Director : Joe Carnahan
Cinematographer : Alex Nepomniasch
Genre : Crime
Country : Canada
Duration : 105 Minutes
🔸തൊണ്ണൂറ്കളിലും രണ്ടായിരം ആണ്ടിന്റെ ആദ്യ പതിറ്റാണ്ടിലും ഒക്കെ ഉണ്ടായിരുന്ന ക്രൈം ത്രില്ലർ സിനിഡമകളുടെ അതി പ്രസരത്തിൽ മുങ്ങി പോയ വളരെ അണ്ടർ റേറ്റഡ് ആയ സിനിമയാണ് നാർക്. നല്ല കഥ, കഥാപാത്രങ്ങൾ, മികച്ച എൻഡിങ്, പെർഫോമൻസുകൾ തുടങ്ങി ദോഷം പറയാൻ ഒന്നും ഇല്ലാത്ത ഒരു സിനിമ ആയിട്ട് കൂടി ഈ സിനിമ ഇങ്ങനെ വിസ്‌മൃതിയിൽ ആണ്ട് പോയത് വളരെ ദൗർഭാഗ്യകരം തന്നെ. ഓപ്പണിങ് സീക്വൻസ് ആയാലും സ്പ്ളിറ്റ് സീൻ ആയാലും ഓർമ്മിക്കാൻ ഒന്നിൽ അധികം കാരണങ്ങൾ തന്നാണ് നാർക്ക് എന്ന ചിത്രവും കടന്ന് പോവുന്നത്.
🔸രണ്ട് പോലീസ് ഉദ്യോഗസ്ഥർ ആണ് നമ്മുടെ പ്രധാന കഥാപാത്രങ്ങൾ. രൂപത്തിലും ഭാവത്തിലും പെരുമാറ്റത്തിലും തുടങ്ങി അന്വേഷണ രീതിയിൽ വരെ തീർത്തും വ്യത്യസ്തരായ രണ്ട് പേർ. ഇവർ ഒന്നിച്ച് വരുന്നത് ഒരു സഹ പോലീസുകാരന്റെ കൊലപാതകം സംബന്ധിച്ചുള്ള കേസ് അന്വേഷണത്തിന് വേണ്ടിയാണ്. പ്രത്യക്ഷത്തിൽ ഒരു പക പോക്കൽ അല്ലെങ്കിൽ ഹിറ്റ് ആൻഡ് റൺ എന്നൊക്കെയുള്ള ഫീൽ ഈ കൊലപാതകം തരുന്നുണ്ട് എങ്കിലും അന്വേഷണം പുരോഗമിക്കവേ കാര്യങ്ങൾ കുറച്ച് കൂടി കോംപ്ലക്സ് ആയി മാറുകയാണ്. ഒരു സ്‌ട്രെയിട്ട് കേസ് അന്വേഷണം എന്നതിൽ ഒതുങ്ങി നിൽക്കാതെ അന്വേഷകരുടെ മോറാലിറ്റിയും കഥയിൽ ഒരു സുപ്രധാന വിഷയമായി വരുന്നുണ്ട്.
🔸രണ്ട് പ്രധാന കഥാപാത്രങ്ങൾ ഉണ്ടെങ്കിലും കാഴ്ചക്കാരൻ ഇമോഷണലി കൂടുതൽ കണക്റ്റ് ആവുന്നത് റേ ലിയോട്ടയുടെ കഥാപാത്രത്തോട് ആയിരിക്കും. പരുക്കൻ ആണെങ്കിൽ കൂടി ആ കഥാപാത്രത്തിന്റെ ക്യാരക്റ്റർ ആർക്ക് മികച്ചത് തന്നെ ആയിരുന്നു. ക്രെഡിറ്റ് റോൾ ചെയ്ത ശേഷവും ചിന്തിക്കാൻ ചില സാധനങ്ങൾ ബാക്കി വെച്ചാണ് നാർക്ക് പോവുന്നത്, ആലോചിക്കും തോറും ആ പ്ലോട്ടിന്റെ ഡെപ്ത് കൂടുതൽ മികച്ചത് ആവുന്നുമുണ്ട്. ഈ അടുത്ത് കണ്ട് ക്രൈം ഡ്രാമ ജോനാർ ചിത്രങ്ങളിൽ തൃപ്തി നൽകിയ ഒന്നാണ് ഈ സിനിമ, അപ്പോൾ താല്പര്യം തോന്നുന്നു എങ്കിൽ കണ്ട് നോക്കുക, നഷ്ടം ആവില്ല.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment