Sunday, October 6, 2019

617. Juror 8 (2019)



Director : Hong Seung-wan

Genre : Thriller

Rating : 7.1/10

Country : South Korea

Duration : 114 Minutes


🔸12 ആംഗ്രി മെൻ എന്ന ചിത്രം നമ്മളിൽ മിക്കവരും കണ്ടതാണ്, ഒരു കൊലപാതകവും അതിനെ തുടർന്നുള്ള അന്വേഷണവും കാരണം ഒരു വ്യക്തി ശിക്ഷ കാത്ത് കിടക്കുന്നതും ഈ വിഷയത്തിൽ ഒരു അന്തിമ തീരുമാനം എടുക്കാനായി ഒരു ജൂറി നിയമിതം ആവുന്നതും ഒക്കെയാണ് കഥ. ആ ജൂറിയിൽ ഒരാൾക്ക് തോന്നുന്ന വളരെ ചെറിയൊരു സംശയം ആ കേസിന്റെ ഗതി ഒന്നടങ്കം മാറ്റുന്നത് കണ്ട് ത്രിൽ അടിച്ചത് ഇന്നും മറക്കാൻ കഴിയാത്ത സിനിമാ ഓർമകളിൽ ഒന്നാണ്, ഈ കഥയുടെ മറ്റൊരു പതിപ്പാണ് ജൂറി 8 എന്ന കൊറിയൻ ചിത്രം. ആംഗ്രി മെന്നിനോളം ഒരു വിഭാഗത്തിലും കിട പിടിക്കുന്നില്ല എങ്കിലും ഈ ചിത്രം കൊള്ളാം.

🔸മുകളിൽ സൂചിപ്പിച്ചത് പോലെ തന്നെ ഒരു കൊലപാതകം അരങ്ങേറിയിട്ടുണ്ട്, അതും ഒരല്പം കോളിളക്കം സൃഷ്ട്ടിച്ച കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ചേർക്കാവുന്ന ഒന്ന്. ഒരമ്മ കൊല്ലപ്പെട്ടിരിക്കുന്നു, പ്രതി സ്ഥാനത്ത് അവരുടെ മകൻ തന്നെയാണ്. കൊല്ലപ്പെട്ടിരിക്കുന്ന രീതി കുറച്ച് കൂടി മൃഗീയമാണ്, ഒരു മുട്ടി ഉപയോഗിച്ച് തലയ്ക്ക് അടിച്ച ശേഷം ഒൻപതാമത്തെ നിലയിൽ നിന്ന് താഴേയ്ക്ക് എടുത്ത് എറിയുക ആയിരുന്നു. തൽക്ഷണം മരിച്ച ആ സ്ത്രീയുടെ മരണ കാരണം മകൻ ആണെന്ന് തെളിയിക്കാൻ കാരണങ്ങൾ ഒട്ടനവധി ആയിരുന്നു.

🔸സാഹചര്യ തെളിവുകൾ, ശാസ്ത്രീയമായി തെളിഞ്ഞ കുറ്റകൃത്യം, കുറ്റവാളിയുടെ തന്നെ കൺഫെഷൻ, എല്ലാത്തിനും മേലെ കൊലപാതകം നേരിൽ കണ്ട ഒരു ദൃക്‌സാക്ഷിയും. ചുരുക്കി പറയുക ആണെങ്കിൽ എല്ലാ രീതിയിലും പൂർത്തിയായ, അധികാരികൾ ക്ളോസ് ചെയ്യാൻ തീരുമാനം എടുത്ത കേസ് ആണിത്. പക്ഷെ പ്രസ്തുത കേസിന് കൊറിയൻ കുറ്റാന്വേഷണ ചരിത്രത്തിലെ നാഴിക കല്ലാവാൻ ആയിരുന്നു വിധി. പുറം നാടുകളിലെ രീതി പിന്തുടർന്ന് ഒരു ജൂറി സമ്പ്രദായം കൊറിയൻ നേതൃത്വം ആലോചിച്ച് തുടങ്ങിയ കാലമായിരുന്നു അത്, ഈ രീതിയിൽ വിധി പറയാൻ ആദ്യമായി തിരഞ്ഞെടുത്തത് പ്രസ്തുത കേസും.

🔸നിയമ വ്യവസ്ഥയും ജനങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്ന ഉദ്ദേശത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ള ഒരു കൂട്ടം ആളുകളെ ഉൾപ്പെടുത്തി ഒരു ജൂറി നിയോഗിക്കപ്പെടുകയാണ്. ഈ കഥാപാത്രങ്ങൾക്ക് ഒന്നും തന്നെ നിയമ വ്യവസ്ഥയിലും ഈ ചുറ്റുപാടുകളിലും യാതൊരു പരിചയവുമില്ല. അങ്ങനെ നമ്മുടെ മേൽ പറഞ്ഞ കേസ് ഇവരുടെ മുന്നിൽ എത്തുകയാണ്, ആദ്യമേ സൂചിപ്പിച്ചത് പോലെ തന്നെ ഇവരിൽ ഒരാൾക്ക് തോന്നുന്ന ചെറിയൊരു സംശയം കേസിനെ ആരും പ്രതീക്ഷിക്കാത്ത ഒരു തലത്തിലേക്ക് കൊണ്ടുപോവുകയാണ്. അത്യാവശ്യം ത്രില്ലിംഗ് ആയൊരു സ്റ്റോറി തന്നെയാണ് ചിത്രം പറയുന്നത്.

🔸ആൻഗ്രി മെൻ ചിത്രവുമായി സാമ്യതകൾ അനവധി ഉണ്ടെങ്കിലും കഥയുടെ പോക്കിലും, അവസാനത്തിലും എല്ലാം പ്രകടമായ വ്യത്യാസം കാണാനുണ്ട്. ഒരല്പം സ്ലോ ആയാണ് കഥ തുടങ്ങുന്നത് എങ്കിലും അര മണിക്കൂർ കഴിയുന്നിടത്ത് നിന്ന് ത്രില്ലിങ് മോഡിലേക്കും, അവിടുന്നങ്ങോട്ട് ഒരല്പം ഇമോഷണലായും മാറുന്നുണ്ട്. ആകെ മൊത്തം നല്ലൊരു പാക്കേജ് ആണ് ചിത്രം, പഴയ ചിത്രവുമായി താരമത്യം ഒന്നും അർഹിക്കുന്നില്ല എങ്കിലും കാണാനുള്ള വക ഒക്കെ ഉണ്ട് പടത്തിൽ. ആംഗ്രി മെൻ ചിത്രത്തിന്റെ ആരാധകർക്കും കോർട് റൂം ഡ്രാമ ഇഷ്ട്ടപ്പെടുന്നവർക്കും തീർച്ചയായും കാണാം.

Verdict : Very Good

DC Rating : 80/100

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...