Director : Andrey Zvyagintsev
Cinematographer : Mikhail Krichman
Genre : Drama
Country : Russia
Duration : 157 Minutes
🔸അത്ര കൺവൻഷനൽ ആയ സിനിമ ഒന്നും അല്ല ദി ബാണിഷ്മെന്റ്, നമ്മൾ പ്രതീക്ഷിക്കുന്ന വഴിയിൽ കൂടി പോവാത്ത, പ്രതീക്ഷിക്കുന്ന ഒരു എൻഡ് റിസൾട്ട് ഒന്നും നൽകാത്ത, ചുരുക്കി പറഞ്ഞാൽ വളരെ വെയ്ർഡ് ആയ ഒരു അനുഭവം സമ്മാനിച്ച് കടന്ന് പോവുന്ന ഒരു സിനിമ. നല്ല സിനിമ ആണോ എന്ന് ചോദിച്ചാൽ തീർച്ചയായും അതെ, എന്നാൽ കുറച്ച് കൂടി ഗംഭീരം ആയേക്കാവുന്ന ഒരു സിനിമ ഇതിന് ഇടയിൽ എവിടെയോ ഉണ്ടായിരുന്നു എന്നൊരു ഫീൽ ആണ് സിനിമ കണ്ട് കഴിയുമ്പോൾ ലഭിച്ച ഒരു പ്രതീതി. ദി റിട്ടേൺ പോലൊരു സിനിമ സംവിധാനം ചെയ്ത വ്യക്തിയിൽ നിന്നും തീർച്ചയായും കുറച്ച് കൂടി പ്രതീക്ഷിക്കുന്നതിൽ തെറ്റ് പറയാൻ കഴിയില്ല.
🔸തർക്കോവ്സ്കി സിനിമകൾക്ക് ഹോമേജ് നൽകുന്ന രീതിയിൽ ആണ് സിനിമ തയാറാക്കിയിരിക്കുന്നത്, വളരെ മനോഹരമായ ലോങ്ങ് ഷോട്ടുകളും പശ്ചാത്തലങ്ങളും ഒക്കെയായി മനോഹരമായ ഒരു വ്യൂയിൻഗ് എക്സ്പീരിയൻസ് ആയി മരുന്നുണ്ട് ഈ ചിത്രം. കഥയിലേക്ക് വരിക ആണെങ്കിൽ നമ്മുടെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് അലക്സ് എന്നാണ്, ഒരു കുടുംബസ്ഥൻ ആയ അലക്സിന് ചില ക്രിമിനൽ പശ്ചാത്തലം ഉള്ളവരുമായി രഹസ്യ ബന്ധങ്ങളും ഇടപാടുകളും ഒക്കെയുണ്ട്. ഈ ബന്ധങ്ങളിൽ എല്ലാം തന്നെ ഒരു ഇടനിലക്കാരന്റെ അല്ലെങ്കിൽ സഹായിയുടെ വേഷത്തിൽ അലക്സിന്റെ സഹോദരൻ മാർക്കും ഒരു ഭാഗം ആവുന്നുണ്ട്.
🔸കഥയിൽ ഒരു ടർണിങ് പോയിന്റ് സംഭവിക്കുന്നത് അലക്സിന്റെ ഭാര്യ ഒരു പ്രത്യേക കാര്യം അലക്സിനോട് പറയുമ്പോഴാണ്. എന്താണ് ഈ സംഭവം, അതിന്റെ പ്രത്യാഘാതം എന്ത് തുടങ്ങിയവ എല്ലാം സിനിമ കണ്ട് തന്നെ അറിയുക. അത്യാവശ്യം സ്ലോ ആയ ഒരു ഡ്രാമ ചിത്രമാണ് ബാണിഷ്മെന്റ്, സ്വാഭാവികമായും എല്ലാവർക്കും പറ്റിയ ഒരു അനുഭവവും ആവില്ല. സ്ലോ ബിൽഡപ്പ് ഉള്ള, ഡ്രാമകളോട് താല്പര്യം ഉള്ളവർ മാത്രം കാണാൻ ശ്രമിക്കുക. പേഴ്സണലി പ്രതീക്ഷിച്ച അത്ര നല്ലൊരു അനുഭവവും ആയിരുന്നില്ല ഈ ചിത്രം, ഒരുപാട് പ്ലോട്ട് പോയിന്റുകൾ ഡെവലപ്പ് ചെയ്യാതെ നമ്മുടെ ഇന്റപ്രേട്ടേഷന് വേണ്ടി വിട്ട് തന്നത് പോലെ ആയിരുന്നത് കൊണ്ട് തന്നെ ഒരു തൃപ്തി കുറവ് ആകെ മൊത്തം ഉണ്ടായിരുന്നു.
Verdict : Watchable
DC Rating : 3.25/5
No comments:
Post a Comment