Saturday, July 8, 2023

1291. Rehana Maryam Noor (2021)



Director : Abdullah Saad

Cinematographer : Tuhin Tamijul

Genre : Drama

Country : Bangladesh

Duration : 107 Minutes

🔸ഈ കുറിപ്പ് എഴുതുന്ന വ്യക്തിയെ സംബന്ധിച്ച് സ്കൂൾ ജീവിതം എന്നത് വ്യക്തിപരമായി വളരെ മോശപ്പെട്ട ഒരു കാലഘട്ടം ആയിരുന്നു. ഈ പറഞ്ഞ പതിനാല് വർഷ സ്കൂൾ ജീവിതത്തിനിടെ ബഹുമാനം തോന്നിയ അധ്യാപകന്മാർ എന്നത് വിരലിൽ എണ്ണാവുന്നത്ര ചുരുക്കം മാത്രം, ബാക്കിയുള്ള മിക്കവരും അധ്യാപനം എന്നത് തങ്ങളുടെ സ്വഭാവ വൈകൃത്യങ്ങളെ ബാലൻസ് ചെയ്യിക്കാൻ ഉള്ള ഒരു മീഡിയം മാത്രമായി കണ്ടിരുന്നു എന്ന് പോലും തോന്നിയിട്ടുണ്ട്. ഈ ഒരു കാരണം കൊണ്ട് കൂടി ആവണം രഹ്‌ന മർയം നൂർ എന്ന ബംഗ്ലാദേശ് ചിത്രം ഒരു മികച്ച അനുഭവം തന്നെ ആയിരുന്നു, എല്ലാ അർത്ഥത്തിലും.

🔸വളരെ സ്റ്റബേൺ ആയ ഒരു അധ്യാപിക ആണ് നമ്മുടെ നായികാ കഥാപാത്രം ആയ രഹന മർയം നൂർ. ഒരു മെഡിക്കൽ സ്കൂളിൽ അധ്യാപിക ആയ രഹ്‌ന പരീക്ഷയ്ക്കിടെ ഒരു കൂട്ടിയെ കോപ്പി അടിച്ച് പിടിച്ചതിനാൽ പുറത്താക്കുന്ന രംഗത്തിൽ നിന്ന് തന്നെ അവരുടെ സ്വഭാവം നമുക്ക് മനസിലാവുന്നുണ്ട്. വിഭാര്യ ആയ രഹ്‌നയ്ക്ക് ഒരു മകളാണ് ഉള്ളത്, സിംഗിൾ മദർ ആയത് കൊണ്ട് തന്നെ വ്യക്തി ജീവിതത്തിലും ഒരുപാട് കഷ്ടപ്പാടുകൾ അവർ അനുഭവിക്കുന്നുണ്ട്. ഇങ്ങനെ കഥ പുരോഗമിക്കുമ്പോൾ ആണ് ഒരു പ്രത്യേക സംഭവം കാമ്പസ്സിൽ അരങ്ങേറുന്നത്, നമ്മുടെ പ്രധാന കഥാപാത്രത്തിന്റെയും കഥയുടെ കോർസിനെ തന്നെയും മാറ്റി മറിക്കുകയാണ് ഈ സംഭവം.

🔸സംഭവം മറ്റൊന്നുമല്ല, നമ്മുടെ കോളേജിലെ ഒരു അദ്ധ്യാപകൻ വിദ്യാർഥികളിൽ ഒരാളോട് വളരെ മോശമായി പെരുമാറുകയാണ്, സെക്ഷുവൽ അസോൾട്ട് എന്ന് തന്നെ പറയാം. ഇതിന് ഇരയായ പെൺകുട്ടി ആകെ ഭയന്ന് പോയി എങ്കിലും രഹ്‌ന ഈ സംഭവത്തെ അങ്ങനെ അങ്ങ് വിട്ട് കളയാനുള്ള ഭാവത്തിൽ ആയിരുന്നില്ല. ഇനി ഇങ്ങനെ ഒരു സംഭവം ആവർത്തിക്കാതിരിക്കുക എന്നത് ഉറപ്പ് വരുത്തുക തന്റെ ദൗത്യമായി അവർ കാണുകയാണ്, തുടർന്ന് അരങ്ങേറുന്ന സംഭവങ്ങൾ ആണ് ഈ ചിത്രം. വളരെ ഇന്റൻസ് ആയ പ്രകടനങ്ങൾ ആണ് ഈ ചിത്രത്തിലെത്, മികച്ച ഒരു സ്റ്റോറി മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്, ചില വ്യൂ പോയിന്റ്സിനോട് യോജിപ്പ് തോന്നിയില്ല എങ്കിലും സിനിമ ഇഷ്ട്ടപ്പെട്ടു, കാണാൻ ശ്രമിക്കുക.

Verdict : Very Good

DC Rating : 4/5

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...