Director : Shūji Terayama
Genre : Experimental
Rating : 8.1/10
Country : Japan
Duration : 137 Minutes
🔸ത്രോ എവേ യുവർ ബുക്സ് റാലി ഓൺ ദി സ്ട്രീറ്റ്, പേര് കേൾക്കുമ്പോ തന്നെ ഒരു വാർ ക്രൈ അല്ലെങ്കിൽ ഒരു വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഒക്കെ സൂചന ലഭിക്കുന്നുണ്ട് എങ്കിൽ അത് ചുമ്മാതെ അല്ല, അത് തന്നെയാണ് ഈ ചിത്രത്തിന്റെ ഉദ്ദേശവും സന്ദേശവും. പക്ഷെ ആദ്യം മനസ്സിൽ വരുന്ന സംശയം ഒരു സിനിമ എന്ന് ഈ സൃഷ്ടിയെ വിശേഷിപ്പിച്ച് നമ്മൾ ഊഹിക്കുന്ന അല്ലെങ്കിൽ പ്രതീക്ഷിക്കുന്ന ഒരു ചട്ട കൂട്ടിലേക്ക് ഈ ചിത്രത്തെ ഒതുക്കാൻ കഴിയുമോ എന്നതാണ്, അതിനേക്കാൾ വലിയൊരു നീതികേട് ഈ ഷൂജി തെരയാമ ചിത്രത്തിനോട് ചെയ്യാനില്ല.
🔸ഒരു ഫോർത് വാൾ ബ്രെയ്ക്കിങ് സീനോട് കൂടിയാണ് പ്രസ്തുത സൃഷ്ട്ടി ആരംഭിക്കുന്നത്, അവസാനിക്കുന്നതും അങ്ങനെ തന്നെ ഇതിനിടയിൽ ടീനേജ് പ്രായത്തിലേക്ക് കാൽ എടുത്ത് വച്ച ഒരു വ്യക്തിയുടെ കഥയും പറയുന്നുണ്ട്. വളരെ മോശം ചുറ്റുപാടുകളിൽ നിന്നും വന്ന അവന്റെ ജീവിതം വീണ് ഉടയുന്നതും നിസ്സഹായൻ ആവുന്നതും എല്ലാം നമുക്ക് കാണേണ്ടിയും വരുന്നുണ്ട്, അതിനോടൊപ്പം തന്നെ സഞ്ചരിക്കാതെ പല പല ഇന്റെറാക്ഷനുകളും സൈഡ് പ്ലോട്ടുകളും എല്ലാം വിഗ്നെറ്റ് രൂപേണ ഇവിടെ കാണാൻ കഴിയും. ഒരു കഥ പറയുമ്പോൾ തന്നെ അതിൽ ഒതുങ്ങി നിൽക്കാതെ ഒരു ലാർജർ സ്‌കെയിലേക്ക് ചിത്രം കടക്കുന്നുണ്ട് എന്ന് പറയാം.
🔸എഴുപതുകളിലെ വിപ്ലവത്തിൽ ഊന്നി നിൽക്കുന്ന ജപ്പാൻ ആണ് നമ്മുടെ പശ്ചാത്തലം, ആ കാലഘട്ടത്തിലെ ഏതൊരു കുടുംബത്തെയും പോലെ തന്നെ അനിശ്ചിതത്വങ്ങൾ നിറഞ്ഞൊരു ഫെയ്‌സിലൂടെയാണ് കേന്ദ്ര കഥാപാത്രത്തിന്റെ കുടുംബവും കടന്ന് പോവുന്നത്. ഇത് ബുദ്ധിമുട്ടുകളുടെ, യാതനകളുടെ കാലമാണ് അതിനോട് പൊരുത്തപ്പെട്ട് സ്വയം ഉൾവലിഞ്ഞ് ഉള്ളത് കൊണ്ട് ഓണം പോലെ എന്നൊക്കെയുള്ള ക്ലിഷേ ഡയലോഗുകളിൽ വിശ്വസിച്ച് മുന്നോട്ട് പോവാൻ ആ കുടുംബം തയാറാണ് എങ്കിലും നമ്മുടെ പ്രധാന കഥാപാത്രം അതിന് ഒരുക്കമല്ല.
🔸ആഗ്രഹങ്ങൾ ഒരുപാട് ഉള്ളവനാണ് അവൻ, അവയെല്ലാം തന്നെ മറ്റുള്ള തന്നെ ബാധിക്കാത്ത താൻ ഭാഗം അല്ലാത്ത കാര്യങ്ങൾക്ക് വേണ്ടി ഉപേക്ഷിക്കാനോ കുരുതി കൊടുക്കാനോ അവൻ തയാറല്ല, പൊരുതാൻ തന്നെയാണ് തീരുമാനം, നിങ്ങൾ എനിക്ക് തരുന്നില്ലാ എങ്കിൽ ഞാൻ അത് പിടിച്ച് വാങ്ങിയിരിക്കും എന്ന പഴയ ലൈൻ തന്നെ. ഇങ്ങനെ ഒരു റിബൽ മെന്റാലിറ്റി ഉള്ള നായക കഥാപാത്രം അതിനൊത്ത ഒരു സൊസൈറ്റിയിലേക്ക് ഇറങ്ങി ചെന്നാൽ എന്ത് സംഭവിക്കും എന്നതിന് ഉത്തരമാണ് ഈ ചിത്രം.
🔸നില നിൽക്കുന്ന സിസ്റ്റത്തിനോട് ഒരു വെല്ലുവിളി കൂടി ആവുന്നുണ്ട് പല ഇടത്തും ഈ ചിത്രം. ഒരല്പം ഡിസ്റ്റർബിങ് കൂടിയാണ് ഈ ചിത്രം, നായക കഥാപാത്രം കടന്ന് പോവുന്ന വഴികൾ നമുക്ക് റിലേറ്റ് ചെയ്യാവുന്നതാണ് എന്നതിനോടൊപ്പം തന്നെ മറ്റനേകം കാരണങ്ങൾ കൂടി വരുന്നുണ്ട്, ഉദാഹരണത്തിന് ലൈംഗികതയുടെ അതിപ്രസരം കാണാൻ കഴിഞ്ഞേക്കാം ചില ഇടത്ത്, നിരാശ തോന്നിയേക്കാവുന്ന ദേഷ്യം പിടിപ്പിച്ചേക്കാവുന്ന പല സന്ദര്ഭങ്ങളും കാണാൻ കഴിഞ്ഞേക്കാം. ഷുജി തെരയമയുടെ ആദ്യമായി കാണുന്ന സൃഷ്ടിയാണ് ഇത്, ജപ്പാനിന് പുറത്തേക്ക് അധികം ഒന്നും പ്രചാരം കിട്ടിയിട്ടില്ലാത്ത സംവിധായകന്റെ മറ്റ് വർക്കുകൾ കാണാനുള്ള മോട്ടിവേഷൻ കൂടിയാണ് ഇത്, ആകെ മൊത്തം ഒരു മികച്ച ചിത്രം.
Verdict : Must Watch
DC Rating : 90/100
No comments:
Post a Comment