Director : Ruben Fleischer
Genre : Comedy
Rating : 7.3/10
Country : USA
Duration : 100 Minutes
🔸ഒരു പത്ത് വർഷം മുന്നേ വന്ന്, സോംബി ജിനേറും കൊമെടിയും അന്യായ ക്യാരക്ടർ കെമിസ്ട്രിയും എല്ലാം കൂട്ടി കലർത്തി ഒരു സ്ലീപ്പർ ഹിറ്റ് അടിച്ച ചിത്രമാണ് സോമ്പിലാൻഡ്. വുഡി ഹെറാൾസൺ, ജെസി എയ്‌സൻബർഗ്, എമ്മ സ്റ്റോൺ തുടങ്ങിയവർ ലീഡായി എത്തിയ ചിത്രം പേഴ്സണലി നന്നായി ഇഷ്ട്ടപ്പെട്ട ഒന്നാണ്, പ്രത്യേകിച്ചും ചിത്രത്തിന്റെ ടൈം പാസ് അസ്പക്റ്റ് കണക്കിൽ എടുക്കുമ്പോൾ. ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു രണ്ടാം ഭാഗം അനൗൺസ് ചെയ്യുമ്പോൾ വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല, കാരണം സ്റ്റുഡിയോസ് മിക്കപ്പോഴും ഗ്യാരന്റി ചെയ്യുന്ന സീക്വലിലെ ബിഗ്ഗർ എലെമെന്റ്സ് മിക്കപ്പോഴും ബെറ്റർ റിസൾട്സ് തരാറില്ല എന്ന തുണിയുടുക്കാത്ത സത്യം തന്നെ.
🔸കഥ എന്നത് ആദ്യ ഭാഗത്തിലേത് പോലെ തന്നെ ഒരു സോംബി അപോകലിപ്‌സും, അതിനെ തുടർന്ന് അരങ്ങേറുന്ന സംഭവങ്ങളും എല്ലാം തന്നെയാണ്. ഒന്നാം ഭാഗം നാല് കഥാപാത്രങ്ങളിൽ ശ്രദ്ധ കൊടുത്ത ഒന്നാണെങ്കിൽ ഇവിടെ എണ്ണത്തിൽ ചെറിയ വർദ്ധനവ് ഉണ്ട്, ഒരുപറ്റം പുതിയ കഥാപാത്രങ്ങൾ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നുണ്ട് ചിത്രത്തിൽ. കൂടുതൽ ഡീറ്റയിലായി കാര്യത്തിലേക്ക് കടക്കുന്നതിന് മുന്നേ ഒരു ചെറിയ കാര്യം, ആദ്യ ഭാഗം ഇഷ്ടപ്പെടുന്നവർക്ക് രസിക്കാനുള്ളത് ഇവിടെ ഉണ്ട്, നിലവാരത്തിൽ അത്രയ്ക്ക് പ്രതീക്ഷിക്കണ്ട എങ്കിലും.
🔸മോശം എന്ന് തോന്നിയ കാര്യങ്ങളിലേക്ക് കടക്കുക ആണെങ്കിൽ, വലിയ പുതുമ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല, കഥ എവിടേക്കാണ് പോവുന്നത് എന്താണ് സംഭവിക്കാൻ പോവുന്നത് എന്നതൊക്കെ ഒരു രണ്ട് മൂന്ന് സന്ദർഭങ്ങൾ ഒഴിച്ച് നിർത്തിയാൽ പകൽ പോലെ വ്യക്തമാണ്. പക്ഷെ ഈയൊരു ചെറിയ പ്രശനം എന്റർടൈൻമെന്റ് അല്ലെങ്കിൽ കൊമെടി എന്നത് വെച്ച് അത്യാവശ്യം ബാലൻസ് ചെയ്ത് കൊണ്ടുപോവുന്നുണ്ട് ചിത്രം. പ്രകടനത്തിന്റെ കാര്യത്തിൽ ആയാലും സർപ്രൈസുകളുടെ കാര്യത്തിൽ ആയാലും ആദ്യ ചിത്രത്തിന്റെ ലെവെലിലേക്ക് എവിടെയും സിനിമ ഉയരുന്നില്ല എന്നത് മറ്റൊരു സത്യം.
🔸ഇനി നല്ല വശങ്ങളിലേക്ക് കടക്കുക ആണെങ്കിൽ പുതുതായി വന്ന താരങ്ങളിൽ റൊസാരിയോ ഡോസനും, ലൂക്ക് വിത്സനും നന്നായി തോന്നി, സ്ക്രീൻ ടൈം ഇച്ചിരി കുറഞ്ഞ് പോയെങ്കിലേ ഉള്ളൂ. മെയിൻ ലീഡുകളായ താരങ്ങൾ എല്ലാം തന്നെ നല്ല കെമിസ്ട്രി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട് ചിത്രത്തിൽ ഉടനീളം. നല്ല ഒഴുക്കോടെ പോവുന്ന ചിത്രം കൊമെടി വിഭാഗത്തിൽ നിലവാരം പുലർത്തുന്നുണ്ട് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ഒരു മിഡ് ക്രെഡിറ്റ് സീൻ ചിത്രത്തിൽ ഉണ്ടെന്നും നല്ലതാണ് ആ രംഗമെന്നും അഭിപ്രായം കേട്ടു, പക്ഷെ ഇവിടെ പ്രദർശിപ്പിക്കുക ഉണ്ടായില്ല.
🔸ആകെ മൊത്തം പറയുക ആണെങ്കിൽ എന്റർടൈനിംഗ് ആയ ഒരു ചിത്രം, കണ്ട് കൊണ്ടിരിക്കുന്ന സമയം നഷ്ടമായി എന്നൊരു അഭിപ്രായം തോന്നാൻ ഇടയില്ല, അതെ സമയം കൂടുതലായി ഒന്നും പ്രതീക്ഷിക്കേണ്ടതുമില്ല. ഒരു തവണ കാണാനുള്ള വകുപ്പ് ചിത്രത്തിൽ ഉണ്ടെന്ന് സാരം. ഇനി ഒരു മൂന്നാം ഭാഗം വരികയാണെങ്കിൽ തീർച്ചയായും അതും കണ്ടിരിക്കും എന്ന് പറയുന്നിടത്ത് ഈ ഭാഗം ഒട്ടും നിരാശ നൽകിയില്ല എന്ന് കൂടി കൂട്ടി വായിക്കുമല്ലോ, നന്ദി നമസ്കാരം.
DC Rating : 70/100
No comments:
Post a Comment