Wednesday, August 19, 2020

867. Waiting For The Barbarians (2019)


Director : Ciro Guerra

Genre : Drama

Rating : 5.9/10

Country : Italy

Duration : 114 Minutes


🔸വെയ്റ്റിങ് ഫോർ ദി ബാർബേറിയൻസ് എന്ന ചിത്രം സത്യത്തിൽ ഒരു പറ്റിപ്പീര് പരിപാടിയാണ്, കാരണം ടീസർ ട്രെയ്‌ലർ ഉൾപ്പെടെ ഉള്ളവയിൽ എല്ലാം മൂന്ന് എ ലിസ്റ്റ് താരങ്ങളായ മാർക്ക് റിലാന്സ്, ജോണി ഡെപ്പ്, റോബർട്ട് പാറ്റിൻസൺ എന്നിവരെ മുന്നിൽ നിർത്തി ഒരു രീതിയിൽ ആർമിയും നേറ്റിവ് അമേരിക്കൻ ഗോത്രങ്ങളും തമ്മിലുള്ള യുദ്ധമാണ് പ്രമേയം എന്നൊക്കെയുള്ള സൂചന ചിത്രം തന്നേക്കും, അത് വിശ്വസിച്ചാണ് പോസ്റ്റ് മാൻ അടക്കം ഉള്ള ബഹു ഭൂരിപക്ഷം ആളുകളും ചിത്രം കാണാൻ തയാറാവുന്നതും, എന്നാൽ പ്രതീക്ഷിച്ച വകയിൽ ഒന്നും ഇവിടെ നിന്ന് കിട്ടാൻ പോണില്ല. അങ്ങനെ നോക്കുമ്പോൾ തികഞ്ഞ നിരാശ മാത്രമാവും ഈ ചിത്രം നൽകുന്നത്.

🔸ഇതൊരു യുദ്ധ ചിത്രമല്ല, യുദ്ധ രംഗങ്ങൾ ഒന്നും തന്നെ ഇവിടെയില്ല, യുദ്ധമോ പോരോ എന്തോ ആയിക്കോട്ടെ അങ്ങനൊന്ന് നടക്കുന്നുണ്ട് കഥയിൽ, അതിന് മുൻപും ശേഷവും ഉള്ള രംഗങ്ങൾ കാണാം, മാത്രമല്ല അതിന്റെ റിസൾട്ടിന് കഥയിൽ വലിയ പ്രാധാന്യവുമുണ്ട്, സ്പോയ്ലർ ആവും എന്നതിനാൽ അതെന്താണെന്ന് തല്ക്കാലം പറയുന്നില്ല. ജോണി ഡെപ്പ് പേഴ്സണലി ഇഷ്ട്ടമുള്ള നടനാണ്, പേഴ്സണൽ ലൈഫിലെ കാര്യങ്ങൾ ഒന്നും തല്ക്കാലം ഇതിലേക്ക് ചേർക്കാൻ താല്പര്യമില്ല. ഡെപ്പ് ഒരു ഹിപ്പോക്രാറ്റായ, ധാർഷ്ട്യക്കാരനും ക്രൂരനും ആയ ആർമി ജെനെറൽ ആയി എത്തുന്നു എന്നതായിരുന്നു ചിത്രം കാണാനുള്ള പ്രൈമറി മോട്ടീവ്.

🔸ആഫ്റ്റർ ഓൾ നേറ്റിവ് അമേരിക്കൻ ഇന്ത്യൻസും ആയിട്ടൊക്കെ ഉള്ള പുള്ളിയുടെ സമീപനവും ആ ചേഷ്ടകളും വില്ലനിസവും ഒക്കെ കാണാൻ താല്പര്യപ്പെട്ടിരുന്നു, എന്നാൽ അവിടെയും പ്രതീക്ഷകൾ പാളി. പുള്ളി ചിത്രത്തിൽ ആദ്യം തൊട്ട് അവസാനം വരെ ഇടപഴകുന്നത് മജിസ്‌ട്രേറ്റ് ആയ റായ്‌ലൻസിന്റെ കഥാപാത്രത്തോട് മാത്രമാണ്, അതാണെങ്കിൽ കടന്നൽ കുത്തിയ ഭാവത്തിന് അപ്പുറത്തേക്ക് ഒന്നും തന്നെയില്ല, ചിത്രത്തിൽ ആകെ പുള്ളിയുടേതായി ഇഷ്ടപ്പെട്ടത് ആ കഥാപാത്രം ഗുഡ്ബൈ അടിക്കുന്ന രംഗം മാത്രമാവും. റോബർട്ട് പാറ്റിൻസൺ ഉണ്ട് എന്ന് മാത്രം പറയാം, ചെറിയ തോതിലൊരു വില്ലനാണ്, കുറച്ച് നേരം സ്‌ക്രീനിൽ കാണാം ദാറ്റ്സ് ഓൾ.

🔸മന്ന് പേരിലും കൂടി എന്തെങ്കിലും ചെയ്യാൻ ഉണ്ടായിരുന്നത് റായ്‌ലൻസിന് മാത്രമാണ്, പുള്ളി തന്നാൽ കഴിയും വിധം ചെയ്തിട്ടുമുണ്ട്, പക്ഷെ മെറ്റിരിയൽ എന്നൊന്ന് ഇല്ലാതെ പ്രകടനം മാത്രം വെച്ച് മുന്നോട്ട് പോവുന്നതിനൊക്കെ ഒരു പരിധിയുണ്ട്. ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു ഡിപ്പാർട്ടമെന്റ് മാത്രം സ്‌ട്രൈക്കിങ് ആയി നിൽക്കുന്നുണ്ട്, മറ്റൊന്നുമല്ല ഛായാഗ്രാഹണം. നല്ല ഒന്നാംക്‌ളാസ്സ് ഒരുപിടി വിഷ്വൽസ് ചിത്രം തരുന്നുണ്ട്, പ്രത്യേകിച്ചും മരുഭൂമിയിലെയും മറ്റുമൊക്കെ രംഗങ്ങൾ. ഈ ഒരു കാരണം കൊണ്ട് മാത്രം പാതി വഴിക്ക് നിർത്തി പോകാഞ്ഞ സിനിമയാണ് വെയ്റ്റിങ് ഫോർ ദി ബാർബെറിയെൻസ്, കാണണം എന്ന് പറയത്തെ ഇല്ല.

Verdict : Avoidable

DC Rating : 2/5

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...