Director : Ethan Spaulding
Writer : Jeremy Adams
Genre : Animation
Country : USA
Duration : 81 Minutes
🔸മോർട്ടൽ കൊമ്പറ്റ് ലൈവ് ആക്ഷൻ സിനിമകൾ പൊതുവെ നിരാശപ്പെടുത്തിയ അനുഭവമാണ് ഈ അടുത്ത കാലത്ത് ഉണ്ടായത് എങ്കിലും ഈ ഒരു പ്രവണത പരിഹരിച്ച ഒരു വിഭാഗമാണ് അനിമേഷൻ ഡയറക്റ്റ് റിലീസ് സിനിമകൾ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സ്ക്കോർപ്പിയൻസ് റിവഞ്ച് നല്ല ഒന്നാംക്ലാസ്സ് ടെറർ സിനിമ തന്നെ ആയിരുന്നു, ആക്ഷൻ ആയാലും ഇമോഷൻസ് ആയാലും ബാക്ക്സ്റ്റോറി ആയാലും എല്ലാം നല്ല ഒരു അനുഭവം തന്ന് കടന്ന് പോയ ആ ചിത്രത്തിന്റെ ഒരു നിലവാരം തന്നെയാണ് ബാറ്റിൽ ഓഫ് ദി റിയാംസിൽ നിന്നും പ്രതീക്ഷിച്ചത്. അത്രയും നല്ല ഒരു എക്സ്പീരിയസ് ഒന്നും ആയില്ല എങ്കിൽ കൂടിയും കാണാൻ ഉള്ളത് ഉണ്ട് ഈ ചിത്രത്തിലും എന്ന് പറയാം.
🔸ഒരു സീക്വൽ എന്ന് വിശേഷിപ്പിക്കാവുന്ന വസ്തുതകൾ ഈ ചിത്രത്തിൽ ഉണ്ടെങ്കിലും ക്യാരക്റ്റർ പ്രോഗ്രഷനിലും മറ്റുമൊക്കെ നല്ല വ്യത്യാസം ഉണ്ട്, അതിന് ഒരു കാരണമായി ചൂണ്ടി കാണിക്കാവുന്നത് പോയിന്റ് ഓഫ് വ്യൂയിൽ വന്ന മാറ്റവുമാണ്. ആദ്യ ഭാഗം സ്ക്കോർപിയണിന്റെ ആംഗിളിൽ കൂടിയാണ് കഥ പറഞ്ഞത് എങ്കിൽ ഇവിടെ പുള്ളി ഒരു സെക്കണ്ടറി കഥാപാത്രം മാത്രമായി മാറുകയാണ്. ഇവിടെ പ്രധാന കഥാപത്രമായി കൊണ്ടുവന്ന ആളോട് ഒരു ഇമോഷണൽ അറ്റാച്ച്മെന്റ്റ് നമുക്ക് തോന്നുന്നില്ല എന്നത് തന്നെയാണ് സിനിമയുടെ പ്രധാന പോരായ്മയും. ജോണി കെയ്ജ് പോലുള്ള കഥാപാത്രങ്ങൾ അത്യാവശ്യം നല്ല തോതിൽ സ്ക്കോർ ചെയ്യുന്നുമുണ്ട്, ചിത്രത്തിൽ.
🔸ഭമിയും മറ്റ് ഗ്രഹങ്ങളും തമ്മിലുള്ള റിലേഷൻ വീണ്ടും മോശം ആവുന്നതും, അതിനെ തുടർന്ന് എല്ലാ കാര്യങ്ങൾക്കും ഒരു പരിഹാരം ആവാൻ വേണ്ടി ഒരു ഫൈനൽ മോർട്ടൽ കൊമ്പറ്റ് കൂടി ആരംഭിക്കുന്നതും മറ്റുമൊക്കെയാണ് ചിത്രത്തിന്റെ പ്ലോട്ട് ലൈൻ. ആദ്യ ഇരുപത് മിനിറ്റ് കൊണ്ട് തന്നെ കഥാപാത്രങ്ങളുടെ മൊട്ടിവേഷൻ വ്യക്തമാക്കി പിന്നീട് അങ്ങോട്ട് ഫുൾ ഓൺ ആക്ഷൻ മോഡിലേക്ക് കടക്കുകയാണ് ഈ ചിത്രം, പ്രതീക്ഷിച്ചത് പോലെ തന്നെ. മുൻ ഭാഗത്തെ അപേക്ഷിച്ച് ഗ്രാഫിക് വയലൻസും അനിമേഷൻ ക്വാളിറ്റിയും എല്ലാം കുറഞ്ഞതായി തോന്നിയത് ഒരു പോരായ്മ തന്നെയാണ്. ചുരുക്കി പറഞ്ഞാൽ ആദ്യത്തേതുമായി തട്ടിച്ച് നോക്കാൻ കഴിയാത്ത വെറുതെ കണ്ട് വിടാവുന്ന ഒരു ചിത്രം.
Verdict : Watchable
DC Rating : 2.75/5
No comments:
Post a Comment