Saturday, October 28, 2023

1309. Sarmasik (2015)



Director : Tolga Karicelik

Cinematographer : Gokhan Tiryaki

Genre : Drama

Country : Turkey

Duration : 101 Minutes

🔸ലൈറ്റ് ഹൌസ് എന്ന സിനിമയുമായി ഉള്ള പാരലൽസ് ആണ് സര്മാസിക് എന്ന തുർക്കിഷ് ചിത്രം കണ്ട് കൊണ്ടിരിക്കെ ആദ്യം മനസ്സിൽ വന്ന ചിന്ത. രണ്ട് സിനിമകളും ഒരു ഒറ്റപ്പെട്ട സ്ഥലത്ത് കുടുങ്ങി പോവുന്ന ആളുകൾ പതിയെ എങ്ങനെ ഭ്രാന്തിലേക്ക് വീണ് പോവുന്നു എന്നത് അത്യന്തം ഡിസ്റ്റർബിങ് ആയ രീതിയിൽ കാണിച്ച് പോവുന്ന ഒരു ഡ്രാമ ആണ്. സര്മാസിക് എന്ന ചിത്രം കുറച്ച് കൂടി മെട്ടഫറിക്കൽ ആയ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു, തുർകിയുടെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തെ പരിഹസിച്ചു കൊണ്ടുള്ള ഒരു ക്രിയേഷൻ ആണ് ഈ ചിത്രം എന്നൊരു വിലയിരുത്തൽ മുന്നേ കേട്ടിരുന്നു എങ്കിലും കൂടുതൽ അറിവ് ഈ വിഷയത്തിൽ ഇല്ലാത്തതിനാൽ പറയാൻ ഒന്നും ഇല്ല.

🔸കഥയിലേക്ക് വരിക ആണെങ്കിൽ ഒരു തുർക്കിഷ് ചരക്ക് കപ്പലിൽ ആണ് കഥയുടെ ഭൂരിഭാഗവും അരങ്ങേരുന്നത്. ഒരു ദീർഘ നാളത്തെ യാത്രയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണ് പ്രസ്തുത കപ്പലിലെ ജോലിക്കാർ. കരയിലെ സ്ഥിതിയും ഒട്ടും ആശാവഹം അല്ല, യുദ്ധവും കലാപവും എല്ലാം കാരണം സ്വന്തം കുടുംബം ഉൾപ്പെടെ കഷ്ടപ്പെടുകയാണ് എന്ന് മിക്കവർക്കും അറിയാം, ഇവർക്ക് ആണെങ്കിൽ ജോലി ചെയ്തതിന്റെ ശമ്പളം പോലും കിട്ടിയിട്ട് മാസങ്ങൾ ആയി. ഈ യാത്രയ്ക്ക് ശേഷം സ്വന്തം നാട്ടിൽ എത്തിയാൽ പ്രശ്നങ്ങൾ എല്ലാം ഒരു പരിധി വരെ പരിഹരിക്കാം എന്നതാണ് ഇവരിൽ മിക്കവരുടെയും പ്രത്യാശ.

🔸എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായ വാർത്തകൾ ആണ് ഇവരെ തേടി എത്തുന്നത്, കപ്പലുടമയെ കോടതി പാപ്പർ ആയി പ്രഖ്യാപിച്ചത് കൊണ്ട് തന്നെ ചരക്കുമായി തീരത്ത് അടുക്കരുത് എന്ന നിർദേശം ഇവർക്ക് ലഭിക്കുകയാണ്, അത് ലേലം ചെയ്യപ്പെട്ട് പോവുമത്രേ, പോരെങ്കിൽ ശമ്പള കുടിശികയുടെ കാര്യത്തിലും തീരുമാനം ആയിട്ടില്ല. അങ്ങനെ ആ കപ്പലിലെ ആറ് ജോലിക്കാരും നടു കടലിൽ പെട്ട് പോവുകയാണ്, ഇനി എന്ത് എന്ന കാര്യത്തിൽ യാതൊരു ധാരണയും ഇല്ലാതെ. ഇനി ഇതൊന്നും പോരെങ്കിൽ ഒരു പ്രേതം കൂടി കഥയിലേക്ക് വരുന്നുണ്ട്, അതോടെ എല്ലാം പൂർണം. നല്ല ഒരു സൈക്കോളജിക്കൽ ഡ്രാമ ചിത്രമാണ് സര്മാസിക്, തീർച്ചയായും കാണാൻ ശ്രമിക്കുക.

Verdict : Very Good

DC Rating : 4/5

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...