Sunday, September 26, 2021

1172. Investigation Of A Citizen Above Suspicion (1970)


Director : Elio Petri

Cinematographer : Luigi Kuveiller

Genre : Thriller

Country : Italy

Duration : 111 Minutes


🔸വേലി തന്നെ വിളവ് തിന്നുക എന്നൊരു നാടൻ പ്രയോഗമുണ്ട് നമ്മുടെ ഭാഷയിൽ, അതായത് ചില കാര്യങ്ങൾ, ഉദാഹരണത്തിന് ഈ സിനിമയുമായി ചേർന്ന് നിൽക്കുന്ന രീതിയിൽ ഒരു പോലീസുകാരനെ സങ്കല്പിച്ചാൽ, അയാളുടെ കർത്തവ്യം എന്നത് നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ട് എന്നത് ഉറപ്പ് വരുത്തുകയും അല്ലാത്ത പക്ഷം ആ കാരണത്തെ നിയമത്തിന് മുന്നിലേക്ക് എത്തിക്കുകയും ഒക്കെ തന്നെയാണ്. എന്നാൽ ഈ നിയമ ലംഘനം നടത്തുന്നത് പോലീസുകാർ തന്നെ ആണെങ്കിൽ അത് തീർത്തും ദൗർഭാഗ്യകരമായ ഒരു സംഭവം തന്നെയാണ്. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം ഈ ഒരു വിശേഷണം അർഹിക്കുന്ന ഒരാളാണ്, അതായത് അധികാരത്തിന്റെ സംരക്ഷണ വലയം നന്നായുള്ള, സമൂഹത്തിൽ ഉന്നതനായ ഒരു കഥാപാത്രം.

🔸ഇറ്റലിയിലെ ഒരു നഗരത്തിൽ ഹോമിസൈഡ് വിഭാഗത്തിന്റെ ചീഫ് ആയി ജോലി ചെയ്യുന്ന ആളാണ് നമ്മുടെ പ്രധാന കഥാപാത്രം, ആളുടെ പേര് സിനിമയിൽ എവിടെയും വ്യക്തമായി പരാമർശിക്കപ്പെടുന്നില്ല.  ടിയാന് ആർക്കും തന്നെ അറിയാത്ത ഒരു സീക്രട്ട് അഫയർ കൂടി ഉണ്ട്, ഈ രണ്ട് കമിതാക്കളുടെ സ്ഥിരം ഒത്തു ചേരൽ ചടങ്ങുകളിൽ ഒന്ന് കാണിച്ച് കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. എന്നാൽ ഈ ഒരു സന്ദർഭത്തിൽ വളരെ ക്രൂരവും, ദൗർഭാഗ്യകരവും ആയ ഒരു സംഗതി അവിടെ അരങ്ങേറുകയാണ്. നമ്മുടെ പ്രധാന കഥാപാത്രം ആ യുവതിയെ അങ്ങ് കൊന്ന് കളയുകയാണ്, ഒരു പോലീസ് ഓഫീസർ ആയത് കൊണ്ട് തന്നെ വളരെ സമർത്തമായ തോതിലാണ് അയാൾ കൃത്യം നിറവേറ്റിയിരിക്കുന്നത്.

🔸ഈ കൊലപാതക കേസ് അത്യാവശ്യം ഒച്ചപ്പാട് ഉണ്ടാക്കുകയും അത് അന്വേഷിക്കാൻ നമ്മുടെ പ്രധാന കഥാപാത്രം തന്നെ നിയോഗിക്കപ്പെടുകയും ചെയ്യുമ്പോൾ സിനിമയുടെ ടൈറ്റിൽ അന്വർത്ഥം ആവുകയാണ്, അയാൾ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും അതീതനായി മാറുകയാണ്. വളരെ ഇൻട്രസ്റ്റിങ് ആയ സിനിമയാണ് സിറ്റിസൻ അബവ് സസ്പിഷൻ, അധികം കണ്ട് പരിചയിച്ചിട്ടില്ലാത്ത കൺസപ്റ്റ് ആയത് കൊണ്ട് തന്നെ എങ്ങിനെ സിനിമ അവസാനിക്കും എന്നും മറ്റുമുള്ള ഒരു ജനുവിൻ കൗതുകം സിനിമയിൽ ഉണ്ടായിരുന്നു, അതിനെയെല്ലാം തൃപ്തി പെടുത്തുന്ന വിധത്തിലുള്ള ഒന്നാണ് ഈ സിനിമയുടെ എൻഡിങ്ങും. തീർച്ചയായും കണ്ടിരിക്കേണ്ടത് എന്നൊക്കെയുള്ള വിശേഷണങ്ങൾ അർഹിക്കുന്ന ചില സിനിമകൾ ഉണ്ട്, ഇത് അത്തരത്തിൽ ഉള്ള ഒരു ചിത്രം തന്നെയാണ്, കാണാൻ ശ്രമിക്കുക.

Verdict : Must Watch

DC Rating : 4.5/5 

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...