Director : Wong Kar-Wai
Genre : Romance
Rating : 7.8/10
Country : China
Duration : 99 Minutes
🔸കാഴ്ചയിൽ മനോഹരമായ ഒരു പറ്റം സിനിമകൾ സ്വന്തം ഫിലിമോഗ്രാഫിയിൽ ഉള്ള വോങ് കർ വായിയുടെ അതി മനോഹരമായ ചിത്രം എന്ന് വിശേഷിപ്പിക്കാം ഹാപ്പി റ്റുഗെതെർ എന്ന ചിത്രത്തെ. അത്യാവശ്യം വയലെന്റ് ആയ ഒരു റിലേഷൻഷിപ്പും അതിലേക്ക് വഴി വെച്ച കാര്യങ്ങളും തുടർന്നുള്ള സംഭവങ്ങളും ഒക്കെ ആണ് ചിത്രത്തിന്റെ പ്രമേയം, കേൾക്കുമ്പോൾ ക്ലിഷേ ആയി തോന്നാം എങ്കിലും പ്രസ്തുത കഥ അവതരിപ്പിച്ച വിധവും മറ്റുമൊക്കെ കണ്ട് തന്നെ അറിയേണ്ടതാണ്, ആദ്യമേ സൂചിപ്പിച്ച മനോഹരം എന്ന വാക്ക് കുറഞ്ഞ് പോയി എങ്കിലേ ഉള്ളൂ.
🔸ഹോങ്കോങ്ങിൽ ജനിച്ച് വളർന്ന ഒരു ഗേ കപ്പിൾ ആണ് പ്രധാന കഥാപാത്രങ്ങളായ ലായിയും ഹൊവും, ഇതിൽ ലായിയുടെ വ്യൂ പോയിന്റിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. വ്യക്തം അല്ലാത്ത കാരണങ്ങൾ കൊണ്ട് സ്വന്തം നാട് വിട്ട് അർജന്റീനയിൽ എത്തുകയാണ് ഈ രണ്ട് കഥാപാത്രങ്ങളും, അത് ഒരുപക്ഷെ മടുപ്പ് പിടിച്ച പഴയ ജീവിതത്തിൽ നിന്നും ഒരു പുതിയ തുടക്കം നേടാനായി ആവാം, അല്ലെങ്കിൽ തങ്ങളുടെ ബന്ധം കാരണം നേരിടേണ്ടി വന്ന പ്രശ്നങ്ങൾ കാരണവുമാവാം, എന്ത് തന്നെ ആയാലും മുഴുവൻ സമയവും അർജന്റീനയിൽ ആണ് കഥ പുരോഗമിക്കുന്നത്.
🔸ഈ രണ്ട് കഥാപാത്രങ്ങളിലും പക്വതയും പാകതയും ഉള്ളത് ലായിക്ക് ആണെന്ന് പറയാം, അർജന്റീനയിൽ ഒരു നൈറ്റ് ക്ലബ്ബിൽ ഡോർ മാൻ ആയി ജോലി ചെയ്യുകയാണ് ലായി. ലായിയുടെ പ്രകൃതത്തിന് നേരെ വിപരീതമാണ് ഹോവിന്റേത്, യാതൊരു പക്വതയോ ഉത്തരവാദിത്തമോ ഇല്ലാത്ത ഹോ സ്വയം നശിക്കുന്ന തോതിലുള്ള കുത്തഴിഞ്ഞ ജീവിതമാണ് പിന്തുടർന്ന് കൊണ്ടിരിക്കുന്നത്. പ്രശ്നങ്ങൾ ഒഴിഞ്ഞ് നേരമില്ലാത്ത ഇരുവരുടെയും ബന്ധം ഈ അർജന്റീന വാസത്തിനിടെ കൂടുതൽ വയലന്റായി മാറുകയാണ്, ഈ കാരണങ്ങൾ കൊണ്ട് തന്നെ ഇരുവർക്കും ഇടയിൽ അകൽച്ചയും വർധിച്ച് കൊണ്ടുവരികയാണ്.
🔸ആദ്യാവസാനം ട്രാജിക്ക് ആയൊരു കഥയാണ് ചിത്രത്തിന്റേത്, അത് അർഹിക്കുന്ന രീതിയിൽ തന്നെ ചിത്രത്തിൽ അവതരിപ്പിക്കാൻ സംവിധായകനും, അത് ഉൾക്കൊണ്ട് പ്രകടിപ്പിക്കാൻ നടീ നടന്മാർക്കും കഴിഞ്ഞിട്ടുണ്ട്. ആകെ മൂന്ന് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ ഉള്ളൂ, ഈ മൂന്ന് പേർക്കും വ്യക്തമായൊരു പ്ലോട്ട് നൽകി എന്നതിനോടൊപ്പം അർഹിക്കുന്ന പേ ഓഫും കൊടുത്തിട്ടുണ്ട് എന്നത് വലിയ കാര്യം തന്നെയാണ്. ഈ പേ ഓഫ് നൽകുന്ന ഭാഗങ്ങൾ, അതായത് അവസാന ഇരുപത് മിനുട്ടുകൾ ചിത്രത്തിന്റെ ഹൈ ലൈറ്റ് തന്നെയാണെന്ന് പറയാം.
🔸ഒരു ഗേ റൊമാന്റിക് സ്റ്റോറി ആണ് ചിത്രം പറയുന്നത്, അത്യാവശ്യം ലൈംഗിക രംഗങ്ങളും ചെറിയ തോതിൽ ന്യുഡിറ്റിയും ചിത്രത്തിൽ ഉണ്ട്, പറഞ്ഞു എന്നെ ഉള്ളൂ. ഡെസ്റ്റിനി എന്നൊരു സാധനം എല്ലാവർക്കും ഉണ്ട് എന്ന ഡയലോഗിന് പറ്റിയ നല്ലൊരു ഉദാഹരണമാണ് ഈ ചിത്രം, ഓർമയിൽ തങ്ങി നിൽക്കുന്ന ഒരുപാട് ഫ്രേയ്മുകൾ ചിത്രത്തിൽ കാണാനിടയായി, അത് ക്ലൈമാക്സ് ഷോട്ട് ആയാലും, നായക കഥാപാത്രം വെള്ളച്ചാട്ടം കാണുന്ന രംഗം ആയാലും, ലോകത്തിന്റെ തെക്കേ അറ്റം കാണിക്കുന്ന ഷോട്ട് ആയാലും എല്ലാം ഒന്നിനൊന്ന് മികച്ചത് തന്നെ. ഈ കാരണങ്ങൾ കൊണ്ട് തന്നെ പറയാം നിസ്സംശയം കാണേണ്ട ചിത്രമാണ് ഹാപ്പി റ്റുഗെതെർ, അതിനുള്ള വക ചിത്രത്തിലുണ്ട്.
DC Rating : 90/100
No comments:
Post a Comment