Director : Roland Joffé
Genre : War
Rating : 7.8/10
Country : UK
Duration : 142 Minutes
🔸ഒരു യുദ്ധ ചിത്രം എന്ന് പറയുമ്പോൾ മിക്കപ്പോഴും നമ്മുടെ മുന്നിൽ എത്തുന്നവ പിന്തുടരുന്ന ഒരു പാറ്റേൺ ഉണ്ട്, അതായത് ഒരു ഭാഗത്തെ കടന്ന് കയറ്റക്കാരൻ ആയും മറു ഭാഗത്തെ വിക്‌ടിം ആയും അവതരിപ്പിക്കുന്ന ഒരു രീതി. സിനിമയെ സംബന്ധിച്ച് ആവശ്യമായ നായക വില്ലൻ സങ്കല്പങ്ങളെ ഒക്കെ ഊട്ടി ഉറപ്പിക്കാൻ ഈയൊരു രീതി വളരെ ആവശ്യമാണ്, എന്നാൽ ഇവിടെ സത്യം അല്ലെങ്കിൽ യഥാർത്ഥ വസ്തുതകൾ കുഴിച്ച് മൂടപെടുകയാണ്, ഇങ്ങനെയുള്ള അനവധി അനവധി സിനിമകളിൽ വേറിട്ട് നിൽക്കുന്ന ഒന്നാണ് കില്ലിംഗ് ഫീൽഡ്സ് എന്ന ചിത്രം. യുദ്ധ ചിത്രം എന്ന നിലയിൽ നിൽക്കുമ്പോൾ തന്നെയും രണ്ട് ഭാഗങ്ങളെയും വിമർശിക്കുന്നുണ്ട് ഈ ചിത്രം, നിശിതമായി തന്നെ.
🔸അമേരിക്ക എന്ന രാജ്യം കംബോഡിയയിൽ നടത്തിയ കടന്ന് കയറ്റത്തെയും അതിന് ശേഷം അരങ്ങേറിയ മുതലെടുപ്പിന്റെയും ക്രൂരതയുടെയും കഥ ഒക്കെ വിമർശിക്കുമ്പോൾ തന്നെയും പോൾ പ്ലോട്ട് എന്ന ഏകാധിപതിയുടെ കാട്ടി കൂട്ടലുകളും ഖെമാർ റോഗ് എന്ന വിമത സേനയുടെ കൊള്ളരുതായ്മയും എല്ലാം ചിത്രം വിഷയമാക്കുന്നുണ്ട്. ഇതെല്ലാം ശക്തമായി പ്രതിപാദിക്കുമ്പോൾ തന്നെയും കോർ പ്ലോട്ട് എന്നത് സൗഹൃദത്തിൽ ഊന്നി നിൽക്കുന്ന ഒന്നാണ്. ഇത് പോലൊരു ഡിസ്‌ടോപ്യൻ സെറ്റപ്പിൽ വളർന്ന് വന്ന സൗഹൃദം ആയത് കൊണ്ട് കൂടി ആവണം സിഡ്‌നിക്കും പ്രാണിനും ഇടയിലുള്ള ആ ബന്ധം കൂടുതൽ മനോഹരം ആവുന്നുണ്ട്.
🔸സിഡ്‌നി ഷൻബെർഗ് എന്ന അമേരിക്കൻ ജേര്ണലിസ്റ്റിന്റെ ദി ഡെത് ആൻഡ് ലൈഫ് ഓഫ് ഡിത് പ്രാൺ എന്ന പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്കാരം ആണ് ദി കില്ലിംഗ് ഫീൽഡ്സ് എന്ന ചിത്രം. സിഡ്‌നിയും പ്രാനും തന്നെയാണ് പ്രധാന കഥാപാത്രങ്ങൾ, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിലെ കംബോഡിയ ആണ് നമ്മുടെ കഥാ പശ്ചാത്തലം. കമ്പോഡിയൻ നാഷണൽ ആർമിയും വിമത ഗ്രൂപ്പായ ഖമർ റോഗുമായുള്ള ആഭ്യന്തര യുദ്ധം രക്ത രൂഷിതമായ അവസ്ഥയിലേക്ക് പോയി കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ഇത് റിപ്പോർട്ട് ചെയ്യാനായി സിഡ്‌നി ഷെൽഡൺ ആ നാട്ടിൽ വിമാനം ഇറങ്ങുന്നത്, അവിടെ വെച്ചാണ് അയാൾ തന്റെ ജീവിതം തന്നെ മാറ്റി മറിച്ച ദിത് പ്രാണിനെ കണ്ട് മുട്ടുന്നതും.
🔸വന്ന് ഇറങ്ങിയതിന് പിന്നാലെ തന്നെ സിഡ്‌നിയും സംഘവും ആ നാട്ടിലെ അരക്ഷിതാവസ്ഥയിലേക്ക് വലിച്ചെറിയപ്പെടുകയാണ്, അമേരിക്കൻ പട്ടാളം രാജ്യത്തിൻറെ തലസ്ഥാന നഗരിയിൽ ബോംബ് വർഷിച്ചത് പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുന്നെ ഉള്ളൂ താനും. പതിയെ പതിയെ റിപ്പോർട്ട് ചെയ്യാനായി എത്തിയ സിഡ്‌നിയും സംഘവും യുദ്ധത്തിന്റെ ഭാഗവും ബാക്കി പത്രവും എല്ലാമായി മാറുകയാണ്, തുടർന്ന് അരങ്ങേറുന്ന സംഭാഗങ്ങളാണ് രണ്ടര മണിക്കൂറിന് അടുത്ത് ദൈർഘ്യമുള്ള ഈ ചിത്രം. ഒരു ആന്റി വാർ ചിത്രമായി ഉയർത്തി കാട്ടാവുന്ന മികച്ച ഉദാഹരണമാണ് ദി കില്ലിംഗ് ഫീൽഡ്സ്, മികച്ച സൗണ്ട് ട്രാക്കും, ഛായാഗ്രഹണവും എല്ലാം പ്രത്യേകതകളാണ്, തീർച്ചയായും കാണാൻ ശ്രമിക്കുക.
Verdict : Must Watch
DC Rating : 90/100
No comments:
Post a Comment