Director : Spike Lee
Genre : Drama
Rating : 6.9/10
Country : USA
Duration : 154 Minutes
🔸സ്പൈക് ലീ എന്ന പേരും, ആ പേരിനോട് ഒപ്പം വരുന്ന സിനിമയും ശ്രദ്ധ അല്ലെങ്കിൽ അറ്റൻഷൻ പിടിച്ച് വാങ്ങുന്ന ഒന്നാണ്. തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ മാൽകം എക്സ് തൊട്ട് കഴിഞ്ഞ വർഷം ഇറങ്ങിയ ബ്ലാക്ക് ക്ലൻസ്മാൻ വരെ വിവിധ ജനുസ്സിലും രീതിയിലും സ്വഭാവവത്തിലും എല്ലാം പെട്ട അനവധി സിനിമകൾ, ട്വൻറ്റി ഫിഫ്ത്ത് ഹവർ പോലെ അണ്ടർ ലുക്ഡ് ആയ ചിത്രങ്ങൾ വേറെ. വിയെറ്റ്നാം യുദ്ധത്തിന്റെ ഒക്കെ പശ്ചാത്തലത്തിൽ, സ്പൈക് ലീ തന്നെ പ്രെസ്റ്റീജ്യസ് എന്നൊക്കെ വിശേഷിപ്പിച്ച ഒരു സിനിമ വന്നാൽ പിന്നെ കാണാതിരുന്നത് എങ്ങിനെ, അത് തന്നെ ആയിരുന്നു റിലീസിന്റെ അന്ന് തന്നെ ദാ ഫൈവ് ബ്‌ളഡ്സ് കാണാനുണ്ടായ കാരണം.
🔸വിയറ്റ്നാം യുദ്ധമാണ് വിഷയം എന്ന് ആദ്യമേ പറഞ്ഞെങ്കിലും പ്രസ്തുത യുദ്ധത്തിന്റെ പൊളിറ്റിക്കൽ അല്ലെങ്കിൽ ഹ്യുമാനിറ്റേറിയൻ വശങ്ങളിലേക്ക് ഒന്നും സിനിമ പോവുന്നില്ല, അത്തരത്തിൽ ഇതിന് മുന്നേ വന്ന സിനിമകളും ആയൊന്നും ഒരു സാമ്യവും പാലിക്കുന്നുമില്ല. ഇവിടെ ഈ ചിത്രത്തിൽ ഫോക്കസ് ദി ഫൈവ് ബ്‌ളഡ്സ് എന്ന പേരിൽ പ്രസിദ്ധി ആർജിച്ച ഒരു അഞ്ച് അംഗ സംഘത്തിന്മേൽ ആണ്. വിയെറ്റ്നാം യുദ്ധത്തിൽ ഇവരെല്ലാവരും പങ്കെടുക്കുകയും വിജയകരമായ ചില മിഷനുകളുടെ ഭാഗം ആവുകയും ചെയ്തിട്ടുണ്ട്, എന്നാൽ കഥ ഫോക്കസ് ചെയ്യുന്നത് വർത്തമാന കാലഘട്ടമാണ്, അതായത് നാല് പതിറ്റാണ്ടുകൾക്ക് ഇപ്പുറം ഇന്നിൽ.
🔸ഇന്നിപ്പോൾ ഇത്രയും വർഷങ്ങൾക്ക് ശേഷം ഈ സുഹൃത്തുക്കൾ ഒന്ന്കൂടി ഒത്ത് ചേരുകയാണ്, ഈ സമാഗമത്തിന് പ്രധാനമായും രണ്ട് കാരണങ്ങൾ ആണുള്ളത്, അതിലേക്ക് വരാം. പോയി മറഞ്ഞ നാല്പത്തി അഞ്ചിലേറെ വർഷങ്ങൾ ഈ കഥാപാത്രങ്ങളെ എല്ലാം ഒരുപാട് മാറ്റി മറച്ചിരിക്കുന്നു, ഒരുവേള ഇവരിൽ പലരും റഫ് ആൻഡ് ടഫ് ആയ വിയറ്റ്നാം യുദ്ധ ഭൂമിയിൽ ഒരുനാൾ ജീവൻ കയ്യിൽ പിടിച്ച് നടന്നവർ തന്നെയാണോ എന്ന സംശയം പോലും ജനിപ്പിക്കുന്നുണ്ട്, അത്ര മേൽ സബ്മിസ്സിവ് ആയി മാറി കഴിഞ്ഞിരിക്കുന്നു മിക്കവരും, അതിൽ തന്നെ യുദ്ധാനന്തര പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ഉൾപ്പെടെ ഉള്ള പ്രശ്നങ്ങൾ നേരിടുന്നവർ വേറെ.
🔸ആദ്യം സൂചിപ്പിച്ച കാരണങ്ങളിലേക്ക് വരിക ആണെങ്കിൽ, യുദ്ധത്തിനിടെ ഒരു സന്ദർഭത്തിൽ ഈ കഥാപാത്രങ്ങളുടെ കൈകളിലേക്ക് വലിയൊരു സ്വർണ്ണ ശേഖരം വന്ന് ചേരുക ഉണ്ടായി, പിന്നീട് ഒരു കാലം മടങ്ങി വന്ന് അത് എടുത്ത് വിനിയോഗിക്കാം എന്ന ധാരണമേൽ അവരത് അവിടെ തന്നെ രഹസ്യമായി വെക്കുകയായിരുന്നു. ഇനി പ്രധാന കാരണത്തിലേക്ക്, അഞ്ച് പേരിൽ ഒരാൾ അന്ന് അവിടെ വെച്ച് കൊല്ലപ്പെട്ടിരുന്നു, പല കാരണങ്ങൾ കൊണ്ടും അനുയോജ്യമായ ഒരു യാത്ര അയപ്പ് അയാൾക്ക് നൽകാൻ കഴിഞ്ഞിരുന്നില്ല, അത് ഒരു നോവായി എല്ലാവരിലും നിൽക്കുന്നുണ്ട്. ഈ രണ്ട് കാര്യങ്ങളും നിറവേറ്റാനായി ഈ കഥാപാത്രങ്ങളെല്ലാം വിയറ്റ്നാമിലേക്ക് ഒരുതവണ കൂടി വരികയാണ്, പതിറ്റാണ്ടുകൾക്ക് ശേഷം.
Verdict : Very Good
DC Rating : 85/100
No comments:
Post a Comment