Director : Laura Ortega
Cinematographer : David Gallego
Genre : Drama
Country : Colombia
Duration : 103 Minutes
🔸കൊളമ്പിയൻ ചിത്രമായ ദി കിങ്‌സ് ഓഫ് ദി വേൾഡ് കണ്ട് കൊണ്ടിരിക്കുന്ന വേളയിൽ ആദ്യം നമ്മുടെ ശ്രദ്ധ പിടിച്ച് പറ്റുന്നത് മനോഹരമായ ദൃശ്യങ്ങൾ ആയിരിക്കും. സൗത്ത് അമേരിക്കൻ ഗ്രാമങ്ങൾക്ക് ഒരു പ്രത്യേക വന്യത കലർന്ന ഭംഗി ഉള്ളത് മുൻപ് കണ്ട സിനിമകളിൽ നിന്ന് തന്നെ വ്യക്തമായതാണ്, അതിന്റെ പീക്ക് പോയിന്റ് ഒക്കെ ഈ സിനിമയിൽ നമുക്ക് കാണാൻ സാധിക്കും. പ്രത്യേകിച്ചും കേന്ദ്ര കഥാപാത്രങ്ങളായ യുവാക്കൾ ഒരു മാറ്റം മുന്നിൽ കണ്ട് കൊണ്ട് തങ്ങൾക്ക് അത്ര നാൾ അഭയം ആയിരുന്ന നഗരം വിട്ട് ഗ്രാമങ്ങളിലേക്ക് യാത്ര തിരിക്കുന്ന ഭാഗം ഒക്കെ വളരെ മനോഹരം തന്നെ ആയിരുന്നു.
🔸തൊണ്ണൂറുകൾ എന്നത് കൊളമ്പിയ എന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ മോശമായ കാലഘട്ടം ആയിരുന്നു. ഗവണ്മെന്റിൽ നിന്നും ഭരണത്തിന്റെ കടിഞ്ഞാൺ പിടിച്ചെടുത്ത ഗറില്ലാ വിഭാഗത്തിന്റെ ക്രൂര വാഴ്ച പതിറ്റാണ്ടുകൾ നീണ്ട് നിന്ന പ്രശ്നങ്ങൾക്ക് ആണ് വഴി വെച്ചത്. ആയിരക്കണക്കിന് സാധാരണക്കാരായ കർഷകർക്ക് തങ്ങളുടെ വീടും സ്ഥലവും എല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ട് പലായനം ചെയ്യേണ്ടി വന്നു. ഈ ഒരു കാരണം കൊണ്ട് തന്നെ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാത്ത ഒരു പുതിയ തലമുറ തന്നെ കൊളമ്പിയയിൽ പിറവി എടുത്തു എന്ന് പറയാം.
🔸മുകളിൽ സൂചിപ്പിച്ച തലമുറയിലെ അഞ്ച് പേരാണ് നമ്മുടെ കേന്ദ്ര കഥാപാത്രങ്ങൾ, ഇവരുടെ നേതാവ് ആണ് റാ. മോഷണവും, പിടിച്ച് പറിയും, അടിയും ഒക്കെയായി നടന്ന റാക്ക് ഒരുനാൾ മാറ്റം ഉണ്ടാവുകയാണ്, അതിനുള്ള കാരണം അയാൾക്ക് ഗവണ്മെന്റിൽ നിന്നും ലഭിച്ച ഒരു ഉത്തരവ് ആണ്. കാര്യം വേറൊന്നുമല്ല, റായുടെ കുടുംബത്തിന്റെ പക്കൽ നിന്നും പണ്ട് പിടിച്ചെടുത്ത സ്ഥലം അവന് തിരികെ നൽകാൻ ഉത്തരവ് ആയിരിക്കുന്നു. ഈ ഒരു തീരുമാനം, ഒരു പുതിയ തുടക്കത്തിന് ഉള്ള അവസരമായി കണ്ട് റായും കൂട്ടുകാരും യാത്ര ആരംഭിക്കുകയാണ്. സ്ലോ ബെർണർ എന്ന നിലയ്ക്ക് പുരോഗമിക്കുന്ന, ബ്യൂട്ടിഫുൾ ആയൊരു സിനിമ ആണ് ദി കിങ്‌സ് ഓഫ് ദി വേൾഡ്, കാണാൻ ശ്രമിക്കുക.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment