Director : July Jung
Cinematographer : Kim Yeon
Genre : Drama
Country : South Korea
Duration : 135 Minutes
🔸ഒരു ഹൈ സ്കൂൾ വിദ്യാർഥിയുടെ അസാധാരണ സാഹചര്യത്തിൽ ഉള്ള മരണവും അതിനെ തുടർന്നുള്ള അന്വേഷണവും എന്നൊക്കെ ഒരു പ്ലോട്ട് ലൈൻ നെക്സ്റ്റ് സോഹീ എന്ന സിനിമയെ കുറിച്ച് പറഞ്ഞാൽ അതിൽ ഒരു അപകടം ഉണ്ട്. ഇത്തരത്തിൽ ഉള്ളൊരു സ്റ്റേറ്റ്മെന്റ് ശെരി ആണെങ്കിൽ കൂടിയും കാണാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇടയിൽ ഒരു തെറ്റിദ്ധാരണ ഉണ്ടാക്കും, അതായത് സിനിമ ഒരു മിസ്റ്ററി ത്രില്ലർ ആണെന്നൊക്കെ ഉള്ള ഒരു അനാവശ്യ ചിന്ത. സത്യത്തിൽ ഈ പ്ലോട്ട് ലൈൻ ഒരു സൈഡിൽ കൂടി മാത്രം പോവുന്ന ഒരു ചെറിയ ഡ്രാമ ജോണറിൽ പെട്ട സിനിമ മാത്രമാണ് നെക്സ്റ്റ് സോഹീ. ഈ ഒരു അബദ്ധം,. പ്രത്യേകിച്ചും സിനിമയെ പറ്റി യാതൊന്നും അറിയാൻ ശ്രമിക്കാതെ കാണാൻ ഇരുന്നത് കൊണ്ട് സംഭവിച്ചു എങ്കിലും തൃപ്തികരമായ ഒരു കാഴ്ചനുഭവം തന്ന് കൊണ്ടാണ് ഈ സിനിമയും കടന്ന് പോവുന്നത്.
🔸നമ്മുടെ ഈ ഒരു ജെനെറേഷൻ തങ്ങളുടെ ജോലി ജീവിതത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് ജോലി ഭാരം എന്നത്. മിനിമം റെസ്‌പെക്ട് അർഹിക്കുന്ന ജോലിക്കാർ എന്നിൽ നിന്നും അടിമകൾ എന്ന നിലയിലേക്ക് ഇന്നത്തെ വർക്ക് കൾച്ചർ മാറിയിരിക്കുന്നു. ഈ ഒരു പ്രശ്നം തന്നെയാണ് നെക്സ്റ്റ് സോഹീ എന്ന ചിത്രത്തിന്റെയും ഫോക്കൽ പോയിന്റ്. നമ്മുടെ പ്രധാന കഥാപാത്രമായ പെൺകുട്ടി ഒരു പുതിയ ജോലിയിലേക്ക് പ്രവേശിച്ചിട്ട് അധിക കാലം ആയിട്ടില്ല,. ഊർജസ്വലതയോടെ അല്ലെങ്കിൽ പ്രസരിപ്പോടെ ജോലിക്ക് വന്ന് കൊണ്ടിരുന്ന അവൾ മൂക ആയി മാറുന്നത് കഥ പുരോഗമിക്കുന്നതിനോടൊപ്പം നമ്മളും തിരിച്ചറിയുകയാണ്.
🔸ഇത് ആണോ അവളുടെ മരണത്തിന്റെ കാരണം എന്ന് ചോദിച്ചാൽ തല്ക്കാലം വ്യക്തമായ ഒരു ഉത്തരം തരാൻ നിർവാഹമില്ല. പല പല കാരണങ്ങളുടെയും ചെയ്തികളുടെയും ഒക്കെ ഫലം എന്ന് പറഞ്ഞ് വിടാം എന്ന് മാത്രം. മുകളിൽ പറഞ്ഞത് പോലെ തന്നെ അന്വേഷണ സ്വഭാവം ഉള്ള കഥ ആണ് നെക്സ്റ്റ് സോഹിയുടേത് എങ്കിലും ഒരു ഡ്രാമ ആയി ആണ് ചിത്രം തയാറാക്കിയിരിക്കുന്നത്. പോയ വർഷങ്ങളിൽ പ്രശസ്തി നേടിയ കൊറിയൻ ത്രില്ലറുകളുമായോ അല്ലെങ്കിൽ കൊറിയൻ ഡ്രാമകളുമായോ താരമത്യം ഒന്നും അർഹിക്കുന്നില്ല എങ്കിലും കണ്ട് വിടാവുന്നതാണ് ഈ ചിത്രവും.
Verdict : Good
DC Rating : 3.5/5
No comments:
Post a Comment