ ഉടനെ തന്നെ തന്റെ മകനെ വിദ്യാഭ്യാസം പൂർത്തിയാക്കാനായി ആൽ അസർ യൂണിവേഴ്സിറ്റിയിലേക്ക് അയക്കുന്നത്. എന്നാൽ സമയം എന്നത് ആദത്തിനെ സംബന്ധിച്ചിടത്തോളം ഒട്ടും നന്നായിരുന്നില്ല. ആദം എത്തി ദിവസങ്ങൾക്കു അകം തന്നെ അവിടുത്തെ വലിയ പണ്ഡിതൻ മരണപ്പെടുകയാണ്. താമസിയാതെ ആ വലിയ സ്ഥാനം കയ്യാളാനായി ഒരു അധികാര വടംവലി തന്നെ അവിടെ ഉണ്ടാവുകയാണ്. തന്റേത് അല്ലാത്ത കാരണങ്ങളാലും തീരുമാനങ്ങളാലും ആദം കൂടി ഈ വടംവലിയുടെ ഭാഗം ആവുകയാണ്. തുടർന്ന് ഒരുപാട് ഒരുപാട് പ്രശ്നങ്ങൾ കഥയിലേക്ക് കടന്ന് വരികയാണ്, മോശം പറയാൻ ഇല്ലാത്ത എന്നാൽ വലിയ സംഭവം ഒന്നും അല്ലാത്ത ഒരു ചെറിയ ചിത്രമാണ് ബോയ് ഫ്രം ഹെവൻ.
Verdict : Good
DC Rating : 3.75/5
No comments:
Post a Comment