Director : Marc Fusco
Genre : Drama
Rating : 8/10
Country : USA
Duration : 92 Minutes
🔸സ്റ്റാഷെ ജ്യുവിഷ് ഫെസ്റ്റിന് പിന്നാലെ പോകാനുണ്ടായ പ്രധാന കാരണം സത്യത്തിൽ ദി സാമുവൽ പ്രോജക്റ്റ് എന്ന ചിത്രം ആയിരുന്നു. ലെറ്റർബോക്സ് കമ്യുണിറ്റികളിലും മറ്റും നല്ല അഭിപ്രായം കേട്ടിട്ടും, കാണാൻ ഒരു പ്ലാറ്റ്ഫോം ഇല്ല എന്നതിനാൽ ഒഴിവായി പോയ ചിത്രമായിരുന്നു ദി സാമുവൽ പ്രോജക്റ്റ്, അങ്ങനെ ഒരവസരത്തിലാണ് പ്രസ്തുത ചിത്രം ഫ്രീയായി ഓൺലൈൻ വഴി പ്രദർശിപ്പിക്കുന്നു എന്ന് അറിയാൻ ഇടയായതും അത് വഴി ഈ മേളയിലേക്ക് എത്തിയതും. ഇങ്ങനെയൊക്കെ ആണ് കാര്യങ്ങൾ എങ്കിലും മറ്റ് രണ്ട് ചിത്രങ്ങളെയും അപേക്ഷിച്ച് കിടിലൻ എന്നൊന്നും പറയാനുള്ള ഒരു അനുഭവം ഈ ചിത്രത്തിന് തരാൻ കഴിഞ്ഞില്ല എന്നതാണ് സത്യം, വലിയ പ്രതീക്ഷകൾ സമ്മാനിച്ച പ്രശ്നമാവും.
🔸മേളയിലെ ആദ്യ രണ്ട് ചിത്രങ്ങളും എന്ന പോലെ തന്നെ ഈ ചിത്രവും ചരിത്ര ബന്ദിതം ആണ്, ആദ്യത്തേതൊക്കെ പരോക്ഷമായി ആ വിഷയം കൈകാര്യം ചെയ്തത് ആണെങ്കിൽ ഇവിടെ ഫോക്കസ് തന്നെ ഹിസ്റ്ററിയിലേക്കാണ്. ലോകമഹായുദ്ധ കാലത്തെ കറുത്ത അധ്യായങ്ങളിൽ ഒന്നായ ഹോളോകോസ്റ്റിലേക്കാണ് ഈ ചിത്രം കടന്ന് ചെല്ലുന്നത്, ഒരു രീതിയിൽ മെമ്മോയർ ഒക്കെ പോലെ. കഥയിലേക്ക് കടക്കുക ആണെങ്കിൽ എലി എന്ന ഹൈ സ്‌കൂൾ വിദ്യാർത്ഥിയാണ് നമ്മുടെ നായകൻ, പഠന പാഠ്യേതര പരിപാടികളിൽ ഒന്നും എലിക്ക് വലിയ താല്പര്യമില്ല, ചിത്രരചനയിൽ ഒഴിച്ച്. ഈ ഒരു കാര്യത്തിൽ എലി ഫോക്കസ്ഡ് ആണ്, താല്പര്യവും കഴിവും ഉണ്ട്.
🔸മറ്റൊരു വിഷയത്തിലും അവൻ കാണിക്കാത്ത ഈ താല്പര്യം അവന്റെ അച്ഛന് ഒട്ടും രസിച്ചിട്ടുമില്ല, ഇത് ഇരുവർക്കും ഇടയിലെ ബന്ധത്തിന് കൂടുതൽ വിള്ളൽ വീഴ്ത്തിയിട്ടേ ഉള്ളൂ താനും. ഇങ്ങനെ ലക്ഷ്യമില്ലാതെ പോയി കൊണ്ടിരുന്ന അവന്റെ ജീവിതം ഒരു ദിശ കണ്ടെത്തുന്നത് അധ്യാപകരിൽ ഒരാൾ നൽകുന്ന പ്രൊജക്റ്റോഡ് കൂടിയാണ്. ആ പ്രോജക്റ്റ് അവനെ മുത്തച്ഛന്റെ അടുത്തേക്ക് എത്തിക്കുകയാണ്, മുത്തച്ഛനായ സാമുവൽ രണ്ടാം ലോക മഹായുദ്ധവും ഹോളോകോസ്റ്റും എല്ലാം അതിജീവിച്ച ആളാണ്, എണ്പതിന് മേൽ പ്രായവുമുണ്ട്, അയാൾക്ക് ഒരു കഥ പറയാൻ ഉണ്ടായിരുന്നു.
🔸ഈ കഥയിൽ എലി ചില സാദ്ധ്യതകൾ കാണുകയാണ്, അവിസ്മരണീയം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന കഥയെ ദൃശ്യവൽക്കരിക്കുക എന്ന സാധ്യത. പിന്നീട് കഥ ആ ഒഴുക്കിന് അനുസരിച്ച് നീങ്ങുകയാണ്. ആദ്യ രണ്ട് ചിത്രങ്ങളും വെച്ച് നോക്കുമ്പോൾ ഒരല്പം തൃപ്തി കുറവുണ്ട് ഈ ചിത്രത്തിന്, വ്യക്തമായ പെയ്‌സിംഗോ ഒഴുക്കോ താല്പര്യമോ പലയിടത്തും ചിത്രം ജനിപ്പിക്കുന്നില്ല. നല്ലൊരു കഥ ആയിട്ട് കൂടിയും അവതരണം ഡയലോഗ് എന്നിവയൊക്കെ ഡൽ ആവുന്നുണ്ട്, ബഡ്ജറ്റിന്റെ ലിമിറ്റേഷനും വ്യക്തമാണ്. ഒരു ശ്രമം എന്ന നിലയ്ക്ക് സിനിമ ഓക്കേ ആണ്, സംവിധായകന്റെ മറ്റ് വർക്കുകൾ ഒന്നും അത്ര പരിചിതവുമല്ല, താല്പര്യം തോന്നുന്നെങ്കിൽ കാണാം.
Verdict : Above Average
DC Rating : 65/100
No comments:
Post a Comment