Saturday, June 10, 2023

1289. Saint Omer (2022)



Director : Alice Diop

Cinematographer : Claire Mathon

Genre : Drama

Country : France

Duration : 122 Minutes

🔸ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി തന്നെയാണ് സെയിന്റ് ഒമർ എന്ന ഫ്രഞ്ച് സിനിമയും തയാറാക്കിയിരിക്കുന്നത്. അതായത് ഉദ്ദേശം ഒരു പത്ത് വർഷങ്ങൾക്ക് മുന്നേ വളരെ വിചിത്രമായ, അതേ സമയം ഒരുപാട് വിവാദങ്ങൾ ഉണ്ടാക്കിയ ഒരു സംഭവം ഫ്രാൻസിലെ തീര പ്രദേശങ്ങളിൽ ഒന്നിൽ അരങേറുക ഉണ്ടായി. ഒരു സെനഗലീസ് അഭയാർത്ഥി പെൺകുട്ടി സ്വന്തം കുഞ്ഞിനെ കൊന്ന് കളഞ്ഞു എന്നതാണ് മുകളിൽ സൂചിപ്പിച്ച സംഭവം. സെനഗൽ എന്ന രാജ്യത്തെ ആഭിചാര കർമങ്ങൾ, ദുരചാരങ്ങൾ പോലുള്ള ഒരുപാട് മാനങ്ങൾ നല്കപ്പെട്ടതിനാൽ കൂടി വലിയ വിവാദങ്ങൾ ഉണ്ടാക്കിയ സംഭവമാണ് ഇത്, ഈ ഒരു ഇൻസിഡന്റ് ആണ് സെയിന്റ് ഒമർ എന്ന സിനിമയ്ക് വിഷയം ആയിരിക്കുന്നത്.

🔸അത്യാവശ്യം ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച പ്രസ്തുത വിദ്യാർത്ഥി തന്നെക്കാൾ മുപ്പത് വയസ്സോളം കൂടുതൽ ഉണ്ടായിരുന്ന അധ്യാപകനുമായി അടുപ്പത്തിൽ ആയതോട് കൂടിയാണ് ട്രാക്ക് മാറുന്നത്. ഒട്ടും താല്പര്യം ഇല്ലാതെ സംഭവിച്ചത് കൊണ്ട് കൂടി ആവണം സ്വന്തം കുഞ്ഞിനെ വളർത്താൻ ഇരുവർക്കും വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല. ഒടുവിൽ എല്ലാം ചെന്ന് എത്തുന്നത് ഫ്രാൻസിലെ ഒരു കടൽ തീരത്ത് ആണ്, കുഞ്ഞിനെ മുങ്ങി ചാവാൻ എന്ന വണ്ണം യുവതി കടൽ കരയിൽ ഉപേക്ഷിക്കുകയാണ്. സ്വാഭാവികമായും കുഞ്ഞ് മരിക്കുകയും, അത് കേസ് ആവുകയും യുവതി വിചാരണ നേരിടേണ്ടി വരികയും ചെയ്യുന്നു.

🔸ഇത്രയും പറഞ്ഞത് യഥാർത്ഥ സംഭവങ്ങൾ. പിന്നീട് എന്ത് സംഭവിക്കുന്നു, ഈ കൊലയിലേക്ക് വഴി വെച്ച സംഭവങ്ങൾ എന്നിവയൊക്കെ സിനിമ വിശദീകരിക്കുന്നുണ്ട്. വിചാരണ കാണാൻ വരുന്ന ഗർഭിണി ആയ ഒരു എഴുത്തുകാരിയുടെ വ്യൂ പോയിന്റിൽ കൂടിയാണ് സിനിമ പുരോഗമിക്കുന്നത്. വളരെ സ്ട്രോങ്ങ്‌ ആയ ഒരു വിഷയം ആണ് ചിത്രത്തിന്റേത്, എന്നാലും മികച്ച ഒരു അനുഭവം ആയൊന്നും മാറുന്നില്ല എന്ന് പറയേണ്ടി വരും. അഭിനയം ആയാലും, അവതരണം ആയാലും നന്നായിരുന്നു, കാണാൻ താല്പര്യം തോന്നുന്നു എങ്കിൽ കണ്ട് നോക്കാവുന്നതാണ് ഈ ചിത്രം.

Verdict : Good

DC Rating : 3.75/5

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...