Director : Won-Tae Lee
Genre : Action
Rating : 7/10
Country : South Korea
Duration : 109 Minutes
🔸കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ അത്യാവശ്യം നല്ല പ്രതികരണവും ഫോളോയിങ്ങും ലഭിച്ച ചിത്രമാണ് ദി ഗ്യാങ്‌സ്റ്റർ ദി കോപ്പ് ദി ഡെവിൾ. കണ്ടവരിൽ മിക്കവരും നല്ല പ്രതികരണം നൽകിയിട്ടും ചിത്രം കാണാൻ വലിയ താല്പര്യം തോന്നിയില്ല എന്നതാണ് സത്യം, വേറൊന്നുമല്ല ഇത് പോലെ പ്രതികരണങ്ങൾ കണ്ടും മറ്റും മുൻകാലങ്ങളിൽ കണ്ട പല ചിത്രങ്ങളിൽ ഹൈപ് ഒന്ന് കൊണ്ട് മാത്രം ഇഷ്ടപ്പെടാതെ പോയിട്ടുണ്ട്. അതിനാൽ തന്നെ ഇത്തരം ചിത്രങ്ങൾ പലപ്പോഴും ആ പുൾ ഒന്ന് കഴിയുന്നത് വരെ ഒഴിവാക്കാറാണ് പതിവ്. ഇത് തന്നെ ആയിരുന്നു ഈ ചിത്രത്തിന് വേണ്ടിയും തീരുമാനിച്ചിരുന്നത് എന്നാൽ അപ്രതീക്ഷിതമായി മുന്നിൽ എത്തുക ആയിരുന്നെന്ന് പറയാം.
🔸മൂന്ന് കഥാപാത്രങ്ങളെയാണ് ഈ ചിത്രം കാണുമ്പോൾ ശ്രദ്ധിക്കേണ്ടത്, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അത്യാവശ്യം രൂത്ലസ് ആയ ഒരു ഗ്യാങ്‌സ്റ്റർ, തന്റെ കടമ വൃത്തിയായി ചെയ്യാനുള്ള കഴിവും ആർജവവും ഉള്ള ഒരു പോലീസുകാരൻ, പിന്നെ മനുഷ്യത്വം എന്നത് തൊട്ട് തീണ്ടിയിട്ടില്ലാത്ത ഒരു സീരിയൽ കില്ലർ അഥവാ ഡെവിൾ. ഈ മൂന്ന് കഥാപാത്രങ്ങളെയും ഒരു ത്രികോണത്തിന്റെ മൂന്ന് പോയിന്റുകളായി എടുത്താൽ ഇതിന് ഉള്ളിൽ കറങ്ങി കളിക്കുന്നതാണ് ഈ ചിത്രം. ഒറ്റ വാക്കിൽ പറയുക ആണെങ്കിൽ അത്യാവശ്യം പിടിച്ചിരുത്തുന്ന നല്ലൊരു ത്രില്ലർ ചിത്രം എന്നൊക്കെ പറയാം.
🔸നമ്മടെ കഥാ പശ്ചാത്തലമായ നഗരത്തിൽ അടുത്തിടെ ആയി കുറ്റകൃത്യങ്ങൾ കൂടി വരികയാണ്, പ്രത്യേകിച്ചും കൊലപാതകങ്ങൾ അവയിൽ തന്നെ ഒരേ രീതിയിലുള്ള സംഭവങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. ഈ ഒരേ രീതി എന്ന് പറയുമ്പോൾ ആദ്യം കൊല്ലുന്നവൻ കൊല്ലപ്പെടാൻ പോവുന്നവന്റെ വണ്ടിക്ക് പിറകിൽ ചെറുതായി സ്വന്തം വണ്ടി ഒന്ന് തട്ടിക്കും, അത് ചോദിക്കാൻ വരുന്നവനെ അങ്ങട്ട് തട്ടിയേക്കും, പരിപാടി കഴിഞ്ഞു. ഈ രീതി പിന്തുടർന്ന് കൊണ്ട് കൊലപാതകങ്ങൾ ചിലത് സംഭവിച്ചപ്പോഴാണ് പോലീസ് സേനയ്ക്ക് അതിന്റെ ഗൗരവം പിടി കിട്ടിയത്.
🔸ഈ സംഭവ വികാസങ്ങൾക്ക് പിറകെ വെച്ച് പിടിക്കുകയാണ് നമ്മുടെ രണ്ടാമത്തെ കഥാപാത്രമായ പോലീസുകാരൻ. സൂത്ര ശാലിയായ, വലിയ പഴുതുകൾ ഒന്നും ബാക്കി വെക്കാത്ത സീരിയൽ കില്ലറിന് മുന്നിൽ അയാൾ പല തവണ നിസ്സഹായൻ ആവുന്നുണ്ടെങ്കിലും വിട്ട് കൊടുക്കാത്ത മനസ്ഥിതിയും, സ്വഭാവവും കാരണം അയാൾ പിറകെ കൂടുകയാണ്. ഒരു സ്വാഭാവിക പോലീസ്, സീരിയൽ കില്ലർ കഥയിൽ നിന്നും ഈ ചിത്രത്തെ വേറിട്ട് നിർത്തുന്നത് മൂന്നാമത്തെ കഥാപാത്രത്തിന്റെ സാന്നിധ്യമാണ്, ഗ്യാങ്സ്റ്ററിന്റെ സാന്നിധ്യം.
🔸രൂപ ഭാവം കൊണ്ട് ഒരു പോര് കാളയെ ഓർമപ്പെടുത്തുന്ന വ്യക്തിത്വമാണ് ഈ കഥാപാത്രം, ആ നഗരം പോലും അയാളുടെ കൈകളിലാണെന്ന് പറയാം. ആ സീരിയൽ കില്ലർ തന്റെ വഴിയിൽ ഒരേയൊരു അബദ്ധമേ കാണിച്ചുള്ളൂ എന്ന് വേണമെങ്കിൽ പറയാം, ആ അബദ്ധം എന്നത് തന്റെ അടുത്ത ഇരയായി ഈ ഗ്യാങ്സ്റ്ററിന്റെ തിരഞ്ഞെടുത്തത് ആണ് താനും, അല്ലെങ്കിൽ അയാളിൽ ജീവന്റെ അവസാന മിടിപ്പ് ബാക്കി വെച്ചത് എന്നും പറയാം. അധികം താമസിയാതെ തന്നെ കൊലപാതകിയെ പിടിക്കാനായി ഗ്യാങ്സ്റ്ററും പോലീസുകാരനും ഒന്നിച്ചിറങ്ങുമ്പോൾ നല്ലൊരു ക്രൈം ത്രില്ലർ കൊറിയൻ ചിത്രം കൂടി പിറക്കുകയായി.
DC Rating : 75/100
No comments:
Post a Comment