Sunday, December 18, 2022

1235. Avatar The Way Of Water (2022)



Director : James Cameroon

Cinematographer : Russel Carpenter

Genre : Sci Fi

Country : USA

Duration : 192 Minutes

🔸അവതാർ ആദ്യ ഭാഗം റിലീസ് ആയ കാലത്ത് തിയേറ്ററിൽ കാണാൻ സാധിച്ചിരുന്നില്ല, പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം റീ റിലീസിന് ബിഗ് സ്‌ക്രീനിൽ കാണാൻ സാധിച്ചപ്പോഴും വലിയ അമ്പരപ്പ് ഒന്നുമായി തോന്നിയിട്ടുമില്ല. സ്പെഷ്യൽ ഇഫ്ഫക്ടസ്നോടുള്ള കൗതുകം പതിയെ കുറഞ്ഞ് പോയത് കൊണ്ട് കൂടി ആവാം, എന്തിരുന്നാലും രണ്ടാം ഭാഗം റിലീസ് ആവുന്ന സമയത്ത് തിയേറ്ററിൽ തന്നെ കാണണം എന്നത് മുന്നേ തീരുമാനിച്ചിരുന്ന കാര്യം കൂടിയാണ്, അത് ഇപ്പോൾ നടന്നിരിക്കുകയാണ്. ആദ്യ ഭാഗം പോലെ തന്നെ ഒരു മിക്സ്ഡ് ബാഗ് അഭിപ്രായം ആണ് രണ്ടാം ഭാഗത്തെ കുറിച്ചും ഉള്ളത്, വിഷ്വൽ ഇഫക്റ്റസിന് അപ്പുറം പല ഇടത്തും ബോർ അടിപ്പിച്ച ഒരു അനുഭവമാണ് അവതാർ ദി വേ ഓഫ് വാട്ടർ.

🔸മൂന്നേ കാൽ മണിക്കൂർ നീണ്ട് നിൽക്കുന്ന വലിയൊരു കാഴ്ചനുഭവം ആണ് ചിത്രം, എന്നാൽ അതിനെ സധൂകരിക്കുന്ന രീതിയിൽ ഉള്ള കഥയോ, കഥാപാത്രങ്ങളോ ഒന്നും തന്നെ ഉള്ളതായി അനുഭവപ്പെട്ടില്ല. വേഫർ തിൻ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു പ്ലോട്ട് ആണ് ചിത്രത്തിന്റേത്, നല്ല തോതിൽ പ്രെഡിക്ക്റ്റബിളും ആണ്. എന്നാൽ ഇതിനെ എല്ലാം ഒരു പരിധി വരെ ഓവർ കം ചെയ്യുന്ന വിഷ്വൽ ഇഫ്ഫക്ടസ് ചിത്രത്തിന് ഉണ്ട്, അത് തന്നെയാണ് സ്ട്രോങ്ങ്‌ സോണും. അവതാർ പോലുള്ള സിനിമകൾ കാണാൻ പോവുന്ന തൊണ്ണൂറ് ശതമാനം പേരും പ്രതീക്ഷിക്കുന്നത് ഈ ഒരു കാര്യമായിരിക്കും എന്നത് കൊണ്ട് തന്നെ അവരെ തൃപ്തി പെടുത്താനുള്ള വക ചിത്രത്തിൽ ഉണ്ടെന്ന് പറയാം.

🔸ആക്ഷൻ സീക്വൻസുകളും, മ്യൂസിക്കും സിനിമയുടെ മറ്റ് പ്ലസ് പോയിന്റുകളായി അനുഭവപ്പെട്ടു. മുൻ ചിത്രത്തിലെ ഇഷ്ട്ടപ്പെട്ട ചില കഥാപാത്രങ്ങൾ ഇവിടെയും വന്ന് പോവുന്നുണ്ട് എങ്കിലും ഇവരിൽ പലരും വല്ലാതെ സൈഡ് ലൈൻ ചെയ്യപ്പെട്ട പ്രതീതി ഉണ്ടായിരുന്നു, പ്രത്യേകിച്ചും സോയെ സൽദാനയുടെ കഥാപാത്രം ഒക്കെ. ഉദ്ദേശം ആറ് മണിക്കൂറോളം പണ്ടൊറാ എക്സ്പ്ലോർ ചെയ്യാൻ ഇതുവരെ സാധിച്ചു എങ്കിലും തുടർ ഭാഗങ്ങളും കാണാനുള്ള ഒരു ബേറ്റ് ഇട്ടിട്ടാണ് ഈ സിനിമയും കടന്ന് പോവുന്നത്, അതിനുള്ള ഒരേയൊരു കാരണം വിഷ്വൽ ഇഫ്ഫക്ടസ് മാത്രവുമാണ്. ഒരു ശരാശരി അല്ലെങ്കിൽ അതിന് തൊട്ട് മുകളിൽ മാത്രം അഭിപ്രായം ഉള്ള സിനിമ ആയി മാറുകയാണ് അവതാർ ദി വേ ഓഫ് വാട്ടർ, കണ്ട് വിലയിരുത്തുക.

Verdict : Above Average

DC Rating : 2.75/5

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...