Sunday, January 8, 2023

1236. Athena (2022)



Director : Romain Gavras

Cinematographer : Matias Boucard

Genre : Action

Country : France

Duration : 99 Minutes


🔸ഉദ്ദേശം പന്ത്രണ്ട് മിനിറ്റിന് അടുത്ത് നീണ്ട് നിൽക്കുന്ന ഓപ്പണിങ് ഷോട്ട് ആണ് അതീന എന്ന ഫ്രഞ്ച് ചിത്രത്തിന്റേത്, സിനിമയുടെ ഹൈറ്ലൈറ്റ്റുകളിൽ ഒന്ന് എന്ന് നിസ്സംശയം പറയാവുന്ന ഒരു പോർഷൻ. പില്ലറുകൾ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന പ്രധാന കഥാപാത്രങ്ങൾക്ക് ഒരു ഇൻട്രോ തരുന്നു എന്നതിന് അപ്പുറം അവർ കടന്ന് പോവുന്ന ഇമോഷണൽ റോളർ കോസ്റ്റർ എന്താണെന്ന് എന്ന് വ്യക്തമായി ഈ പന്ത്രണ്ട് മിനുട്ടിൽ പറഞ്ഞിടുന്നുണ്ട് ചിത്രം. കാഴ്ചക്കാരനെ ഈ ഒരു പോയിന്റിൽ തന്നെ ഹുക് ചെയ്ത് വെക്കുന്ന അതീന പിന്നീടങ്ങോട്ട് തൃപ്തികരമായ പ്രോഗ്രഷൻ തന്ന് നല്ല രീതിയിൽ അവസാനിപ്പിക്കുന്നുണ്ട് എങ്കിലും ഈ ഒരു ബെഞ്ച്മാർക്കിലേക്ക് പിന്നീട് ഉയരുന്നില്ല എന്നത് ഒരു ചെറിയ പോരായ്മ തന്നെയാണ്.

🔸പോലീസ് ബ്‌റൂട്ടലിറ്റിയും, വർണ വെറിയും എല്ലാം കാരണം കുപ്രസിദ്ധി ആർജിച്ച, ലോകം മുഴുവൻ ശ്രദ്ധിച്ച ഒരു സംഭവം കടന്ന് പോയിട്ട് കാലം ഒരുപാട് ആയില്ല, അതീന എന്ന ചിത്രത്തിന്റെ അടിത്തറയും അത്തരം ഒരു സംഭവത്തിലാണ്. പതിമൂന്ന് വയസുകാരനായ ഇതിർ കൊല്ലപ്പെട്ടിരിക്കുകയാണ്, കുറച്ച് നാളുകളായി ഇതിർ ഉൾപ്പെട്ട വിഭാഗം നേരിട്ട് കൊണ്ടിരിക്കുന്ന അവഗണനയുടെയും, വേർ തിരിവിന്റെയും ആകെ തുക എന്ന വണ്ണം ഈ മരണം പ്രോജക്റ്റ് ചെയ്യപ്പെട്ടിരിക്കുക ആണ്. വ്യക്തമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല എങ്കിലും കൊല ചെയ്തിരിക്കുന്നത് ഒരു പോലീസുകാരൻ ആണ് എന്നാണ് പ്രാഥമിക വിലയിരുത്തൽ.

🔸കൊല്ലപ്പെട്ട ഇതിരിന്റെ സഹോദരൻ അബ്ദെൽ ഫ്രഞ്ച് സേനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ആണ്, സകലരാലും ബഹുമാനിക്കപ്പെടുന്ന ഒരു വ്യക്തിത്വം. അബ്ദെലിന്റെ രണ്ടാമത്തെ സഹോദരൻ കരീം ആണെങ്കിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന തെരുവിലെ പ്രക്ഷോഭത്തിന്റെ പ്രധാന അമരക്കാരനും. രണ്ട് സഹോദരന്മാർക്കും തങ്ങളുടെ അനിയന് നീതി കിട്ടണം എന്ന ആഗ്രഹം ആണെങ്കിലും, അതിന് വേണ്ടി പിന്തുടരുന്ന മാർഗം വ്യത്യസ്തമാണ്. ഈ ഒരു കോൺഫ്ലിക്ട് ആണ് സിനിമ മുന്നോട്ട് വെക്കുന്നത്. തീർച്ചയായും നല്ലൊരു സിനിമ ആണ് അതീന, കാണാൻ ശ്രമിക്കുക.

Verdict : Very Good

DC Rating : 4/5

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...