Friday, July 7, 2023

1290. Rebel (2022)



Director : Adil El Arbi

Cinematographer : Robecht Heyvaert

Genre : Drama

Country : Belgium

Duration : 135 Minutes

🔸ഒരല്പം അപകടം പിടിച്ച സിനിമ ആണ് റിബൽ, ഇങ്ങനെ ഒരു പ്രസ്താവന തുടക്കം തന്നെ പറയാൻ ഒന്നിൽ അധികം കാരണങ്ങൾ ഉണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്ന്, ഒട്ടനവധി അവാർഡ് ഫെസ്റ്റുകളിലും മറ്റുമൊക്കെ പയറ്റി തെളിഞ്ഞ് ആരാധകർക്കും വിമര്ശകർക്കും ഒക്കെ ഇടയിൽ മികച്ച പ്രതികരണം കരസ്തമാക്കിയ ഈ സിനിമയുടെ നിലവാരത്തെ ചോദ്യം ചെയ്യേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അപ്പൊ പറഞ്ഞ് വന്നത്, ഈ ചിത്രം ഒരല്പം അപകടം പിടിച്ചതാണ് എന്ന് പറയാൻ ഉണ്ടായ കാരണം അത് കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ട് തന്നെയാണ്. മത ചിന്തകൾ തീവ്രവാദത്തിന് വഴി മാറുന്ന കാഴ്ച നമുക്ക് ഇന്ന് ലോകത്തിന്റെ പല ഭാഗത്തും കണ്ട് പരിചിതം ആയതാണ്, അത് തന്നെയാണ് ഈ സിനിമയുടെ വിഷയവും.

🔸യുദ്ധാനന്തര സിറിയയിലെ പാവം ജനങ്ങളെ സഹായിക്കാനായി നാട് വിട്ട ആളാണ് നമ്മുടെ കേന്ദ്ര കഥാപാത്രം ആയ കമാൽ. ദീർഘ നാളായി അരങ്ങേറിയ കൂട്ട കുരുതി കാരണം ബുദ്ധിമുട്ടിയ സാധാരണക്കാരെ സംരക്ഷിക്കുക എന്നത് തന്റെ ഉത്തരവാദിത്തം ആയാണ് കമാൽ കണ്ടത്. ഈ ഒരു വളരെ പ്രധാനപ്പെട്ട ദൗത്യത്തിനായി ഇറങ്ങി തിരിച്ച കമാലിനെ പിന്നീട് അവന്റെ വേണ്ട പെട്ടവർ കാണുന്നത് കുപ്രസിദ്ധി ആർജിച്ച ഒരു ലീക്ഡ് വീഡിയോയിലാണ്. ഒരു തീവ്രവാദ ഗ്രൂപിന്റേത് എന്ന പേരിൽ പുറത്തിറങ്ങിയ ആ വീഡിയോയിൽ നിരായുധരായ സാധാരണക്കാരെ യാതൊരു ദയാ ദാക്ഷണ്യവും ഇല്ലാതെ നിഷ്കരുണം കൊന്നൊടുക്കുന്ന കമാലിനെ ആണ് നമ്മൾ കാണുന്നത്.

🔸ഈ ഒരു കാഴ്ച ഭീകരമായ പ്രത്യാഘാതങ്ങൾ ആണ് കമാലിന്റെ വീട്ടുകാർക്ക് മേൽ ഉണ്ടാക്കുന്നത്, കമാലിനെ ഒരു ഹീറോ ആയി കണ്ടിരുന്ന സഹോദരൻ നസീമിനും ഈ കാഴ്ച ഞെട്ടിക്കുന്ന ഒരു അനുഭവം ആയിരുന്നു. അതിനേക്കാൾ ഭീകരമായ മറ്റൊരു ചിന്ത മത പുസ്തകങ്ങളെ ചില വ്യക്തികൾ എങ്ങിനെ തങ്ങളുടെ ഇങ്ങിത്തതിന് അനുസരിച്ച് വളച്ചൊടിക്കുന്നു എന്നത് കൂടി ആയിരുന്നു. രണ്ട് സഹോദരന്മാരുടെയും ജീവിതത്തിൽ പിന്നീട് അരങ്ങേറുന്ന സംഭവങ്ങൾ കാണിച്ച് കൊണ്ട് ഒട്ടും ആശാവഹം അല്ലാത്ത ഒരു കാഴ്ചനുഭവം ആയി റിബൽ എന്ന സിനിമ മാറുന്നുണ്ട്. വിവാദം ആവുന്ന, ആവേണ്ട വിഷയം തന്നെയാണ് സിനിമയുടേത്, താല്പര്യം തോന്നുന്നു എങ്കിൽ കണ്ട് നോക്കുക.

Verdict : Very Good

DC Rating : 4.25/5

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...