Director : Jacques Doillon
Genre : Drama
Rating : 7.5/10
Country : France
Duration : 97 Minutes
🔸പോണറ്റ് എന്ന ചിത്രം അല്പം പെയിൻഫുൾ ആയ സിനിമാ അനുഭവമാണ്, അറ്റ് ദി കോർ ഈ സിനിമ അമ്മയുടെ മരണവുമായി പൊരുത്തപ്പെടാൻ കഴിയാത്ത ഒരു നാല് വയസുകാരിയുടെ കഥയാണ്, പ്ലോട്ടിന്റെ ഈ ചെറിയ ഭാഗത്ത് നിന്ന് മനസിലാവുന്നത് പോലെ അത്യാവശ്യം ഇമോഷണലാണ് ചിത്രം. ചിത്രത്തെ കുറിച്ചും മറ്റുമൊക്കെ പറയുന്നതിന് മുന്നേ എടുത്ത് പറയേണ്ട ഒരു കാര്യമുണ്ട്, കേന്ദ്ര കഥാപാത്രമായി എത്തിയ വിക്റ്റോർ തിവിസോൾ എന്ന നടി, നാലാം വയസിൽ ഇത്രയും കൺട്രോൾഡ് ആയി മികച്ച രീതിയിൽ സ്‌ക്രീനിന്റെ മുന്നിൽ നിന്ന് ജീവിച്ച് കാണിച്ച ഒരു പെർഫോമൻസ് പേഴ്സണലി ഞാൻ കണ്ടിട്ടില്ല, അമേസിംഗ് എന്നല്ലാതെ ഒന്നും പറയാനില്ല.
🔸അമ്മയോടൊപ്പം കാറിൽ പോകവേ ആണ് പോണറ്റ് അപകടത്തിൽ പെടുന്നത്, അശ്രദ്ധയാണോ അലക്ഷ്യമായ ഡ്രൈവിങ് ആണോ, വേഗത ആണോ എന്നൊന്നും പറയുന്നില്ലെങ്കിലും അതങ്ങ് സംഭവിച്ചു. അമ്മ തൽക്ഷണം മരിച്ചു, പോണറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവിടെ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്, ഭാര്യ മരിച്ചതിൽ നിരാശയും സങ്കടവും ഒക്കെ പോനട്ടിന്റെ അച്ഛന് ഉണ്ടെങ്കിലും അത് മകളുടെ മുന്നിൽ അയാൾ പ്രകടിപ്പിക്കുന്നില്ല, മാത്രമല്ല സീറ്റ്ബെൽറ്റ് ഇടാത്തതിനും അശ്രദ്ധ കാണിച്ചതിനും അയാൾ പരിതപിക്കുന്നും ശപിക്കുന്നും ഒക്കെയുണ്ട്.
🔸തന്റെ സഹോദരിയുടെ അടുത്തേക്ക് പോനട്ടിനെ അച്ഛൻ കൊണ്ടുപോവുകയാണ്, അവിടെയുള്ള രണ്ട് കുട്ടികളോടൊപ്പം അവളും നിൽക്കട്ടെ എന്നാണ് അയാൾ കരുതുന്നത്, പിന്നെ ഒരു അമ്മയില്ലാത്ത പെൺ കുഞ്ഞിനെ നോക്കാൻ തനിക്ക് ഒറ്റയ്ക്ക് കഴിയില്ല എന്ന തോന്നലും പ്രേരിപ്പിച്ചിരിക്കാം. ഈ യാത്രയിൽ ഉടനീളം ഇരുവരും പല കാര്യങ്ങളെ പറ്റി സംസാരിക്കുന്നുണ്ട്, എന്നാൽ ഇവയെല്ലാം എത്തി നിൽക്കുന്നത് മരിച്ച് പോയ അവളുടെ അമ്മയിലേക്കാണ്, ആ മരണം അവൾ ഇനിയും ഉൾക്കൊണ്ടിട്ടില്ല. മരിച്ച് പോയ ക്രിസ്തുവിന് മടങ്ങി വരാം എങ്കിൽ എന്ത് കൊണ്ട് തന്റെ അമ്മയ്ക്ക് കഴിയില്ല എന്നതാണ് ആ കുഞ്ഞ് മനസിലെ സംശയം.
🔸പതിയ സ്ഥലത്തേക്ക് ഉള്ള മാറ്റവും അതേ പ്രായത്തിലുള്ള കുട്ടികളുടെ പ്രസൻസും ഒന്നും പോനട്ടിനെ മാറ്റുന്നില്ല, അമ്മ അവളിൽ സൃഷ്ട്ടിച്ച സ്വാധീനം അതിനും മാത്രം വലുതായിരുന്നു എന്ന് പറയാം. ഒരുനാൾ അവർ മടങ്ങി വരും എന്ന് തന്നെ പോണട്ട് ഉറച്ച് വിശ്വസിക്കുന്നുണ്ട്. തുടർന്ന് അരങ്ങേറുന്ന സംഭവങ്ങൾ ചെന്ന് അവസാനിക്കുന്നത് നല്ല ഒന്നാംക്‌ളാസ്സ് ഒരു ക്‌ളൈമാക്‌സിലേക്കാണ്, ഈ അടുത്ത് കണ്ടതിൽ വളരെ ഇഷ്ട്ടപ്പെട്ട ഒരു എൻഡിങ്, എല്ലാ രീതിയിലും കഥയെ ക്യാപ്പ് ഓഫ് ചെയ്യിക്കുന്ന ഒന്നായി തന്നെ തോന്നിച്ചു. ഡ്രാമ ജോണർ ഇഷ്ടമുള്ളവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒന്നാണ് ഈ ചിത്രം, തീർച്ചയായും ചിലവഴിച്ച സമയം നഷ്ടമായി തോന്നിയേക്കില്ല.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment