Sunday, June 13, 2021

1127. Army Of Shadows (1969)



Director : Jean Pierre Melville

Genre : Drama

Rating : 8.2/10

Country : France

Duration : 145 Minutes


🔸ലോക മഹായുദ്ധകാലത്തെ സ്പൈ ആക്റ്റിവിറ്റിയും, ഫാസിസ്റ്റ് ഭരണകൂടത്തിന് എതിരെയുള്ള കലാപ ശ്രമങ്ങളും എല്ലാം പ്രമേയമാക്കി കൊണ്ട് ഒരുപാട് സിനിമകൾ പല ഭാഷകളിലായി പുറത്തിറങ്ങിയിട്ടുണ്ട്. ഈ ചിത്രങ്ങളുടെ എല്ലാം തന്നെ ഒരു കോമൺ ഫാക്റ്റർ എന്നത് പോസിറ്റിവ് ആയ ഒരു എൻഡിങ് ഇത്തരം റെസിസ്റ്റൻസ് ശ്രമങ്ങൾക്ക് പ്രതീക്ഷിക്കേണ്ടതില്ല എന്നത് തന്നെയാണ്. അതായത് ചരിത്രത്തെ ടാറാന്റിനോ ഒക്കെ ചെയ്തത് പോലെ ദ്രാസ്റ്റിക്ക് ആയി മാറ്റി എഴുതാൻ ശ്രമിച്ചില്ല എങ്കിൽ കഥ എങ്ങനെയാണ് അവസാനിക്കുക എന്നത് നമുക്ക് വ്യക്തമായി പറയാൻ സാധിക്കും. പേഴ്സണലി വ്യക്തമായ കാരണം പറയാൻ ഇല്ലെങ്കിലും ഈ വിഭാഗം സിനിമകളോട് താല്പര്യം കൂടുതൽ ഉള്ളത് ഈ ഒരു ഫാക്റ്റർ കൊണ്ടാണ്.

🔸ആർമി ഓഫ് ഷാഡോസ് എന്ന ഫ്രഞ്ച് സിനിമയും ഇത്തരത്തിൽ തോറ്റ് പോയവരുടെ കഥയാണ്. തങ്ങളുടെ ജീവിതത്തിനേക്കാളും, നിലനിൽപിനെക്കാളും എല്ലാം മറ്റൊരു കോസിന് വില നൽകി, അത് നേടിയെടുക്കാനുള്ള ശ്രമത്തിനിടെ പല വഴികളിലേക്ക് ചിന്നി ചിതറി പോയ ഒരു കൂട്ടം വിപ്ലവകാരികളുടെ കഥയാണ് ഈ ചിത്രം. പശ്ചാത്തലം ഫ്രാൻസ് ആണ്, കാലഘട്ടം രണ്ടാം ലോക മഹായുദ്ധതിന്റേതും. നാസി പട്ടാളം തങ്ങളുടെ സ്വാധീനവും ഉരുക്ക് മുഷ്ടിയും ഫ്രഞ്ച് അധിനിവേശ പ്രദേശത്തത് എല്ലാ തരത്തിലും പ്രയോഗിച്ച് തുടങ്ങിയിരിക്കുന്നു, സമാധാന ജീവിതം എന്നത് ഒരു ഓപ്ഷൻ പോലും അല്ലാതായി മാറുന്നിടത്താണ് ചെറുത്തുനിൽപ് ആരംഭിക്കുന്നത്.

🔸ചമരുകൾക്ക് പോലും കേൾവി ശക്തി ഉള്ള ഈ കാലഘട്ടത്തിൽ റെസിസ്റ്റൻസ് പോരാളികളുടെ ജീവിതം എന്നത് ഞാനിൻമേൽ കളിയാണ്, പിടിക്കപ്പെട്ടാൽ പിന്നീടൊരു ജീവിതം ഇല്ല എന്ന വസ്തുത ആണെങ്കിൽ ഡെമോക്ലീസിന്റെ വാൾ പോലെ തലയ്ക്കു മീതെയും നിൽപ്പുണ്ട്. ഈ ഒരു ബാക്ക്ഗ്രൗണ്ടിലാണ് ചിത്രം കഥ പറഞ്ഞ് തുടങ്ങുന്നത്, കാണുന്ന കാഴ്ചക്കാരന്റെ മനസിലേക്ക് ഭീതിയുടെ നാമ്പുകൾ ചിത്രം വിതയ്ക്കുന്ന രീതി മനോഹരമാണ്, ടോർച്ചർ സീനുകൾ ഒന്ന് പോലും സ്‌ക്രീനിൽ കാണിക്കുന്നില്ലെങ്കിലും അത് കൃത്യമായി ഒട്ടും ഇന്റൻസിറ്റി കുറയാതെ കാഴ്ചക്കാരിലേക്ക് എത്തുന്നുണ്ട്.

🔸ഫരഞ്ച് റെസിസ്റ്റൻസിന്റെ തലവനായ ഗെർബിയർ ബ്രിട്ടനിൽ എത്തുന്നതും, രണ്ട് രാജ്യത്തെയും ജീവിത രീതികളിലെയും അവസ്ഥകളിലെയും വ്യത്യാസം തിരിച്ചറിയുന്നതുമായ രംഗങ്ങളൊക്കെ വളരെ മനോഹരം ആയിരുന്നു, പോരെങ്കിൽ ചിത്രത്തിന്റെ തന്നെ അവസാന മുപ്പത് മിനിറ്റ് വളരെ ഇന്റൻസ് ആയ ഒരു ഇമോഷണൽ റൈഡ് ആണ്, അത് കണ്ട് തന്നെ അറിയുക. മികച്ച ഒരു സിനിമയാണ് ആർമി ഓഫ് ഷാഡോസ്, വിഷ്വലി ആയാലും പ്ലോട്ട് വൈസ് ആയാലും, പ്രകടനം വെച്ചായാലും എല്ലാം ടോപ് നോച് സ്റ്റഫ്, തീർച്ചയായും കാണാൻ ശ്രമിക്കുക.

Verdict : Must Watch

DC Rating : 4.5/5 

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...