Director : Anand Ekarshi
Cinematographer : Anurudh Aneesh
Genre : Drama
Country : India
Duration : 139 Minutes
🔸മോറാലിറ്റി അല്ലെങ്കിൽ ധാർമികത എന്ന വാക്കിൽ ആണ് ആട്ടം എന്ന ചിത്രം നില കൊള്ളുന്നത്, സാഹചര്യത്തിന് അനുസരിച്ച് ഓരോ മനുഷ്യനെയും ധാർമികത എങ്ങനെയൊക്കെ മാറി മറിയുന്നു അല്ലെങ്കിൽ എങ്ങനെ സാഹചര്യത്തിന് അനുസരിച്ച് മനോഹരമായി കളം മാറ്റി ചവിട്ടാൻ മനുഷ്യന് കഴിയുന്നു എന്നതിന്റെയൊക്കെ നല്ല ഒരു ഉദാഹരണം ആണ് ഈ ചിത്രം. ട്വീൽവ് ആംഗ്രി മെന്നിനെ ഒക്കെ അനുസ്മരിപ്പിക്കും വിധം സിംഹ ഭാഗവും ഒറ്റ ലൊക്കേഷനിൽ കഥ പറഞ്ഞ് പോവുന്ന ഈ ചിത്രം നിസ്സംശയം പറയാം, പോയ വർഷത്തെ മികച്ച മലയാള സിനിമകളിൽ ഒന്നാണ്. ബെഞ്ച് മാർക്ക് വളരെ താഴെ ആണെങ്കിലും അത് അംഗീകരിച്ച് കൊടുക്കേണ്ട ഒരു വസ്തുത തന്നെയാണ്.
🔸ഒരു നാടക ഗ്രൂപ്പ് ആണ് സിനിമയുടെ കഥാ പശ്ചാത്തലം, സമൂഹത്തിന്റെ പല തട്ടുകളിൽ നിന്നുള്ള പന്ത്രണ്ടോളം ആളുകളാണ് ഈ ട്രൂപ്പിലെ അഭിനേതാക്കൾ. നിലവാരം കൊണ്ടും അഭിനയം കൊണ്ടും അത്യാവശ്യം പ്രേക്ഷക പിന്തുണ ഉള്ള ഇവർ ഒരുനാൾ വിജയകരമായ ഒരു പെർഫോമൻസിന് ശേഷം ഒരു ഹോട്ടൽ റിസോട്ടിൽ ഒത്ത് ചേരുകയാണ്. മദ്യവും സംഗീതവും ഒക്കെ കൊഴുപ്പിച്ച ആ രാത്രി അവസാനിക്കുന്നത് വളരെ മോശമായ ഒരു സംഭവത്തോട് കൂടിയാണ്. ഗ്രൂപ്പിലെ ഒരേയൊരു ലേഡി പെർഫോമർ ആയ അഞ്‌ജലിക്ക് ഗ്രൂപ്പിലെ മറ്റൊരാളിൽ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വരികയാണ്.
🔸ആരാണ് വില്ലൻ എന്ന കാര്യത്തിൽ അഞ്‌ജലിക്ക് ഒരേകദേശ ധാരണ ഉണ്ട്, എന്നാൽ അത്ര എളുപ്പം ആയിരുന്നില്ല പിന്നീട് അങ്ങോട്ടുള്ള സംഭവ പരമ്പര. അരങ്ങേറിയ സംഭവത്തിന്റെ വിവിധ തലങ്ങൾ ബാക്കിയുള്ള പത്ത് പേരും പല രീതിയിൽ വിശകലനം ചെയ്യുകയാണ്, വളരെ സിംപിൾ ആയ രീതിയിൽ പരിഹരിക്കാം എന്ന പ്രഥമ ദൃഷ്ടിയിൽ തോന്നിയ പ്രശ്നം താമസിയാതെ വളരെ ദുർഘടം ആവുകയാണ്. രണ്ടര മണിക്കൂറിന് അടുത്ത് സമയം കാണുന്ന കാഴ്ചക്കാരനെ പിടിച്ചിരുത്തുക, ഗസ് അടിപ്പിക്കുക എന്നതൊക്കെ അത്യാവശ്യം ബുദ്ധിമുട്ടുള്ള കാര്യമാണ്, പ്രത്യേകിച്ചും ഈ കാലത്ത്. അത് നല്ല വൃത്തിക്ക് വെടിപ്പായി ഈ സിനിമയിൽ അണിയറ പ്രവർത്തകർ സാധിച്ചിട്ടുണ്ട്, മികച്ചൊരു ചിത്രം തന്നെയാണ് ആട്ടം.
Verdict : Very Good
DC Rating : 4.25/5
No comments:
Post a Comment