Director : Abe Forsythe
Genre : Comedy
Rating : 6.3/10
Country : Australia
Duration : 94 Minutes
🔸ഒരു സോംബി ചിത്രം, കൊമെടി ജോണർ, ഒന്ന് നോക്കിയാൽ ഒരു രീതിയിലും മിക്സ് ആവാത്ത ഒരു കോമ്പിനേഷൻ ആയി തോന്നിയേക്കാം, ഈ ഒരു സ്രെണിയിൽ ചിത്രങ്ങൾ പുറത്തിറങ്ങുകയോ വിജയിക്കുകയോ ചെയ്തിട്ടില്ല എന്നല്ല മറിച്ച് അതൊരു ലൈറ്റനിംഗ് ഇൻ എ ബോട്ടിൽ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന പരിപാടി ആണ്, വിജയിക്കാൻ വളരെ സാധ്യത കുറഞ്ഞ ഒരു കൈവിട്ട കളി. ഈ ഒരു ഹിമാലയൻ ടാസ്ക് അതിജീവിക്കാൻ ഉള്ള കരുത്ത് ലിറ്റിൽ മോൺസ്റ്റെർസ് എന്ന ചിത്രത്തിന് ഉണ്ടോ എന്നതായിരുന്നു യഥാർത്ഥ ചോദ്യം. അതിനുള്ള ഉത്തരത്തിലേക്ക് കടക്കുന്നതിന് മുന്നേ ഒരു കാര്യം കൂടി, ഇത്തരം സിനിമകളിൽ താല്പര്യം ഉള്ളവരാണ് നിങ്ങളെങ്കിൽ ത്രീ ഫ്ലേവർസ് കോർനെറ്റോ ത്രിലോഗി കാണാൻ ശ്രമിക്കുക.
🔸നമ്മുടെ നായക കഥാപാത്രമായ ഡേവ് ആളൊരു മ്യുസിഷ്യൻ ആണ്, തെറ്റിദ്ധരിക്കരുത് ആള് ഈ മേഖലയിൽ ഉന്നത നിലയിൽ ഒന്നും എത്തിയിട്ടില്ല ഇതുവരെ, ഒരു സ്ട്രീറ്റ് സിംഗർ എന്നൊക്കെ പറഞ്ഞ് വിടാം. അത്യാവശ്യം ജീവിച്ച് പോകാനുള്ള വരുമാനം ഉണ്ടാക്കാം എന്നതൊഴിച്ചാൽ വലിയ മെച്ചം ഒന്നും തന്നെയില്ല, ഡേവ് ഉദ്ദേശം പത്ത് വർഷത്തിൽ അധികമായി ബെത് എന്ന യുവതിയുമായി പ്രണയത്തിലാണ് മാത്രമല്ല ഒരു ലിവ് ഇൻ റിലേഷനിലുമാണ്. എന്നാൽ ബെത്തിന് ഡേവിന്റെ ഈ കെയർ ഫ്രീ സ്വഭാവത്തിലും ആറ്റിറ്റിയൂഡിലും ഒന്നും ലവലേശം മതിപ്പില്ല, സ്വാഭാവികമായും അത് ഒരു ബ്രെയ്ക്കിങ് പോയിന്റിൽ എത്തി നിൽക്കുകയാണ്.
🔸ബെത്തിന്റെ വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട ഡേവ് ഒരു പ്രശ്ന പരിഹാരത്തിന് ഒക്കെ ശ്രമിക്കുന്നുണ്ട് എങ്കിലും അത് അത്ര ഫലവത്ത് ആവുന്നില്ല, പോരാത്തതിന് അവളുടെ പുതിയ കാമുകന്റെ കയ്യിൽ നിന്നും കണക്കിന് കിട്ടുകയും ചെയ്തു. അങ്ങനെ ആകെ എല്ലാ രീതിയിലും തേഞ്ഞ് തരിപ്പണമായി മറ്റ് മാർഗം ഒന്നും ഇല്ലാത്ത അവസ്ഥയിലാണ് ഡേവ് സഹോദരിയുടെ വീട്ടിൽ താമസത്തിന് എത്തുന്നത്, അവിടെ അവരും മകളും മാത്രമേയുള്ളു, ആ കുഞ്ഞിനെ ആണെങ്കിൽ ഡേവിന് കണ്ണെടുത്താൽ കണ്ടൂടാത്ത അവസ്ഥയുമാണ്. തന്റെ ഈ ദുരന്താവസ്ഥയിൽ അവനോടുള്ള ഇടപഴകലുകളും അവന്റെ ചോദ്യങ്ങളും സംശയങ്ങളും എല്ലാം അയാളെ മടുപ്പിക്കുന്നെ ഉള്ളൂ, ഗത്യന്തരം ഇല്ലാത്ത കൊണ്ട് മുന്നോട്ട് പോവുന്നു എന്ന് പറയാം.
🔸ഇങ്ങനെ പോയി കൊണ്ടിരുന്ന കഥയിൽ ഒരു ട്വിസ്റ്റ് സംഭവിക്കുന്നത് അപ്രതീക്ഷിതമായി ആ പ്രദേശത്ത് ഒരു സോംബി ഔട്ട്‍ബ്രെയ്ക്ക് ഉണ്ടാകുമ്പോഴാണ്, തുടർന്ന് എന്ത് സംഭവിക്കുന്നു എന്നതാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. മുകളിൽ സൂചിപ്പിച്ചിട്ടില്ലാത്ത ഒരു ടീച്ചർ കഥാപാത്രമായി ആണ് ലുപിറ്റ നിയോങ്കോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്, അവരാണ് ചിത്രത്തിന്റെ സോളും. സമയം കളയാൻ വെറുതെ കാണാം എന്നതൊഴിച്ചാൽ എടുത്ത് പറയാൻ മാത്രം ഒന്നും തന്നെ ചിത്രത്തിൽ ഇല്ല, മുഷിപ്പിക്കാൻ സാധ്യത ഇല്ല എന്നത് വേറെ കാര്യം. ചുരുക്കി പറഞ്ഞാൽ കണ്ടാലും കണ്ടില്ലെങ്കിലും നഷ്ടമില്ല.
Verdict : Average
DC Rating : 2.5/5
No comments:
Post a Comment