Sunday, May 28, 2023

1282. Daughters Of Abdur Rahman (2021)



Director : Zaid Abdu Hamdan

Writer : Zaid Abdu Hamdan

Genre : Drama

Country : Jordan

Duration : 112 Minutes

🔸ലോകത്ത് ആകമാനം വോക് സംസ്കാരം പിടി മുറുക്കി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പൊതുവെ പുരോഗമന സിനിമ എന്ന ലേബലിൽ വരുന്ന സിനിമകളോട് ഒരു അകൽച്ച തോന്നി തുടങ്ങിയിരുന്നു. ലിറ്റിൽ മർമേഡ് പോലുള്ള ജോക്ക് സിനിമകൾ തിയേറ്ററിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്ന ഈ സമയത്ത് ആ ഒരു മനോഭാവം തോന്നിയതിൽ വലിയ തെറ്റ് ഒട്ടും തോന്നിയില്ല. എന്നാൽ ഈ ഒരു ചിന്താഗതിയെ വെല്ലുവിളിക്കുന്ന നല്ല ഒരു സിനിമ ആണ് ഡോട്ടർസ് ഓഫ് അബ്ദുറഹ്മാൻ എന്ന ജോർദാൻ ചിത്രം. സ്ത്രീ പക്ഷ സിനിമ എന്ന വിശേഷണത്തോട് നീതി പുലർത്തുന്ന നല്ല ഒരു ഔട്ടിങ് എന്ന് തന്നെ പറയാം.

🔸നാല് സഹോദരിമാരുടെ കഥയാണ് ഡോട്ടർസ് ഓഫ് അബ്ദുറഹ്മാൻ. നാല് പേരും വളരെ വ്യത്യസ്തമായ സാഹചര്യങ്ങളിൽ കൂടി കടന്ന് പോവുന്നവർ, വളരെ വ്യത്യസ്തമായ പ്രശ്നങ്ങൾ ദിവസേന നേരിടേണ്ടി വരുന്നവർ, ഇവരെ എല്ലാം ഒന്നിച്ച് ചേർക്കുന്ന ഒരേയൊരു ഘടകം ഇവരെല്ലാം തന്നെ സഹോദരിമാരാണ് എന്നത് മാത്രം ആയിരിക്കും. ഈ ഒരു ഫാക്ടർ കൊണ്ട് തന്നെ ജോർദാനിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും മറ്റും വെവ്വേറെ പെർസ്പെക്ട്ടീവുകളിൽ കൂടി അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഇവ ഒന്നും തന്നെ ഒരു വൺ ഡയമെൻഷനൽ ഫീൽ തരുന്നില്ല എന്നതും നല്ല കാര്യം തന്നെ.

🔸ഭർത്താവുമായി വളരെ അബ്യുസീവ് ആയ ഒരു ബന്ധത്തിലൂടെ കടന്ന് പോവുന്ന ഒരു കഥാപാത്രം, കാൻസർവേറ്റിവ് ആയ കുടുംബ പശ്ചാത്തലത്തിലൂടെ കടന്ന് പോവുന്ന കഥാപാത്രം, സ്വതന്ത്ര ജീവിതം നയിക്കുന്നത് കാരണം ചോദ്യ ശരങ്ങൾ നേരിടേണ്ടി വരുന്ന കഥാപാത്രം തുടങ്ങി ഒന്നിനും ഒരു കുറവും ഇല്ല. ഇവിടെ പ്രശ്നം എന്താണെന്നാൽ ഈ സഹോദരിമാർ എല്ലാം ഒന്നിക്കുന്ന ഒരു സന്ദർഭം വരുന്നത് ഒരു തിരോധാനം നടക്കുമ്പോഴാണ് എന്നതാണ്. ഈ തിരോധാനം ആരുടേതാണ്, എന്താണ്, എന്ത് കൊണ്ടാണ് എന്നതൊക്കെ സിനിമ കണ്ട് തന്നെ അറിയാൻ ശ്രമിക്കുക. ഇത്തരം സിനിമകൾ ഫോളോ ചെയ്യുന്ന ഒരു ഫോർമുല തന്നെയാണ് ഈ സിനിമയും ഉപയോഗിക്കുന്നത് എങ്കിലും ബോർ അടിപ്പിക്കുന്നില്ല എന്നതിൽ ആശ്വാസം.

Verdict : Good

DC Rating : 3.75/5

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...