Director : Houman Seyyedi
Cinematographer : Peyman Shadmanfar
Genre : Drama
Country : Iran
Duration : 107 Minutes
🔸മുന്നേ പറഞ്ഞത് പോലെ തന്നെ ലളിതമായ പ്ലോട്ട് പോയിന്റിൽ നിന്നും അതിലും ലളിതമായ അവതരണത്തിൽ കൂടിയും ഉഗ്രൻ സിനിമകൾ ലോകത്തിന് സംഭാവന ചെയ്യുന്നതിൽ കുപ്രസിദ്ധി നേടിയ ഇറാനിൽ നിന്നും പുറത്ത് വന്ന മറ്റൊരു കിടിലൻ സിനിമ ആണ് വേൾഡ് വാർ ത്രീ. വെയ്ഫർ തിൻ എന്നൊക്കെ പറയാവുന്ന ഒന്നാണ് സിനിമയുടെ പ്ലോട്ട് ലൈൻ, വേണമെങ്കിൽ ഒന്നോ രണ്ടോ വാക്യത്തിൽ പറഞ്ഞ് വിടാവുന്നത്ര ലളിതം, ഇത് ഒരു പോരായ്മ ആയി മാറാതെ എങ്ങനെ മികച്ച ഔട്ട് പുട്ട് ആയി മാറ്റുന്നു എന്നത് അത്ഭുതാവഹംആയ നേട്ടം തന്നെയാണ്. പോയ വർഷത്തെ ഇറാന്റെ മികച്ച അന്താരാഷ്ട്ര സിനിമ വിഭാഗത്തിൽ ഉള്ള ഓസ്‌കാർ എൻട്രി കൂടി ആയിരുന്നു ഈ ചിത്രം.
🔸ഒരു ദിവസ വേതനക്കാരൻ ആണ് ഷകീബ് എന്ന നമ്മുടെ നായക കഥാപാത്രം. സ്വന്തമായി താമസ സ്ഥലം പോലുമില്ലാത്ത ഷകീബ് ഊമ ആയ കാമുകിയുടെ റൂമിൽ ആണ് തൽക്കാലികമായി താമസിക്കുന്നത്. ഷകീബിന്റെ ജീവിതം മാറി മറിയുന്നത് അയാളുടെ നാട്ടിൽ ഒരു സിനിമാ ഷൂട്ടിങ് വരുമ്പോഴാണ്, ഒരു വാർ ഡ്രാമ ആയ ചിത്രത്തിന്റെ കഥാപശ്ചാത്തലം രണ്ടാം ലോക മഹായുദ്ധകാലത്തെ നാസി ജർമനിയും കോൺസൻട്രേഷൻ കാമ്പും ഒക്കെയാണ്. സിനിമയിൽ ഒരു ചെറിയ വേഷം അവതരിപ്പിക്കാനുള്ള അവസരം ഷകീബിനും ലഭിക്കുകയാണ്, കൃത്യമായ ആഹാരവും വേതനത്തിനും പുറമെ തല്ക്കാലം താമസിക്കാൻ ഒരിടവും കിട്ടും എന്നതിനാൽ അയാൾ അതിന് തയ്യാറാവുകയാണ്, മുൻപരിചയം യാതൊന്നും ഇല്ലെങ്കിൽ കൂടിയും.
🔸എന്നാൽ കാര്യങ്ങൾ ആകെ മാറി മറിയുന്നത് പ്രധാന കഥാപാത്രമായി അഭിനയിക്കേണ്ടി ഇരുന്ന നടന് ഒരപകടം സംഭവിക്കുമ്പോഴാണ്. അവിചാരിതമായി ആ കഥാപാത്രത്തെ ഷകീബിന് അവതരിപ്പിക്കേണ്ടി വരികയാണ്, ആ കഥാപാത്രം ആണെങ്കിൽ സാക്ഷാൽ അഡോൾഫ് ഹിറ്റ്‌ലറും. പിന്നീട് സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രം, വളരെ വിചിത്രമായ അപ്രതീക്ഷിതമായ, അവിചാരിതമായ സംഭവങ്ങൾ ആണ് പിന്നീട് സിനിമയിൽ സംഭവിക്കുന്നത്. നല്ല ഒരു വിഷ്വൽ എക്സ്പീരിയൻസ് ആണ് ഈ ചിത്രം, തീർത്തും തൃപ്തികരമായ ഒരു അനുഭവം, താല്പര്യം തോന്നുന്നു എങ്കിൽ കാണാൻ ശ്രമിക്കുക.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment