Director : Mehmet Ada Oztekin
Cinematographer : Torben Forsberg
Genre : Drama
Country : Turkey
Duration : 132 Minutes
🔸മിറാക്കിൾ ഇൻ സെൽ നമ്പർ സെവൻ എന്ന കൊറിയൻ ചിത്രം കണ്ടത് അത്ര പെട്ടെന്ന് ഒന്നും മറക്കാൻ കഴിയാത്ത 'ഒരനുഭവം' തന്നെ ആയിരുന്നു. ഈ ചിത്രത്തിന്റെ തുർക്കിഷ് റീമേക്ക് കാണാൻ ഇടയായപ്പോൾ ഒരു കാര്യം ഉറപ്പിച്ചായിരുന്നു കാണാൻ ഇരുന്നത്, കഥ പരിചിതം ആയത് കൊണ്ട് തന്നെ മുൻകാല 'അനുഭവം' ആവർത്തിക്കില്ല എന്ന ഉറപ്പ്. ഇവിടെ കഥയിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എങ്കിലും കാര്യമായ വ്യത്യാസം ഒന്നും തന്നെ ലഭിച്ചില്ല, പ്രത്യേകിച്ചും കണ്ട് കഴിഞ്ഞ നിമിഷത്തെ മാനസികാവസ്ഥ കണക്കിൽ എടുക്കുമ്പോൾ. വൈകാരികമായി ഷാറ്റർ ചെയ്യുന്ന ആ ഒരു ശൈലി തുർക്കിഷ് സിനിമ ഒരാവർത്തി കൂടി പുറത്ത് എടുത്തിരിക്കുന്നു.
🔸എൺപതുകളിലെ ഒരു തുർക്കിഷ് ഗ്രാമത്തിലാണ് കഥ ആരംഭിക്കുന്നത്, അതായത് വധശിക്ഷ എന്ന സമ്പ്രദായം നിയമപരമായി ഒഴിവാക്കുന്നതിന് ഒരുപാട് മുന്നേയുള്ള സമയം. മുപ്പത് വയസിന് മേൽ ശാരീരിക വളർച്ചയുള്ള എന്നാൽ ആറ് വയസുകാരന്റെ ബുദ്ധിയുള്ള ആളാണ് മെഹ്മത്, അയാൾക്ക് ആറ് വയസുള്ള ഒരു മകളും സ്വന്തം അമ്മയും മാത്രമേയുള്ളൂ, വേണ്ടപ്പെട്ടവർ ആയിട്ട്. ആ ഗ്രാമത്തിൽ അരങ്ങേറിയ ഒരു കുട്ടിയുടെ ദുരൂഹ സാഹചര്യത്തിൽ ഉള്ള മരണത്തിൽ മെഹ്മത്തിന് പങ്ക് ഉള്ളതായി അധികൃതർ കണ്ടെത്തുമ്പോഴാണ് കഥ ഒന്ന് ട്രാക്ക് മാറുന്നത്.
🔸പിന്നീടങ്ങോട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അച്ഛനും, അയാളുടെ മകൾക്കും ഇടയിലുള്ള ഒരു ഇമോഷണൽ എക്സ്പീരിയൻസ് ആയി മാറുന്നുണ്ട് ചിത്രം. കൊറിയൻ ഒറിജിനയോ സിനിമയിൽ നിന്നും ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് ഈ ചിത്രം, എന്നാലും ആ ഒരു ഇന്റൻസിറ്റി കുറച്ചിട്ടുമില്ല. താല്പര്യം ജനിപ്പിക്കുന്ന ഒരുപാട് സൈഡ് കഥാപാത്രങ്ങളും, നല്ല സൗണ്ട് ട്രാക്കും എല്ലാം കൂടി ആവുമ്പോൾ നല്ലൊരു അനുഭവം തന്നെയായി മാറുന്നുണ്ട് ചിത്രം. ഫൈനൽ ആക്റ്റും മറ്റും കാരണം കൊറിയൻ ഒറിജിനൽ തന്നെയാണ് മികച്ചത് എന്ന അഭിപ്രായം ആണെങ്കിലും കണ്ടിരിക്കേണ്ട ഒന്ന് തന്നെയാണ് ഈ ചിത്രവും, പൊതുവെ റീമെയ്ക്കുകൾ ഒറിജിനലിന്റെ പേര് കളയുന്ന ആ ശീലം ഇവിടെ പിന്തുടർന്നിട്ടില്ല.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment