Director : Alain Resnais
Cinematographer : Sacha Vierny
Genre : Mystery
Country : France
Duration : 95 Minutes
🔸പാണ്ഡവപുരം എന്ന നോവൽ വായിച്ച് കൊണ്ടിരുന്ന വേളയിലാണ് അലൻ റിസ്നസിന്റെ ലാസ്റ്റ് ഇയർ അറ്റ് മാറിയൻബാദ് എന്ന സിനിമ കാണാൻ ഇടയായത്. രണ്ട് മികച്ച സൃഷ്ടികൾ തമ്മിലും കഥ പറയുന്ന പോയിന്റ് ഓഫ് വ്യൂവിലും സെറ്റപ്പിലും എല്ലാം വൈരുധ്യം ഉണ്ട് എങ്കിലും ചില സാമ്യതകൾ അത്ഭുതം ഉളവാക്കുന്ന തോതിൽ ഉള്ളതും ആയിരുന്നു, അതുവരെ ഉയർത്തിയ ചോദ്യങ്ങളിൽ പലതും ബാക്കി നിർത്തി ഒരു മരീചിക പോലെ കഥ അവസാനിപ്പിച്ച രീതിയും ഈ പറഞ്ഞ സാമ്യതകൾ വർധിപ്പിക്കുന്നെ ഉള്ളൂ താനും. സിനിമയിലേക്ക് വരിക ആണെങ്കിൽ റെയ്സനാസ് എന്ന പേരിൽ കൂടുതൽ ഉറപ്പ് ഒന്നും ആവശ്യം വന്നേക്കില്ല, അത് ചിത്രം നീതികരിക്കുന്നുമുണ്ട്.
🔸മാറിയൻബാദ് റിലീസ് ആയിട്ട് ഉദ്ദേശം അറുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും പല സിനിമാ ആസ്വാദകരും, വിദ്യാർഥികളും എല്ലാം ചിത്രത്തിന്റെ അന്തരിക അർത്ഥം തേടിയുള്ള അന്വേഷണത്തിലാണ്. തന്റെ ഈ സിനിമയ്ക്ക് മറ്റ് അർത്ഥ തലങ്ങൾ ഒന്നും തന്നെയില്ല എന്ന സംവിധായകന്റെ അവകാശ വാദങ്ങൾ ചെവി കൊള്ളാതെയുള്ള ഈ പഠനങ്ങൾ തൃപ്തികരമായ ഒരു അവസാനത്തിൽ എത്തിയതായി അറിവുമില്ല. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ചുരുളുകൾ അഴിഞ്ഞ് കൊണ്ടേ ഇരിക്കുന്ന ഒരു പസ്സിൽ ആയി സിനിമ നില കൊള്ളുകയാണ്. കഥയിലേക്ക് വരിക ആണെങ്കിൽ ഒരു ഹോട്ടൽ പശ്ചാത്തലത്തിലാണ് കഥ ആരംഭിക്കുന്നത്, സമൂഹത്തിലെ ഉന്നതർ മാത്രം സന്നിഹിതരായ ഒരു സ്ഥലം.
🔸പേര് വെളിപ്പെടുത്താത്ത മൂന്ന് കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ ഫോക്കൽ പോയിന്റുകൾ. ഹോട്ടലിലെ പാർട്ടിയുടെ ഭാഗമായി നിൽക്കുന്ന യുവതിയുടെ അടുത്തേക്ക് ഒരാൾ കടന്ന് വരികയാണ്, ടിയാൻ കഴിഞ്ഞ വർഷം തങ്ങൾ ഒരുമിച്ച് മരിയൻബാദ് എന്ന സ്ഥലത്ത് ചിലവഴിച്ച ദിവസങ്ങളെ പറ്റിയും മറ്റുമൊക്കെ വാചാലൻ ആവുകയാണ്, എന്നാൽ യുവതി ഇത് പാടേ തള്ളിക്കളയുന്നുമുണ്ട്, അവർക്ക് അങ്ങനെ ഒരു സംഭവമേ ഓർമയില്ലത്രേ. ഈ ഒരു സിനാറിയോ ആണ് സിനിമയുടെ ടോക്കിങ് പോയിന്റ്. ചില സിനിമകൾ വളരെ അപൂർവമായി നമ്മളെ ഒരു റീവാച്ചിന് പ്രേരിപ്പിക്കും, അതായത് എവിടെ എങ്കിലും നമ്മൾ എന്തെങ്കിലും കാണാതെ പോയോ എന്ന സംശയം കാരണം, ഒരാവർത്തി കൂടി കണ്ട് കഴിഞ്ഞാലും ആ സംശയം വീണ്ടും വരും, മരിയൻബാദ് അത്തരമൊരു ചിത്രമാണ്, കഴിയുമെങ്കിൽ കാണാൻ ശ്രമിക്കുക.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment