Saturday, March 28, 2020

716. Beanpole (2019)



Director : Kantemir Balagov

Genre : Drama

Rating : 7.2/10

Country : Russia

Duration : 138 Minutes


🔸രണ്ടാം ലോകമഹായുദ്ധത്തെ പ്രമേയമാക്കി അനവധി സിനിമകൾ ലോകത്ത് പുറത്തിറങ്ങിയിട്ടുണ്ട്, സത്യത്തിൽ ഇത്രയും സിനിമകൾക്ക് കാരണമായ ഒരു ചരിത്ര സംഭവം മറ്റൊന്നില്ല എന്ന് തന്നെ പറയാം. ബീൻപോൾ എന്ന ചിത്രത്തിന്റെ പ്രമേയവും രണ്ടാം ലോക മഹായുദ്ധം തന്നെയാണ്, പിന്നെ വ്യത്യാസം എന്താണെന്ന് വെച്ചാൽ ഇവിടെ പ്രാധാന്യം യുദ്ധ മുഖത്തല്ല മറിച്ച് യുദ്ധാനന്തരം ഉള്ള സംഭവങ്ങൾക്കാണ് എന്നതാണ്. യുദ്ധത്തിന് ശേഷം മാനസികമായും ശാരീരികമായും തളർന്ന ഒരു കൂട്ടം കഥാപാത്രങ്ങളെയാണ് കാണാൻ കഴിഞ്ഞേക്കുക, ഈ ചിത്രത്തിൽ.

🔸ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ പങ്കെടുത്തവർക്കെല്ലാം നഷ്ടങ്ങൾ സമ്മാനിച്ച് കൊണ്ടാണ് രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത്, അവസ്ഥയും സ്ഥിതിയും ഭീകരം ആയിരുന്നു എന്ന് തന്നെ പറയാം. റഷ്യയിലെ നഗരപ്രദേശങ്ങളിൽ ഒന്നിലെ ആശുപത്രിയിലാണ് ചിത്രം ആരംഭിക്കുന്നത്, ആകെ ഒരു ബഹള മയമാണ് അവിടം. കൃത്യമായ തോതിൽ കൊടുക്കാൻ ഭക്ഷണമോ മരുന്നോ അവശ്യ സാമഗ്രികളോ ഇല്ലാതെ മറ്റൊരു തരത്തിൽ ഒരു യുദ്ധഭൂമിയായി മാറിയിട്ടുണ്ട് ആ ആശുപത്രി, അതിജീവനത്തിനായുള്ള യുദ്ധം.

🔸യുദ്ധക്കളത്തിൽ വെച്ച് മുറിവുകളേറ്റ, പഴയ ജീവിതത്തിലേക്ക് ഇനി ഒരു മടക്കമില്ല എന്ന കഠിനമായ യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്ന പട്ടാളക്കാർ ഒരു വശത്ത്, തങ്ങളുടെ വേണ്ടപ്പെട്ടവരെയും വസ്തു വകകളെയും നഷ്ട്ടപ്പെട്ട ഓർമയിൽ നൊന്ത് ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങൾ മറ്റൊരു ഭാഗത്ത്. ഈ രണ്ടും കൂട്ടർക്കും ഇടയിലാണ് നമ്മുടെ നായികാ കഥാപാത്രം ജോലി നോക്കുന്നത്, അവർ പ്രസ്തുത ആശുപത്രിയിലെ ഒരു നേഴ്‌സ് ആണ്. ഇയ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്, മുഖത്ത് നിർജീവമായ ഭാവം ആണെങ്കിലും ആവശ്യത്തിൽ അധികമുള്ള ഉയരവും മറ്റും അവരെ മറ്റ് നേഴ്‌സുമാരിൽ നിന്നും മാറ്റി നിർത്തുന്നുണ്ട്.

🔸ഇങ്ങനെ വ്യത്യസ്തമായ ആകാരം കൊണ്ടുതന്നെ അവർക്ക് ദിൽഡ എന്നൊരു വിളിപ്പേരുണ്ട്, ദിൽഡ യുദ്ധത്തിന്റെ ഭീകരത അതിന്റെ എക്സ്ട്രീം കേസ് സിനാറിയോയിൽ തന്നെ അതിജീവിച്ച ആളാണ്, കാണാനായി ഒന്നും ബാക്കിയില്ല എന്നൊക്കെ പറയാം, ഒരുപക്ഷെ അത് തന്നെ ആയിരിക്കണം അവരുടെ ഈ നിർജീവാവസ്ഥതയുടെ കാരണവും. ഈ യുദ്ധകാലത്ത് ദിൽദയും മാഷാ എന്ന സഹപ്രവർത്തകയും തമ്മിൽ ഒരു സൗഹൃദം ഉടലെടുക്കുന്നതും തുടർന്ന് അരങ്ങേറുന്ന സംഭവങ്ങളും എല്ലാമാണ് ചിത്രത്തിന്റെ പ്ലോട്ട് പോയിന്റ്.

🔸ഈ ഒരു സൗഹൃദം മാറ്റി നിർത്തിയാൽ ദിൽദയ്ക്ക് പിന്നെ വേണ്ടപ്പെട്ടത് എന്ന് പറയാനായി ബാക്കി ഉള്ളത് ആറ് വയസുകാരനായ മകൻ പാഷകയാണ്, ഈ മകൻ കഥാപാത്രത്തിന് ചിത്രത്തിന്റെ കഥാഗതിയിൽ വളരെ പ്രാധാന്യമുണ്ട് എന്ന് പറയാം. ഒരു കാലഘട്ടത്തെ അതിന്റെതായ മൂഡിൽ അവതരിപ്പിച്ചു എന്നത് ബീൻപോളിന്റെ വലിയൊരു പ്രത്യേകതയാണ്, ആ അന്തരീക്ഷം പോലും ഭീകരം ആയിരുന്നു. ഒരു ഡ്രാമ ചിത്രമാണ് ബിൻപോൾ, എല്ലാവർക്കും പറ്റിയ ഒന്നേ അല്ല, അത്യാവശ്യം സ്ലോ ആയാണ് കഥ പുരോഗമിക്കുന്നതും, അതിനാൽ തന്നെ എല്ലാവർക്കും നിർദ്ദേശിക്കുന്നുമില്ല, പേഴ്സണലി ഇഷ്ട്ടപ്പെട്ടു, താല്പര്യം ഉണ്ടെങ്കിൽ പരീക്ഷിക്കാം.

Verdict : Good

DC Rating : 78/100

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...