Sunday, April 27, 2025

1341. Sansho The Bailiff (1954)



Director : Kenji Mizoguchi

Cinematographer : Kazuo Miyagawa

Genre : Drama

Country : Japan

Duration : 124 Minutes

🔸ജാപനീസ് സിനിമയെ കുറിച്ചുള്ള ചർച്ചകളിൽ എവിടെയും പൊതുവെ പറഞ്ഞ് കേട്ടിട്ടില്ലാത്ത ഒരു പേരാണ് കെഞ്ചി മിസ്വഗുച്ചി. അകിറാ കുറോസവയിൽ മിക്കപ്പോഴും ഒതുങ്ങി നിൽക്കാറുള്ള ചർച്ചകളിൽ കെഞ്ചി കടന്ന് വരാത്തത് അദ്ദേഹത്തിന്റെ സിനിമകൾക്ക് ജപ്പാന് പുറത്ത് ഒരു വൈഡർ ഒടിയൻസ് കിട്ടാഞ്ഞത് കൊണ്ടാവണം എന്ന് തോന്നിയിട്ടുണ്ട്, തെറ്റായിരിക്കാം. നിലവാരത്തിന്റെ കാര്യത്തിൽ ഒട്ടും മോശമല്ല കെഞ്ചിയുടെ സിനിമകൾ, അതിൽ തന്നെ പിന്നാക്കിൾ എന്നൊക്കെ പറയാവുന്ന ഒന്നാണ് സന്ഷോ ദി ബെയിലിഫ് എന്ന ചിത്രം. താല്പര്യം ഉള്ളവർക്ക് കെഞ്ചിയുടെ യുഗേട്സു, ക്രൂശിഫൈഡ് ലാവേഴ്സ്, ലൈഫ് ഓഫ് ഓറു എന്നീ സിനിമകൾ കണ്ട് നോക്കാവുന്നതാണ്.

🔸ഈ സിനിമയിലേക്ക് വരിക ആണെങ്കിൽ ജപ്പാന്റെ ചരിത്രത്തിലെ തന്നെ ഒരു ഇരുണ്ട കാലഘട്ടമായ, ഫ്യുടൽ ഭരണാവസ്ഥ നിലനിന്നിരുന്ന പതിനൊന്നാം നൂറ്റാണ്ട് ആണ് നമ്മുടെ കഥാപശ്ചാത്തലം. നീതിമാനായ ഒരു പ്രാദേശിക ഭരണകർത്താവ് തന്റെ മേൽ ഉദ്യോഗസ്ഥന്മാരുടെ ശകാരത്തിന് ഇര ആവുകയാണ്, തന്റെ ജനങ്ങളോട് അല്പം കാരുണ്യം കാണിച്ചു എന്നതാണ് അയാളുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം. ഈ കുറ്റത്തിന് അയാൾക്ക് വിധിക്കപ്പെടുന്ന ശിക്ഷ എന്നത് ഒരു തരത്തിൽ പറഞ്ഞാൽ നാട് കടത്തലാണ്, സ്വന്തം കുടുംബത്തെയും സുഹൃത്തുക്കളെയും എല്ലാം ഉപേക്ഷിച്ചുള്ള ഒരു യാത്ര.

🔸ഈ ഒരു പോയിന്റ് എന്നത് കഥയുടെ ആരംഭം മാത്രമാണ്, ഈ നാട് കടത്തപ്പെട്ട വ്യക്തിയെ അന്വേഷിച്ച് അയാളുടെ കുടുംബം നടത്തുന്ന യാത്രയും, ആ യാത്രയിൽ ഉണ്ടാവുന്ന സംഭവങ്ങളും ഒക്കെയാണ് തുടർന്ന് അങ്ങോട്ടുള്ള ചിത്രം. വളരെ ഡാർക്ക് ആയ, ട്രാജിക് ആയ ഒരു സ്റ്റോറി ലൈൻ ആണ് ഈ സിനിമയുടേത്, കണ്ട് തീരുന്ന വേളയിൽ ആ കഥാപാത്രങ്ങളുടെ വിഷമങ്ങളും വേദനകളും എല്ലാം കാഴ്ചക്കരന്റേത് കൂടി ആവുമ്പോൾ ഈ സിനിമ ഒരു ആവിശ്മരണീയമായ അനുഭവമായി മാറുകയാണ്. തീർച്ചയായും കണ്ടിരിക്കേണ്ട ജാപ്പനീസ് സിനിമകളിൽ, അല്ല ലോക സിനിമകളിൽ ഒന്നായി നിൽക്കും ഈ മനോഹര ചിത്രം.

Verdict : Must Watch

DC Rating : 4.5/5

No comments:

Post a Comment

1513. Mumu (2025)

Director : Mo Sha Cinematographer : Li Jianeng Genre : Drama Country : China Duration : 111 Minutes 🔸Mumu is a beautiful, deeply human film...